Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MalayalamCommunity

Middle East and Gulf

ഷാ​ർ​ജ സെ​ന്‍റ് മൈ​ക്കി​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ ദു​ക്‌​റാ​ന തി​രു​നാ​ൾ ആ​ഘോ​ഷം

ഷാ​ർ​ജ: ഭാ​ര​ത​ത്തി​ന്‍റെ അ​പ്പോ​സ്ത​ല​നും സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ പി​താ​വു​മാ​യ വി​ശു​ദ്ധ മാ​ർ​ത്തോ​മ്മാശ്ലീ​ഹാ​യു​ടെ ഓ​ർ​മ പു​തു​ക്കു​ന്ന ദു​ക്‌​റാ​ന തി​രു​നാ​ൾ ഷാ​ർ​ജ സെ​ന്‍റ് മൈ​ക്കി​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ ആ​ഘോ​ഷി​ച്ചു.

സാ​ഗ​ർ രൂ​പ​ത​യു​ടെ മെ​ത്രാ​ൻ മാ​ർ ജെ​യിം​സ് അ​ത്തി​ക്ക​ളം തി​രു​നാ​ൾ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കും തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കും കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​ജോ​ൺ ജോ​സ​ഫ് എ​ടാ​ട്ടും ഫാ. ​ജോ​ൺ തു​ണ്ടി​യ​ത്ത് കോ​ർ എ​പ്പി​സ്‌​കോ​പ്പ​യും സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.​

ഇ​ട​വ​ക വി​കാ​രി ഫാ. ​ശ​വ​രി​മു​ത്തു ആ​ന്‍റ​ണി സാ​മി സ്വാ​ഗ​തം പ​റ​ഞ്ഞു. മ​ല​യാ​ളം പാ​രീഷ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഹെ​ൻ​റി​റ്റ ഡാ​മി, എ​സ്എം​സി കോഓ​ർ​ഡി​നേ​റ്റ​ർ ബി​ജു ജോ​സ​ഫ്, ലാ​റ്റി​ൻ ക​മ്യൂ​ണി​റ്റി കോഓ​ർ​ഡി​നേ​റ്റ​ർ ഷാ​ജ​ൻ, മ​ല​ങ്ക​ര ക​മ്മ്യൂ​ണി​റ്റി കോ​ഓർ​ഡി​നേ​റ്റ​ർ സാം, ​മ​ല​യാ​ളം പാ​രി​ഷ് ക​മ്മി​റ്റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷി​ബി, പാ​രി​ഷ് കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് മാ​ത്യു എ​ന്നി​വ​ർ ചേ​ർ​ന്ന് ബി​ഷ​പ് മാ​ർ ജെ​യിം​സ് അ​ത്തി​ക്ക​ള​ത്തെ സ്വീ​ക​രി​ച്ചു.

 

Latest News

Corehub Up