Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mala

Thrissur

പേവി​ഷ​ബാ​ധ; മാ​ള​യി​ൽ അ​ടി​യ​ന്ത​ര അ​റി​യി​പ്പ്

മാ​ള: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര അ​റി​യി​പ്പു​ന​ൽ​കി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ന്ന​ത്തു കാ​ട് വീ​ട്ടി​ൽ വ​ള​ർ​ത്തി​യ നാ​യ​ക്കാ​ണ് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. പൊ​തു​ജ​ന​ങ്ങ​ൾ അ​റി​ഞ്ഞി​രി​ക്കേ​ണ്ട​താ​യ പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ, വാ​ക്സി​നേ​ഷ​ൻ ക്ര​മം എ​ന്നി​വ​യെ​ക്കു​റി​ച്ച് കു​ന്ന​ത്തു​കാ​ട് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി.

മാ​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ടി.​കെ. ജി​നേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ എം.​എ​സ്. അ​ശ്വ​തി വാ​ർ​ഡി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. കെ. ​ക​രു​ണാ​ക​ര​ൻ സ്മാ​ര​ക ബ്ലോ​ക്ക് കു​ടും​ബ ആ​രോ​ഗ്യ കേ​ന്ദ്രം സൂ​പ്ര​ണ്ട് ഡോ. ​ഫി​ലോ​മി​ന അ​ലോ​ഷ്യ​സ് "പേ​വി​ഷ​ബാ​ധ​യും പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളും' എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു.

നാ​യ, പൂ​ച്ച എ​ന്നി​വ​യ്ക്ക് അ​ത​ത് ഉ​ട​മ​ക​ൾ, സം​ര​ക്ഷ​ക​ർ എ​ന്നി​വ​ർ നി​യ​മാ​നു​സ​ര​ണം പേ​വി​ഷ ബാ​ധ​ക്കെ​തി​രെ വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത് രേ​ഖ​ക​ൾ സൂ​ക്ഷി​ക്കേ​ണ്ട​താ​ണെ​ന്നും ക​ടി​കി​ട്ടി​യ​താ​യി സം​ശ​യി​ക്കു​ന്ന​വ​യെ 10 ദി​വ​സം കൂ​ട്ടി​ലി​ട്ട് നി​രീ​ക്ഷി​ക്കു​ന്ന​തി​നും ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ. ഷി​ബു നി​ർ​ദേ​ശം ന​ൽ​കി. വി​ദ​ഗ്‌​ധ​ര​ട​ങ്ങു​ന്ന ടീം ​വീ​ടു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി.

അ​ഷ്ട​മി​ച്ചി​റ വെ​റ്റ​റി​ന​റി ഡി​സ്പെ​ൻ​സ​റി​യി​ലെ ലൈ​വ് സ്റ്റോ​ ക്ക് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സി.​ആ​ർ. സ​ജീ​വ്, സി.​എം. മ​നേ​ഷ് എ​ന്നി​വ​ർ നാ​യ്ക്ക​ൾ​ക്ക് വാ​ക് സി​നേ​ഷ​ൻ ന​ൽ​കി.

വാ​ക്സി​നേ​ഷ​ൻ സൗ​ക​ര്യം

മാ​ള ബ്ലോ​ക്ക് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ റേ​ബീ​സ് പ്ര​തി​രോ​ധ വാ​ക്സി​ൻ ല​ഭ്യ​മാ​ണ്. അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള പൊ​തു​ജ​ന​ങ്ങ​ൾ എ​ല്ലാ​വ​രും കാ​ല​താ​മ​സം കൂ​ടാ​തെ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ച് ആ​വ​ശ്യ​മാ​യ ചി​കി​ത്സ​യും വാ​ക്സി​നേ​ഷ​നും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

 

Latest News

Corehub Up