മലാഗ: ലാലീഗ ഫുട്ബോളിൽ മലാഗ-എസ്പാന്യോൾ മത്സരം സമനിലയിൽ. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
മലാഗയ്ക്ക് വേണ്ടി അഡ്രിയാൻ നിനോയാണ് ഗോൾ നേടിയത്. എസ്പാന്യോളിനായി ബ്രയാൻ സരാഗോസയാണ് ഗോൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ എസ്പാന്യോളിന് എട്ടും മലാഗയ്ക്ക് നാലും പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ എസ്പാന്യോൾ 11-ാം സ്ഥാനത്താണും മലാഗ 19-ാം സ്ഥാനത്തുമാണുള്ളത്.