Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manimalayar

Pathanamthitta

മ​ണി​മ​ല​യാ​റ്റി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

തി​രു​വ​ല്ല: മ​ണി​മ​ല​യാ​റ്റി​ൽ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. ക​റ്റോ​ട് മു​തി​ര​ക്കാ​ലാ​യി​ൽ തോ​മ​സ് ജോ​ണി​ന്‍റെ​യും അ​ന്ന​മ്മ​യു​ടെ​യും മ​ക​ൻ ജോ​യ​ൽ തോ​മ​സ് (20) ആ​ണ് മു​ങ്ങി മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3. 30ന് ​മ​ണി​മ​ല​യാ​റ്റി​ൽ ക​റ്റോ​ട് കാ​ട്ടു​വ​ള്ളി​ക്കാ​ട് ക​ട​വി​ൽ ആ​യി​രു​ന്നു അ​പ​ക​ടം. കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ ജോ​യ​ൽ ക​യ​ത്തി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ​ത​ന്നെ നാ​ട്ടു​കാ​ർ മു​ങ്ങി​യെ​ടു​ത്തെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ബം​ഗ​ളൂ​രു​വി​ൽ മൂ​ന്നാം വ​ർ​ഷം ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​യാ​യ ജോ​യ​ൽ അ​വ​ധി​ക്ക് വീ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു. ഏ​ക സ​ഹോ​ദ​ര​ൻ: ജോ​ബി​ൻ.

അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ യു​വാ​വി​നെ കാ​ണാ​താ​യി

പ​ന്ത​ളം: അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ യു​വാ​വി​നെ കാ​ണാ​താ​യി. ക​ല​യ​പു​രം പെ​രു​ങ്കു​ളം പു​ത്ത​ൻ​വീ​ട്ടി​ൽ മേ​ലേ​തി​ൽ ബാ​ബു (53)വി​നെ​യാ​ണ് കാ​ണാ​താ​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ ബാ​ബു​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ണും ചെ​രി​പ്പും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​വ​ര​മ​റി​ഞ്ഞ് പൊ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി പു​ഴ​യി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ബാ​ബു​വി​ന്‍റെ സ്കൂ​ട്ട​ർ പ​ന്ത​ളം ടൗ​ണി​ന് സ​മീ​പ​ത്തു​നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Latest News

Corehub Up