Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mananthavadi

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ർ​ദ​ന​വും ല​ഹ​രി​യും; ഒ​ടു​വി​ൽ ഡി​ങ്ക​നും പി​ടി​യി​ലാ​യി

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മാ​ന​ന്ത​വാ​ടി​യി​ൽ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ക്കു​ക​യും നി​ര്‍​ബ​ന്ധി​ച്ച് ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ള്‍ ഉ​പ​യോ​ഗി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. കേ​സി​ൽ നേ​ര​ത്തെ ര​ണ്ട് പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

മാ​ന​ന്ത​വാ​ടി വി​മ​ലാ​ന​ഗ​ര്‍ പാ​ലാ​ക്കു​ളി പോ​ത്ത​നാ​ട്ടി​ല്‍ വീ​ട്ടി​ല്‍ ഡി​ങ്ക​ൻ എ​ന്ന എ.​വി. അ​ജിത്(22) ആ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ ത​മി​ഴ്നാ​ട്ടി​ലെ തി​രു​പ്പൂ​ര്‍ ബോ​യ​പാ​ള​യ​ത്ത് നി​ന്നാ​ണ് മാ​ന​ന്ത​വാ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​യാ​ൾ നേ​ര​ത്തെ​യും ല​ഹ​രി കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്ന​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. കേ​സി​ൽ നേ​ര​ത്തെ മാ​ന​ന്ത​വാ​ടി കൊ​ണി​യ​ന്‍​മു​ക്ക് ചി​റ​ക്ക​ല്‍ വീ​ട്ടി​ല്‍ അ​ജി​ത് കു​മാ​ര്‍(32), ക​ണി​യാ​രം ഇ​ട​വ​ല​ത്ത് ശ്രീ​വി​ലാ​സം വീ​ട്ടി​ല്‍ വി​ഷ്ണു (22) എ​ന്നി​വ​ർ പി​ടി​യി​ലാ​യി​രു​ന്നു.

Kerala

കാ​റി​ല്‍ ക​റ​ങ്ങി ന​ട​ന്ന് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം; യു​വാ​വ് പി​ടി​യി​ൽ

മാ​ന​ന്ത​വാ​ടി: കാ​റി​ല്‍ ക​റ​ങ്ങി ന​ട​ന്ന് മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന യു​വാ​വ് പി​ടി​യി​ൽ. മാ​ന​ന്ത​വാ​ടി കാ​ഞ്ഞി​ര​ങ്ങാ​ട് പു​തു​ശ്ശേ​രി തെ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ ടി.​എ​സ്. വി​ശാ​ഖ് (26) ആ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 

മാ​ന​ന്ത​വാ​ടി മേ​ഖ​ല​യി​ലെ എ​ള്ളു​മ​ന്ദം കൊ​ണി​യ​ന്‍ മു​ക്ക് ഭാ​ഗ​ത്ത് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ആ​ണ് വി​ശാ​ഖ് പി​ടി​യി​ലാ​യ​ത്. 856 ഗ്രാം ​ക​ഞ്ചാ​വു​മാ​യാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കെ​എ​ല്‍ 10 എ​എ​ഫ് 1849 മാ​രു​തി എ-​സ്റ്റാ​ര്‍ കാ​റും എ​ക്‌​സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വ​ലി​യ അ​ള​വി​ല്‍ ക​ഞ്ചാ​വ് കാ​റി​ല്‍ സൂ​ക്ഷി​ക്കു​ക​യും ചി​ല്ല​റ വി​ല്‍​പ​ന​ക്കു​ള്ള പൊ​തി​ക​ളാ​ക്കി വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ച്ച് വി​ല്‍​പ​ന ന​ട​ത്തു​ക​യു​മാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം ഇ​പ്പോ​ള്‍ പി​ടി​യി​ലാ​യ വി​ശാ​ഖി​ന്‍റെ പേ​രി​ലു​ള്ള​ത​ല്ല വാ​ഹ​ന​മെ​ന്നും മ​റ്റൊ​രാ​ളു​ടെ പേ​രി​ലു​ള്ള വാ​ഹ​നം ഇ​യാ​ള്‍ ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി​യ എ​ക്‌​സൈ​സ് സം​ഘം വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​നാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Kerala

മാ​ന​ന്ത​വാ​ടി​യി​ൽ വ​ൻ കു​ഴ​ല്‍​പ്പ​ണ​വേ​ട്ട; ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത് മൂ​ന്ന് കോ​ടി​യി​ല​ധി​കം രൂ​പ

മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി​യി​ൽ വ​ൻ കു​ഴ​ല്‍​പ്പ​ണ​വേ​ട്ട. മൂ​ന്ന് കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ കു​ഴ​ല്‍​പ്പ​ണ​മാ​യി​രു​ന്നു കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ത​ന്നെ വ​ലി​യ കു​ഴ​ല്‍​പ്പ​ണ​വേ​ട്ട​യി​ലൊ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ജാ​ഗ്ര​ത​യി​ല്‍ പൊ​ളി​ഞ്ഞ​ത്.

ബെം​ഗ​ളു​രു​വി​ലെ കെ​ആ​ര്‍ ന​ഗ​റി​ല്‍​നി​ന്ന് പ്ലാ​സ്റ്റി​ക് ചാ​ക്കി​ല്‍ കെ​ട്ടി​യാ​ണ് ര​ണ്ടു​പേ​ര്‍ സ്‌​കൂ​ട്ട​റി​ല്‍ പ​ണം എ​ത്തി​ച്ച​ത്. ഇ​വി​ടെ വെ​ച്ച് ആ​സി​ഫും മു​ഹ​മ്മ​ദ് ഫാ​സി​ല്‍, റ​സാ​ഖ് എ​ന്നി​വ​ര്‍ കാ​റി​ല്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ര​ഹ​സ്യ അ​റ​യി​ല്‍ പ​ണം അ​ടു​ക്കി​വ​യ്‌​ക്കു​ക​യും ശേ​ഷം മൂ​ന്ന് യു​വാ​ക്ക​ളും ബെം​ഗ​ളു​രു​വി​ൽ നി​ന്ന് വ​ട​ക​ര​യി​ലേ​ക്ക് പു​റ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. ബെം​ഗ​ളു​രു സ്വ​ദേ​ശി​യാ​ണ് മ​ല​യാ​ളി​ക​ള്‍​ക്ക് പ​ണം കൈ​മാ​റി​യ​ത്.

പ​ണം കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി ആ​സി​ഫി​നെ​യും റ​സാ​ഖി​നെ​യും മു​ഹ​മ്മ​ദ് ഫാ​സി​ലി​നെ​യും സ​ല്‍​മാ​ന്‍ പ​റ​ഞ്ഞ​യ​ക്കു​ക​യാ​യി​രു​ന്നു. പ​ണ​വു​മാ​യി മൂ​ന്ന് പേ​രും മാ​ന​ന്ത​വാ​ടി​യി​ല്‍ പി​ടി​യി​ലാ​യ വി​വ​ര​മ​റി​ഞ്ഞ് സു​ഹൃ​ത്ത് മു​ഹ​മ്മ​ദു​മാ​യി മാ​ന​ന്ത​വാ​ടി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് സ​ല്‍​മാ​ന്‍ വ​ല​യി​ലാ​കു​ന്ന​ത്. ഹ​വാ​ല ഇ​ട​പാ​ടു​കാ​രാ​യ സ​ല്‍​മാ​നും മു​ഹ​മ്മ​ദും ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ചി​ല​രു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ബെം​ഗ​ളു​രു​വി​ലെ​ത്തി ഇ​ന്ത്യ​ന്‍ ക​റ​ന്‍​സി​ക​ള്‍ കൈ​പ്പ​റ്റി വ​ട​ക​ര​യി​ല്‍ എ​ത്തി​ച്ച് ന​ല്‍​കാ​റു​ണ്ടെ​ന്നും ക​മ്മീ​ഷ​ന്‍ സ്വീ​ക​രി​ക്കാ​റു​ണ്ടെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up