Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MagicOfMusic

Europe

നാ​ദ വി​സ്‌​മ​യ​മാ​കാ​ന്‍ നീ​ലാം​ബ​രി; മ്യൂ​സി​ക്ക​ല്‍ മെ​ഗാ​ഷോ 26ന്

ബോ​ണ്‍​മോ​ത്ത്‌: നാ​ദ​വി​സ്‌​മ​യ​ത്തി​ന്‍റെ അ​സു​ല​ഭ മൂ​ഹൂ​ര്‍​ത്ത​ങ്ങ​ളു​മാ​യി യു​കെ​യി​ലെ ജ​ന​പ്രി​യ മ്യൂ​സി​ക്ക​ല്‍ മെ​ഗാ​ഷോ നീ​ലാം​ബ​രി ആറാം സീ​സ​ണ്‍ എ​ത്തു​ന്നു. വേ​ര്‍​വു​ഡ്‌ ഹ​ബ്‌ ലെ​ഷ​ര്‍ സെ​ന്‍റ​റി​ല്‍ ഈ ​മാ​സം 26നാ​ണ്‌ നീ​ലാം​ബ​രി അ​ര​ങ്ങേ​റു​ന്ന​ത്‌.

വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ന്ന സ്‌​ക്രീ​നിം​ഗി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗാ​യ​ക​രാ​ണ്‌ പ​രി​പാ​ടി​യി​ല്‍ സ്വ​ര​ല​യ വി​ന്യാ​സം ഒ​രു​ക്കു​ക. ഇ​തി​നു പു​റ​മേ മെ​യ്‌വ​ഴ​ക്ക​ത്തിന്‍റെ പ​ക​ര്‍​ന്നാ​ട്ട​ങ്ങ​ളു​മാ​യി പ്ര​ശ​സ്‌​ത ന​ര്‍​ത്ത​ക​രും പ​ങ്കെ​ടു​ക്കും.

2021ല്‍ ​ഗി​രീ​ഷ്‌ പു​ത്ത​ഞ്ചേ​രി നൈ​റ്റ്‌ എ​ന്ന പേ​രി​ല്‍ ന​ട​ത്തി​യ മ്യൂ​സി​ക്ക​ല്‍ പ്രോ​ഗ്രാ​മി​ന്‌ വ​ലി​യ സ്വീ​കാ​ര്യ​ത ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ്‌ സം​ഘാ​ട​ക​ര്‍ നീ​ലാം​ബ​രി പ​ര​മ്പ​ര ആ​രം​ഭി​ക്കു​ന്ന​ത്‌.

പു​തു​മു​ഖ​ഗാ​യ​ക​ര്‍​ക്കു അ​വ​സ​രം ന​ല്‌​കാ​ന്‍ ഇ​ക്കു​റി പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ടെ​ന്ന്‌ പ​രി​പാ​ടി​യു​ടെ അ​മ​ര​ക്കാ​ര​നാ​യ മ​നോ​ജ്‌ മാ​ത്രാ​ട​ന്‍ പ​റ​ഞ്ഞു.

കേ​ര​ള​സ്റ്റൈ​ല്‍ വി​ഭ​വ​ങ്ങ​ളു​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഫു​ഡ്‌ കൗ​ണ്ട​റും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന്‌ സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. ഉ​ച്ച​യ്‌​ക്ക്‌ ര​ണ്ടിന് പ​രി​പാ​ടി ആ​രം​ഭി​ക്കും.

Latest News

Corehub Up