Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mandaadi

സൂ​രി​യു​ടെ 'മ​ണ്ടാ​ടി' സെ​പ്റ്റം​ബ​ർ നാ​ലി​ന് തി​യ​റ്റ​റു​ക​ളി​ൽ

ത​മി​ഴ് ന​ട​ൻ 'സൂ​രി' നാ​യ​ക​നാ​യി എ​ത്തു​ന്ന പു​തി​യ സി​നി​മ മ​ണ്ടാ​ടി സെ​പ്റ്റം​ബ​ർ നാ​ലി​ന് പു​റ​ത്തി​റ​ങ്ങും. 'റോ​ക്കി' എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം പു​ക​ഴേ​ന്തി ഒ​രു​ക്കു​ന്ന ചി​ത്ര​മാ​ണ് മ​ണ്ടാ​ടി.

ചി​ത്ര​ത്തി​ൽ നാ​യി​കാ വേ​ഷം ചെ​യ്യു​ന്ന​ത് മ​ഹി​മ ന​ന്പ്യാ​റാ​ണ്. തെ​ലു​ങ്ക് താ​രം സു​ഹാ​സാ​ണ് ചി​ത്ര​ത്തി​ലെ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ആ​ർ.​എ​സ്. ഇ​ന്‍​ഫോ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ എ​ൽ​റെ​ഡ് കു​മാ​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ക​ട​ലോ​ര പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ഥ പ​റ​യു​ന്ന ആ​ക്ഷ​ൻ-​ഡ്രാ​മ​യാ​യി ഒ​രു​ക്കു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഏ​പ്രി​ലി​ൽ ആ​ണ് പു​ർ​ത്തി​യാ​യ​ത്. 100 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള ത​മി​ഴ്നാ​ട് തീ​ര​പ്ര​ദേ​ശ​ത്ത് ന​ട​ക്കു​ന്ന കാ​യി​ക​യി​ന​ത്തെ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രി​ക്കും ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.

സ​ത്യ​രാ​ജ്, മി​ഥു​ൻ ജ​യ് ശ​ങ്ക​ർ, കൃ​തി​ക ബാ​ല​സു​ബ്ര​ഹ്മ​ണ്യം എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​ന​യ​താ​ക്ക​ൾ. ദേ​ശി​യ പു​ര​സ്കാ​ര ജേ​താ​വ് ജി.​വി. പ്ര​കാ​ശ് സം​ഗീ​ത​വും എ​സ്.​ആ​ർ ക​തി​ർ ഛായ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ക്കു​ന്ന ചി​ത്രം ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മാ​ണ് റി​ലീ​സ് ചെ​യ്യു​ക.

Latest News

Corehub Up