Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MTech Admission

Kerala

സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല എം​ടെ​ക് പ്ര​വേ​ശ​നം: അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​പിജെ ​​​അ​​​ബ്ദു​​​ൽ ക​​​ലാം സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല (കെ​​​ടി​​​യു) യു​​​ടെ വി​​​വി​​​ധ പ​​​ഠ​​​ന​​​വ​​​കു​​​പ്പു​​​ക​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന എം​​​ടെ​​​ക് പ്രോ​​​ഗ്രാ​​​മു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ അ​​​ഞ്ച്. അ​​​പേ​​​ക്ഷ​​​ക​​​ൾ എ​​​ന്ന വെ​​​ബ്സൈ​​​റ്റ് മു​​​ഖേ​​​ന ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

ഓ​​​രോ പ്രോ​​​ഗ്രാ​​​മി​​​ന്‍റെ​​​യും പ​​​ഠ​​​ന​​​കാ​​​ലാ​​​വ​​​ധി ര​​​ണ്ട് വ​​​ർ​​​ഷ​​​മാ​​​ണ്. ഓ​​​രോ പ്രോ​​​ഗ്രാ​​​മി​​​ലും 18 സീ​​​റ്റു​​​ക​​​ൾ വീ​​​ത​​​മാ​​​ണു​​​ള്ള​​​ത്.

ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ 60 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ ബി​​​ടെ​​​ക് അ​​​ല്ലെ​​​ങ്കി​​​ൽ എം​​​എ​​​സ്‌​​​സി ബി​​​രു​​​ദം നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് കു​​​റ​​​ഞ്ഞ​​​ത് 50 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്ക് മ​​​തി​​​യാ​​​കും. എ​​​സ്‌​​​സി/​​​എ​​​സ്‌​​​ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ വി​​​ജ​​​യി​​​ച്ചി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന​​​താ​​​ണ് മാ​​​ന​​​ദ​​​ണ്ഡം.

ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ലെ ഗേ​​​റ്റ് (GATE) സ്കോ​​​റും യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യി​​​ലെ മാ​​​ർ​​​ക്കും അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് പ്ര​​​വേ​​​ശ​​​നം. ഗേ​​​റ്റ് യോ​​​ഗ്യ​​​ത​​​യു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ർ ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ, ഗേ​​​റ്റ് യോ​​​ഗ്യ​​​ത​​​യി​​​ല്ലാ​​​ത്ത​​​വ​​​രു​​​ടെ യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യി​​​ലെ മാ​​​ർ​​​ക്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ റാ​​​ങ്ക് പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കും.

പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഉ​​​യ​​​ർ​​​ന്ന പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ല്ല. യോ​​​ഗ്യ​​​താ കോ​​​ഴ്സി​​​ന്‍റെ അ​​​വ​​​സാ​​​ന വ​​​ർ​​​ഷം പ​​​ഠി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷാ ഫീ​​​സ് 400 രൂ​​​പ. പ​​​ട്ടി​​​ക​​​ജാ​​​തി,പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​പേ​​​ക്ഷാ ഫീ​​​സ് 200 രൂ​​​പ. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റ് www.ktu.edu.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Latest News

Corehub Up