Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Major Ravi Foreign Funding

മാ​യ​യ്ക്ക് അ​തൊ​ന്നും അ​റി​യി​ല്ല, അ​തു​കൊ​ണ്ടാ​ണ് പ്ര​തി​ക​രി​ച്ച​ത്, പ്ര​ക്ഷോ​ഭ​ത്തി​ന് പി​ന്നി​ൽ വി​ദേ​ശ ഫ​ണ്ടിം​ഗും; പ്ര​തി​ക​രി​ച്ച് മേ​ജ​ർ ര​വി  

ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ന് പി​ന്നി​ൽ വി​ദേ​ശ ഫ​ണ്ടിം​ഗ് ഉ​ണ്ടെ​ന്ന് സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി. തു​ട​ക്ക​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ പോ​ലീ​സ് ന​ട​ത്തു​ന്ന അ​തി​ക്ര​മ​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട​പ്പോ​ൾ വി​ഷ​മം തോ​ന്നി​യെ​ങ്കി​ലും കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ച​പ്പോ​ഴാ​ണ് സ​മ​ര​ത്തി​ന്‍റെ യ​ഥാ​ർ​ഥ വ​ശം വ്യ​ക്ത​മാ​യ​തെ​ന്ന് മേ​ജ​ർ ര​വി പ​റ​ഞ്ഞു.

ജ​ന്ത​ർ മ​ന്ത​ർ പോ​ലു​ള്ള നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ൽ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​ന് പ​ക​രം, അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യാ​യ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​ക​യും പൊ​ലീ​സി​ന് നേ​രെ അ​ക്ര​മ​വും പെ​പ്പ​ർ സ്പ്രേ ​പ്ര​യോ​ഗ​വും ന​ട​ത്തു​ക​യു​മാ​ണ് ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ചെ​യ്ത​ത്.

ഇ​ത്ത​ര​ത്തി​ൽ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും പോ​ലീ​സ് തി​രി​ച്ച​ടി​ക്കു​മെ​ന്നും അ​തി​നെ ‘കു​ട്ടി​ക​ളെ അ​ടി​ക്കു​ന്നു’ എ​ന്നു ചി​ത്രീ​ക​രി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

“ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന നീ​റ്റ് പ്ര​ക്ഷോ​ഭ​ത്തെ​ക്കു​റി​ച്ച് പ​ല​രും എ​ന്നോ​ട് പ്ര​തി​ക​ര​ണ​ങ്ങ​ൾ ചോ​ദി​ച്ചി​രു​ന്നു. സ​ത്യം പ​റ​ഞ്ഞാ​ൽ, തു​ട​ക്ക​ത്തി​ൽ ആ ​വാ​ർ​ത്ത​ക​ളും ദൃ​ശ്യ​ങ്ങ​ളും ക​ണ്ട​പ്പോ​ൾ ഏ​തു സാ​ധാ​ര​ണ​ക്കാ​ര​നെ​യും പോ​ലെ എ​നി​ക്കും വ​ലി​യ വി​ഷ​മം തോ​ന്നി​യി​രു​ന്നു. കു​ട്ടി​ക​ളെ ക്രൂ​ര​മാ​യി അ​ടി​ക്കു​ന്നു എ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട​പ്പോ​ൾ പാ​വം കു​ട്ടി​ക​ളെ വെ​റു​തെ ത​ല്ലു​ക​യാ​ണോ എ​ന്നാ​ണ് ചി​ന്തി​ച്ച​ത്.

എ​ന്നാ​ൽ ആ​രാ​ണ് ആ ​കു​ട്ടി​ക​ൾ എ​ന്ന് പി​ന്നീ​ട് തി​ര​ഞ്ഞു​പി​ടി​ച്ച് പ​ഠി​ച്ച​പ്പോ​ഴാ​ണ് കാ​ര്യ​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ വ​ശം മ​ന​സ്സി​ലാ​കു​ന്ന​ത്. അ​വി​ടെ വി​ദ്യാ​ർ​ഥി​ക​ൾ കു​റ​വും, മ​റ്റ് ചി​ല താ​ല്പ​ര്യ​ക്കാ​രാ​യി​രു​ന്നു കൂ​ടു​ത​ലും ഉ​ണ്ടാ​യി​രു​ന്ന​ത്.

ര​ണ്ടു മൂ​ന്നു ദി​വ​സം മാ​റി​നി​ന്ന്, ഇ​തി​ന​ക​ത്തു​ള്ള എ​ല്ലാ വ​സ്തു​ത​ക​ളും ക​ണ​ക്കു​ക​ളും കൃ​ത്യ​മാ​യി ശേ​ഖ​രി​ച്ച് പ​ഠ​ന​ങ്ങ​ൾ ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഞാ​ൻ സം​സാ​രി​ക്കു​ന്ന​ത്. ഞാ​ൻ പ​റ​യു​ന്ന​ത് കേ​ട്ട​തി​നു ശേ​ഷം നി​ങ്ങ​ൾ​ക്ക് എ​ന്നെ തെ​റി വി​ളി​ക്കാ​ൻ തോ​ന്നി​യാ​ൽ അ​ത് സ്വാ​ഭാ​വി​ക​മാ​ണ്, പ​ക്ഷേ എ​നി​ക്ക് പ​റ​യാ​നു​ള്ള​ത് ഞാ​ൻ പ​റ​യും.

മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ആ​ശ​യ​ങ്ങ​ൾ പ​റ​ഞ്ഞ് തു​ട​ക്ക​ത്തി​ൽ പ​രി​സ്ഥി​തി വി​ഷ​യ​ങ്ങ​ളി​ൽ വ​ള​രെ ന്യൂ​ട്ര​ലാ​യി ഇ​ട​പെ​ട്ടു തു​ട​ങ്ങി​യ വ്യ​ക്തി​യാ​യി​രു​ന്നു സോ​നം വാ​ങ്ചു​ക്ക്. എ​ന്നാ​ൽ പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ലേ​ക്ക് വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും വ​ലി​യ തോ​തി​ൽ ഫ​ണ്ടു​ക​ൾ വ​രാ​ൻ തു​ട​ങ്ങു​ക​യും മാ​റ്റ​ങ്ങ​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. മു​ൻ​പ് കോ​ൺ​ഗ്ര​സ് ഭ​രി​ച്ചി​രു​ന്ന സ​മ​യ​ത്ത് ഇ​ത്ത​രം വി​ദേ​ശ ഫ​ണ്ടു​ക​ളു​ടെ മേ​ൽ വ​ലി​യ നി​യ​ന്ത്ര​ണ​ങ്ങ​ളോ ചോ​ദ്യം ചെ​യ്യ​ലു​ക​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ​ല്ലോ ക​ള്ള​പ്പ​ണ​മ​ട​ക്കം രാ​ജ്യ​ത്തേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്. ഡ​ൽ​ഹി​യി​ൽ നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നു, അ​തി​നാ​ൽ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം എ​ന്ന് പ​റ​ഞ്ഞ് സ​മ​രം തു​ട​ങ്ങി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ലം അ​മേ​രി​ക്ക​യി​ൽ നി​ന്നാ​ണ്.

അ​വി​ടെ ഏ​തോ ഒ​രു​ത്ത​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​രു ക്യാം​പ​യി​ൻ തു​ട​ങ്ങു​ക​യും, അ​ത് ഏ​റ്റെ​ടു​ത്ത് ഡ​ൽ​ഹി​യി​ലേ​ക്ക് വ​രി​ക​യു​മാ​യി​രു​ന്നു. സ്വ​ന്തം ക​പ്പാ​സി​റ്റി എ​ന്താ​ണെ​ന്ന് പോ​ലു​മ​റി​യാ​ത്ത കു​റ​ച്ച് യു​വാ​ക്ക​ളെ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ഇ​ള​ക്കി​വി​ട്ടാ​ണ് ഈ ​സ​മ​രം ഉ​ണ്ടാ​ക്കി​യ​ത്. നാ​ട്ടി​ൽ വ​ലി​യ പ​ണി​യൊ​ന്നു​മി​ല്ലാ​ത്ത ചി​ല ക​ലാ​കാ​ര​ന്മാ​രൊ​ക്കെ ടി​വി​യി​ൽ മു​ഖം കാ​ണി​ക്കാ​നും ഷോ-​ഓ​ഫ് ചെ​യ്യാ​നും വേ​ണ്ടി ഇ​തി​ന്റെ ഭാ​ഗ​മാ​കു​ന്നു​ണ്ട്.

ഡ​ൽ​ഹി​യി​ൽ ജ​ന്ത​ർ മ​ന്ത​ർ പോ​ലെ​യു​ള്ള കൃ​ത്യ​മാ​യ ചി​ല സ്ഥ​ല​ങ്ങ​ളി​ൽ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​ക്ഷോ​ഭ​മോ പ്ര​തി​ഷേ​ധ​മോ ചെ​യ്യാം. എ​ന്നാ​ൽ അ​തി​നു പ​ക​രം, രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന സെ​ക്യൂ​രി​റ്റി​യു​ള്ള പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മു​ന്നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​ക​യും പോ​ലീ​സി​നു നേ​രെ ആ​ക്ര​മ​ണ​വും പേ​പ്പ​ർ സ്പ്രേ ​പ്ര​യോ​ഗ​വും ന​ട​ത്തു​ക​യും ചെ​യ്യു​മ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും അ​തി​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും.

പോ​ലീ​സി​നെ ആ​ക്ര​മി​ച്ച ശേ​ഷം "കു​ട്ടി​ക​ളെ അ​ടി​ക്കു​ന്നു" എ​ന്ന് നി​ല​വി​ളി​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല. ഇ​തേ പ​രീ​ക്ഷ​ക​ൾ​ക്കും തൊ​ഴി​ലി​നും വേ​ണ്ടി കേ​ര​ള​ത്തി​ൽ എ​ത്ര​യോ പേ​ർ സ​മ​രം ചെ​യ്തി​ട്ടു​ണ്ട്? അ​വ​ർ ആ​രെ​ങ്കി​ലും പോ​ലീ​സി​നെ ആ​ക്ര​മി​ക്കു​ക​യോ വ​ണ്ടി ത​ക​ർ​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടോ? എ​ന്തു​കൊ​ണ്ട് ഇ​തൊ​ക്കെ ഡ​ൽ​ഹി​യി​ൽ മാ​ത്രം ന​ട​ക്കു​ന്നു എ​ന്ന് ചി​ന്തി​ക്ക​ണം.

പ​രീ​ക്ഷാ പേ​പ്പ​ർ ചോ​ർ​ച്ച ഇ​ന്നോ ഇ​ന്ന​ലെ​യോ തു​ട​ങ്ങി​യ ഒ​ന്ന​ല്ല. 2004-ൽ AIPMT ​പേ​പ്പ​ർ ചോ​ർ​ച്ച, 2011-ൽ AIEEE ​പേ​പ്പ​ർ ലീ​ക്, 2012-ൽ ​എ​ൻ​ജി​നീ​യ​റി​ങ് എ​ൻ​ട്ര​ൻ​സ് ത​ട്ടി​പ്പ്, 2013-ൽ CAT ​സ്കോ​ർ മാ​നി​പ്പു​ലേ​ഷ​ൻ, SBI എ​ക്സാം, UPSC CPMT തു​ട​ങ്ങി മു​ൻ​പും നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

പ​രീ​ക്ഷാ പേ​പ്പ​ർ ചോ​ർ​ന്നാ​ൽ അ​തി​നു പി​ന്നി​ൽ അ​ന്വേ​ഷ​ണ​വും അ​റ​സ്റ്റും ന​ട​ക്കും; മോ​ദി സ​ർ​ക്കാ​ർ ഇ​തി​നോ​ട​കം നി​ര​വ​ധി പേ​രെ അ​റ​സ്റ്റ് ചെ​യ്തു ക​ഴി​ഞ്ഞു. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​വി​ടെ സ​മ​ര​ത്തി​ന് പോ​യി​രി​ക്കു​ന്ന​വ​രി​ൽ വ​ലി​യൊ​രു വി​ഭാ​ഗ​വും യ​ഥാ​ർ​ഥ വി​ദ്യാ​ർ​ഥി​ക​ള​ല്ല. സി.​ബി.​എ​സ്.​ഇ​യു​ടെ​യോ നീ​റ്റി​ന്‍റെ​യോ ഫു​ൾ ഫോം ​പോ​ലും അ​റി​യാ​ത്ത​വ​രാ​ണ് അ​വി​ടെ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​ത്.

ഇ​തി​നു പി​ന്നി​ൽ ജോ​ർ​ജ് സോ​റോ​സി​നെ​പ്പോ​ലു​ള്ള​വ​രു​ടെ വി​ദേ​ശ ഫ​ണ്ടിം​ഗും ഇ​ന്ത്യ​യ്ക്കെ​തി​രെ​യു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​മാ​ണ്. നേ​പ്പാ​ൾ, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ അ​സ്ഥി​ര​ത​യു​ണ്ടാ​ക്കി​യ അ​തേ പാ​റ്റേ​ൺ ഇ​ന്ത്യ​യി​ലും ന​ട​പ്പാ​ക്കാ​നാ​ണ് അ​വ​ർ ശ്ര​മി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ നി​ന്ന് ശ​ത​കോ​ടി​ക​ൾ വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്ക് പ​ഠ​ന​ത്തി​നാ​യി ഒ​ഴു​കു​ന്നു​ണ്ട്. ഇ​ന്ത്യ​യി​ൽ പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യം വ​രി​ക​യും എ​ഡ്യൂ​ക്കേ​ഷ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡ് ഉ​യ​രു​ക​യും ചെ​യ്താ​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന സാ​മ്പ​ത്തി​ക ന​ഷ്ടം വ​ലു​താ​ണ്. അ​ത് ത​ട​യാ​നാ​ണ് ഇ​ത്ത​രം വ്യാ​ജ സ​മ​ര​ങ്ങ​ൾ വ​ച്ചു​പു​ല​ർ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ട​യി​ൽ രാ​ജ്യ​ത്തു​ണ്ടാ​യ വി​ക​സ​ന​ത്തെ​യും സ്വ​യം​പ​ര്യാ​പ്ത​ത​യെ​യും അം​ഗീ​ക​രി​ക്കാ​ൻ ചി​ല​ർ ത​യാ​റാ​കു​ന്നി​ല്ല.

സ​മ​ര​രം​ഗ​ത്ത് ഉ​യ​രു​ന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ൾ ശ്ര​ദ്ധി​ച്ചാ​ൽ ഇ​തി​ന്റെ രാ​ഷ്ട്രീ​യ ല​ക്ഷ്യം വ്യ​ക്ത​മാ​കും. നീ​റ്റ് വി​ഷ​യ​ത്തേ​ക്കാ​ൾ ഉ​പ​രി "മോ​ദി​യെ പു​റ​ത്താ​ക്കു​ക", "ഉ​മ​ർ ഖാ​ലി​ദി​നെ​യും ഷെ​ർ​ജീ​ൽ ഇ​മാ​മി​നെ​യും മോ​ചി​പ്പി​ക്കു​ക", "ആ​ർ​ട്ടി​ക്കി​ൾ 370 പു​നഃ​സ്ഥാ​പി​ക്കു​ക", "ഗ്രേ​റ്റ് നി​ക്കോ​ബാ​ർ പ്രൊ​ജ​ക്റ്റും ല​ഡാ​ക്കി​ലെ വി​ക​സ​ന​വും നി​രോ​ധി​ക്കു​ക" തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളാ​ണ് അ​വി​ടെ ഉ​യ​രു​ന്ന​ത്. ല​ഡാ​ക്കി​ലെ വി​ക​സ​ന​വും നി​ക്കോ​ബാ​ർ പ്രൊ​ജ​ക്റ്റും ത​ട​യു​ന്ന​ത് ചൈ​ന​യു​ടെ താ​ല്പ​ര്യ​മാ​ണ്. വി​ദേ​ശ ഫ​ണ്ടി​ങ് നി​യ​മ​ങ്ങ​ളി​ലെ (FCRA) ഭേ​ദ​ഗ​തി​ക​ൾ മാ​റ്റ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം, കാ​ര​ണം ക​ള്ള​പ്പ​ണം ഒ​ഴു​ക്കാ​ൻ പ​ഴ​യ സി​സ്റ്റം തി​രി​കെ വേ​ണം. ചു​രു​ക്ക​ത്തി​ൽ, ഇ​ത് കു​ട്ടി​ക​ളു​ടെ പ​രീ​ക്ഷാ വി​ഷ​യ​മ​ല്ല, പ​ക​രം വി​ദേ​ശ ഫ​ണ്ടി​ങ്ങി​ലൂ​ടെ ന​ട​ത്തു​ന്ന രാ​ഷ്ട്രീ​യ സ​മ​ര​മാ​ണ്.

അ​ക്ര​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന യു​വാ​ക്ക​ളു​ടെ ഭാ​വി ത​ന്നെ​യാ​ണ് പോ​ലീ​സി​ന്‍റെ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ​യും കേ​സു​ക​ളി​ലൂ​ടെ​യും ന​ഷ്ട​പ്പെ​ടു​ന്ന​ത്.​ഇ​തി​നി​ട​യി​ൽ ചി​ല​ർ എ​ന്നെ വി​ളി​ച്ച് 'നി​ങ്ങ​ളു​ടെ ഫ്ര​ണ്ടി​ന്‍റെ മ​ക​ളു​ടെ കാ​ര്യ​ത്തി​ൽ എ​ന്താ​ണ് പ​റ​യാ​നു​ള്ള​ത്' എ​ന്ന് ചോ​ദി​ക്കു​ന്നു​ണ്ട്.

ഒ​റ്റ​വാ​ക്കി​ൽ പ​റ​യാം; മാ​യ എ​ന്ന് പ​റ​യു​ന്ന പെ​ൺ​കു​ട്ടി​യെ അ​വ​ൾ ജ​നി​ച്ച അ​ന്ന് തൊ​ട്ട് എ​നി​ക്ക് അ​റി​യാ​വു​ന്ന​താ​ണ്. ആ ​കു​ട്ടി​യു​ടെ സ്വ​ഭാ​വം എ​ന്താ​ണെ​ന്ന് എ​നി​ക്ക് കൃ​ത്യ​മാ​യി അ​റി​യാം. അ​വ​ൾ​ക്ക് ഇ​ത്ത​രം രാ​ഷ്ട്രീ​യ​പ​ര​മാ​യ യാ​തൊ​രു അ​റി​വു​മി​ല്ല. വ​ള​രെ ഹ്യൂ​മെ​യ്ൻ ആ​യി​ട്ടു​ള്ള മ​ന​സ്സു​ള്ള കു​ട്ടി​യാ​ണ​വ​ൾ. കു​ട്ടി​ക്കാ​ലം തൊ​ട്ടേ ഒ​രു പ​ട്ടി പോ​ലെ​യു​ള്ള ഏ​തെ​ങ്കി​ലും മൃ​ഗ​ത്തെ​യോ തെ​രു​വ് നാ​യ​യെ​യോ ക​ണ്ടാ​ൽ അ​തി​നെ ര​ക്ഷി​ക്ക​ണം എ​ന്ന് പ​റ​ഞ്ഞ് ക​ര​ഞ്ഞു​കൊ​ണ്ട് പു​റ​കെ ന​ട​ക്കു​ന്ന ആ​ളാ​ണ് മാ​യ.

അ​ടു​ത്തി​ടെ ന​ട​ന്ന സം​ഭ​വം പ​റ​യാം. അ​വ​ൾ പ​ഠി​ച്ച​തും വ​ള​ർ​ന്ന​തു​മൊ​ക്കെ വി​യ​റ്റ്നാ​മി​ലാ​യി​രു​ന്നു. അ​വി​ടെ​യൊ​രു തെ​രു​വ് നാ​യ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത് ക​ണ്ട​പ്പോ​ൾ ആ ​കു​ട്ടി അ​തി​നെ അ​ഡോ​പ്റ്റ് ചെ​യ്തു.

തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ ഗ​വ​ൺ​മെ​ന്‍റു​മാ​യി സം​സാ​രി​ച്ച് പ്ര​ത്യേ​ക പെ​ർ​മി​ഷ​ൻ എ​ടു​ത്താ​ണ് ആ ​ഡോ​ഗി​നെ ഇ​വി​ടെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന് അ​വ​ളു​ടെ വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന​ത്! അ​ത്ര​യും മൃ​ഗ​സ്നേ​ഹ​വും ന​ന്മ​യു​മു​ള്ള മ​ന​സാ​ണ് ആ ​കു​ട്ടി​യു​ടേ​ത്. അ​ങ്ങ​നെ​യു​ള്ള ഒ​രു കു​ട്ടി ഡ​ൽ​ഹി​യി​ൽ ഒ​രു ബ്ലോ​ക്കി​ന​ക​ത്ത് വ​ച്ച് കു​ട്ടി​ക​ളെ അ​ടി​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ൾ വി​ഷ​മം തോ​ന്നി ഒ​രു പോ​സ്റ്റി​ട്ടു.

അ​തി​നെ പി​ടി​ച്ചു​കൊ​ണ്ട് നി​ങ്ങ​ൾ അ​വ​ൾ ഫു​ൾ 'കോ​ക്രോ​ച്ച് പാ​ർ​ട്ടി'​ക്ക് സ​പ്പോ​ർ​ട്ട് ആ​ണ്, 'നി​ങ്ങ​ളു​ടെ ആ​ള​ല്ലേ' എ​ന്നൊ​ക്കെ പ​റ​ഞ്ഞ് വ​ലി​യ പ്ര​ച​ര​ണം ന​ട​ത്തു​ക​യാ​ണ്. ഞാ​ൻ അ​റി​യു​ന്ന മാ​യ​യ്ക്ക് ഇ​തി​ന​ക​ത്തു​ള്ള യാ​തൊ​രു രാ​ഷ്ട്രീ​യ ക​ളി​ക​ളും അ​റി​യി​ല്ല.

അ​വി​ടെ സ​മ​രം ചെ​യ്യു​ന്ന​ത് നീ​റ്റി​ന് വേ​ണ്ടി​യ​ല്ല എ​ന്നോ, അ​തി​നു പി​ന്നി​ലെ ഫ​ണ്ടിം​ഗി​നെ​ക്കു​റി​ച്ചോ അ​വ​ൾ​ക്ക​റി​യി​ല്ല. പാ​വം കു​ട്ടി​ക​ളെ അ​ടി​ക്കു​ന്നു എ​ന്ന് ക​ണ്ട​പ്പോ​ൾ തോ​ന്നി​യ ഒ​രു വി​കാ​രം, അ​ത്ര​യേ ഉ​ള്ളൂ. അ​തി​നെ ഇ​ത്ര​യും വ​ലി​ച്ചു നീ​ട്ടേ​ണ്ട ഒ​രു കാ​ര്യ​വു​മി​ല്ല. കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കി​യാ​ൽ അ​വ​ൾ​ക്ക് അ​ത് പെ​ട്ടെ​ന്ന് മ​ന​സി​ലാ​കും.

വേ​റൊ​രു രാ​ജ്യ​ത്തും കാ​ണാ​ത്ത വി​ചി​ത്ര​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ന​മ്മു​ടെ നാ​ട്ടി​ൽ ന​ട​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ഉ​ദാ​ഹ​ര​ണ​ത്തി​ന് ഇ​സ്രാ​യേ​ൽ - അ​മേ​രി​ക്ക യു​ദ്ധ​മൊ​ക്കെ ന​ട​ക്കു​ന്ന സ​മ​യ​ത്ത് അ​വി​ടു​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വ് പോ​യി ട്രം​പ് എ​ത്ര​പേ​രെ കൊ​ന്നു, രാ​ജ്യ​ത്തി​ന് എ​ത്ര ഡാ​മേ​ജ് ഉ​ണ്ടാ​യി എ​ന്നൊ​ക്കെ ചോ​ദി​ച്ച് ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രാ​യി നി​ൽ​ക്കാ​റു​ണ്ടോ? ഒ​രു രാ​ജ്യ​വും അ​ത് ചെ​യ്യി​ല്ല.

എ​ന്നാ​ൽ ഇ​ന്ത്യ​യി​ലോ? പെ​ഹ​ൽ​ഗാം അ​റ്റാ​ക്കി​ന് ശേ​ഷം ശ​ത്രു​ക്ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി തി​രി​ച്ചു​വ​ന്ന​പ്പോ​ൾ, 'വീ​ഴാ​ത്ത അ​ഞ്ച് റ​ഫാ​ൽ വി​മാ​ന​ങ്ങ​ൾ എ​വി​ടെ' എ​ന്ന് ക​ണ​ക്ക് ചോ​ദി​ച്ച​വ​രാ​ണ് ഇ​വി​ടു​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വും ചി​ല മീ​ഡി​യ​ക്കാ​രും.

സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്ക് ന​ട​ന്ന​പ്പോ​ൾ അ​തി​ന് പ്രൂ​ഫ് ചോ​ദി​ക്കു​ന്നു! ഇ​ത​ല്ല ഒ​രു രാ​ജ്യ​സ്നേ​ഹി​യാ​യ പ്ര​തി​പ​ക്ഷ നേ​താ​വ് ചെ​യ്യേ​ണ്ട​ത്. രാ​ജ്യ​ത്തി​ന്റെ കാ​ര്യം വ​രു​മ്പോ​ൾ ഭ​ര​ണ​പ​ക്ഷ​ത്തി​നൊ​പ്പം ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. രാ​ജ്യ​ത്തി​ന്റെ അ​ഭി​മാ​നം എ​വി​ടെ​യെ​ങ്കി​ലും ക​ള​ങ്ക​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ അ​ത് സം​ര​ക്ഷി​ക്കു​ക​യാ​ണ് ചെ​യ്യേ​ണ്ട​ത്. അ​തി​നു പ​ക​രം ഭ​ര​ണ​പ​ക്ഷ​ത്തെ ച​ളി​വാ​രി തേ​ച്ച് ഏ​തു​വി​ധേ​ന​യും അ​ധി​കാ​രം പി​ടി​ച്ചെ​ടു​ക്കാ​ൻ നോ​ക്കു​ന്ന​ത് നി​ങ്ങ​ളു​ടെ മാ​ന​സി​ക വി​ഭ്രാ​ന്തി മാ​ത്ര​മാ​ണ്.

ഇ​നി നി​ങ്ങ​ൾ​ക്കി​രു​ന്ന് എ​ന്നെ എ​ത്ര വേ​ണ​മെ​ങ്കി​ലും തെ​റി​വി​ളി​ക്കാം, എ​ന്തു​വേ​ണ​മെ​ങ്കി​ലും ചെ​യ്യാം. ചി​ല പേ​രു​ക​ൾ കാ​ണു​മ്പോ​ൾ ത​ന്നെ മ​ന​സ്സി​ലാ​കും നി​ങ്ങ​ളു​ടെ​യൊ​ക്കെ ഫ്ര​സ്ട്രേ​ഷ​ൻ.

പ​ക്ഷേ മ​ക്ക​ളേ, നി​ങ്ങ​ൾ ഈ ​വി​ചാ​രി​ക്കും പോ​ലെ​യൊ​ന്നു​മ​ല്ല ഈ ​രാ​ജ്യം മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ഇ​നി അ​ത്ര പെ​ട്ടെ​ന്നൊ​ന്നും ഈ ​രാ​ജ്യ​ത്തെ താ​ഴേ​ക്ക് കൊ​ണ്ടു​വ​രാ​ൻ നി​ങ്ങ​ൾ​ക്ക് ക​ഴി​യി​ല്ല. ഇ​ന്ത്യ വേ​റെ​യൊ​രു ത​ല​ത്തി​ലേ​ക്ക് പോ​യി​ക്ക​ഴി​ഞ്ഞു.

സോ​റോ​സ് അ​ല്ല അ​വ​ന്‍റെ അ​പ്പൂ​പ്പ​ൻ വ​ന്നാ​ലും ശ​രി, ഇ​നി ഇ​ന്ത്യ​യെ തൊ​ടാ​ൻ പ​റ്റി​ല്ല! വി​ദേ​ശ ശ​ക്തി​ക​ളു​ടെ ക​യ്യി​ൽ നി​ന്ന് പ​ണം വാ​ങ്ങി സ്വ​ന്തം രാ​ജ്യ​ത്തി​നെ ഒ​റ്റു​കൊ​ടു​ക്കു​ന്ന പ​ണി അ​വ​സാ​നി​പ്പി​ച്ച്, രാ​ജ്യ​ത്തി​ന്‍റെ കാ​ര്യം വ​രു​മ്പോ​ൾ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കാ​ൻ ദ​യ​വു​ചെ​യ്ത് പ​ഠി​ക്ക​ണം.’’ മേജർ രവി ഫേസ്ബുക്കിൽ പറഞ്ഞു. 

 

Latest News

Corehub Up