Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Malappuram District Cooperative Bank

കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണം പു​നഃ​പ​രി​ശോ​ധി​ക്കു​ന്നു; ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ തി​രി​ച്ചു​വ​രു​ന്നു

ന്യൂ​ഡ​ൽ​ഹി: കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണം പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു​ങ്ങു​ന്നു. ഭ​ര​ണ മാ​റ്റ​ത്തി​നു പി​ന്നാ​ലെ​യാ​ണ് കേ​ര​ള ബാ​ങ്ക് രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ല​പാ​ടി​ൽ സ​ർ​ക്കാ​ർ മാ​റ്റം വ​രു​ത്തി​യ​ത്. കേ​ര​ള സ​ഹ​ക​ര​ണ സം​ഘം നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി​ക​ൾ പി​ൻ​വ​ലി​ക്കാ​നോ റ​ദ്ദാ​ക്കാ​നോ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ സ്വ​ത​ന്ത്ര​വും ജ​നാ​ധി​പ​ത്യ​പ​ര​വു​മാ​യ സ്ഥാ​പ​ന​ങ്ങ​ളാ​യി പു​നഃ​സ്ഥാ​പി​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യം. മ​ല​പ്പു​റം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ കേ​ര​ള ബാ​ങ്കു​മാ​യു​ള്ള ല​യ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ അ​ധി​ക സ​ത്യ​വാം​ഗ്‌​മൂ​ല​വും സ​മ​ർ​പ്പി​ച്ചു.

എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ് സം​സ്ഥാ​ന​ത്തെ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ ല​യി​പ്പി​ച്ച് കേ​ര​ള ബാ​ങ്ക് രൂ​പീ​ക​രി​ച്ച​ത്. എ​ന്നാ​ൽ അ​ന്ന​ത്തെ യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യി​ലാ​യി​രു​ന്ന മ​ല​പ്പു​റം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ല​യ​ന​ത്തി​ന് ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ പു​തി​യ നി​ല​പാ​ട് അ​റി​യി​ച്ച​ത്.

സ​ഹ​ക​ര​ണ ബാ​ങ്കിം​ഗ് മേ​ഖ​ല​യി​ൽ ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള ത്രി​ത​ല സം​വി​ധാ​നം ന​ട​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​യ​മ​ഭേ​ദ​ഗ​തി​ക​ൾ പി​ൻ​വ​ലി​ക്കു​ന്ന​തി​ലൂ​ടെ​യോ റ​ദ്ദാ​ക്കു​ന്ന​തി​ലൂ​ടെ​യോ ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ​ക്ക് സ്വ​ത​ന്ത്ര​മാ​യ പ്ര​വ​ർ​ത്ത​ന​വും ജ​നാ​ധി​പ​ത്യ​പ​ര​മാ​യ ഭ​ര​ണ​സം​വി​ധാ​ന​വും ഉ​റ​പ്പാ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Latest News

Corehub Up