Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Joseph Pamplany

Kannur

മ​ല​യോ​ര​ത്തി​നാ​യി സ​ർ​ക്കാ​ർ സ്പെ​ഷ​ൽ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

ത​ല​ശേ​രി: പ്ര​കൃ​തി​ക്ഷോ​ഭം മൂ​ലം മ​ല​യോ​ര​ത്തു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും ഉ​ണ്ടാ​യി​ട്ടു​ള്ള ക​ന​ത്ത നാ​ശ​ന​ഷ്ട​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ക​ണ്ണൂ​ർ-​കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ മ​ല​യോ​ര​ത്തി​ന്‍റെ ഗ​തി​കേ​ട് മ​ന​സി​ലാ​ക്കി സ​ർ​ക്കാ​ർ സ്പെ​ഷ​ൽ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. പ്ര​കൃ​തി ക്ഷോ​ഭം ഉ​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ട്ട​ന​വ​ധി കു​ടും​ബ​ങ്ങ​ൾ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്.

പ്ര​കൃ​തി​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ ചെ​യ്ത കാ​ര്യ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ല​ശേ​രി അ​തി​രൂ​പ​ത ആ​സ്ഥാ​ന​ത്ത് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ആ​ർ​ച്ച്ബി​ഷ​പ്. ജോ​സ്ഗി​രി, ഉ​ദ​യ​ഗി​രി, താ​ബോ​ർ, ത​യ്യേ​നി, പാ​ലാ​വ​യ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​യ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ വ​ലി​യ നാ​ശ​ന​ഷ്‌​ടം സം​ഭ​വി​ച്ചി​ട്ടും ആ​ൾ നാ​ശം സം​ഭ​വി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​ര​ന്‍റേ​യോ പൊ​തു​സ​മൂ​ഹ​ത്തി​ന്‍റേ​യോ ശ്ര​ദ്ധ വേ​ണ്ട​ത്ര പ​തി​ഞ്ഞി​ട്ടി​ല്ല. പ്ര​കൃ​തി​ക്ഷോ​ഭം സം​ഭ​വി​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ൾ ത​ക​ർ​ന്നു. പ്ര​ദേ​ശ​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ലാ​ണ്. ഉ​ദ​യ​ഗി​രി, ജോ​സ്ഗി​രി, താ​ബോ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ 53 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഇ​വ​യെ​ല്ലാം പു​ന​ർ നി​ർ​മി​ക്ക​ണം. പാ​ലാ​വ​യ​ൽ, ത​യ്യേ​നി പ്ര​ദേ​ശ​ങ്ങ​ളി​ൽ 64 കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​ണെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

ജോ​സ്‌​ഗി​രി- ആ​ല​ക്കോ​ട് റോ​ഡ്, ജോ​സ്‌​ഗി​രി- താ​ബോ​ർ- ചെ​റു​പു​ഴ റോ​ഡ്, ജോ​സ് ഗി​രി- കാ​പ്പി​മ​ല-​കോ​ഴി​ച്ചാ​ൽ റോ​ഡ്, മു​തു​വാ​ടി-​അ​രി​വി​ള​ഞ്ഞ​പൊ​യി​ൽ റോ​ഡ്, ജോ​സ് ഗി​രി- ച​തു​പ്പു​ചാ​ൽ-​കോ​ഴി​ച്ചാ​ൽ റോ​ഡു​ക​ൾ ത​ക​ർ​ന്ന​തോ​ടെ ജോ​സി​ഗി​രി പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നാ​വ​ശ്യ ങ്ങ​ൾ​ക്കാ​യി പു​റ​ത്തു​പോ​കാ​നോ, ജ​ന​ങ്ങ​ൾ​ക്ക് ആ​ശു​പ​ത്രി, വി​ല്ലേ​ജ് ഓ​ഫീ​സ്, പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് തു​ട​ങ്ങി​യ അ​വ​ശ്യ സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രാ​നോ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്.

രാ​ജ​ഗി​രി റോ​ഡി​ന്‍റെ ഭാ​ഗ​ത്ത് ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മേ​ഴ്‌​സി ക​ല്ലി​ങ്ക​ൽ, റൂ​ബി മേ​ത്ത​ല, സ്റ്റാ​ൻ​ലി പീ​ടി​യേ​ക്ക​ൽ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ക​ല്ലൂ​ർ ബി​ന്‍റു​വി​ന്‍റെ വീ​ട്ടി​ൽ മ​ല​വെ​ള്ളം ക​യ​റു​ക​യും മ​ണ്ണി​ടി ച്ചി​ൽ ഉ​ണ്ടാ​വു​ക​യും ചെ​യ്‌​തു. വീ​ടി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ലൂ​ടെ​യും മ​ല​വെ​ള്ളം ഒ​ലി​ച്ചി​റ ങ്ങി​കൃ​ഷി​യി​ടം പൂ​ർ​ണ​മാ​യി ന​ശി​ച്ചു. പു​തു​വേ​ലി ബി​ജു​വി​ന്‍റെ പ​റ​മ്പി​ൽ ഉ​രു​ൾ​പൊ​ട്ടി കി​ണ​റും കൃ​ഷി​യി​ട​വും ന​ശി​ച്ചു. കോ​ഴി​ച്ചാ​ൽ- ജോ​സ്‌​ഗി​രി റോ​ഡ് ത​ക​ർ​ന്നു.

ജോ​സ് ഗി​രി-​താ​ബോ​ർ റോ​ഡ്- ബി​ജു ക​രി​പ്പാ​ല​യു​ടെ വീ​ടി​ന്‍റെ ഭാ​ഗ​ത്ത് മ​ണ്ണി​ടി​ഞ്ഞ് റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ജോ​സ്ഗി​രി-​അ​രി​വി​ള​ഞ്ഞ​പൊ​യി​ൽ-​ഇ​ര​ട്ട​പ്പാ​ലം ഇ​ര​ട്ട​പ്പാ​ലം ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മു​തു​വാ​ടി-​അ​രി​വി​ള​ഞ്ഞ​പൊ​യി​ൽ റോ​ഡി​ൽ മാ​രി​പ്പു​റം അ​പ്പ​ച്ച​ന്‍റെ വീ​ടി​ന്‍റെ ഭാ​ഗം ഇ​ടി​ഞ്ഞ് റോ​ഡ് പൂ​ർ​ണ​മാ​യും ന​ശി​ച്ചു. ജോ​സ് ഗി​രി- ച​തു​പ്പു​ചാ​ൽ റോ​ഡി​ൽ പ്രാ​ല​യി​ൽ ബി​നോ​യി​യു​ടെ പ​റ​മ്പ് ഇ​ടി​ഞ്ഞ് റോ​ഡ് ത​ക​ർ​ന്നു. കൂ​ടാ​തെ ഇ​ട​ശേ​രി​ക്കാ​ട്ടി​ൽ ത​ങ്ക​ച്ച​ന്‍റെ വീ​ട് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി മാ​റി.
തി​രു​നെ​റ്റി​ക്ക​ല്ല് ഭാ​ഗം- അ​ല​ക​നാ​ൽ ജോ​യി​യു​ടെ ഫി​ഷ് പോ​ണ്ടി​ലെ മീ​നു​ക​ളും വെ​ള്ള​വും ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​ലി​ച്ചു​പോ​യി. ഏ​ക​ദേ​ശം 10 ക്വി​ന്‍റ​ലോ​ളം മ​ത്സ്യം ന​ഷ്‌​ട​പ്പെ​ട്ടു. മ​രു​തും​ത​ട്ട്- ചെ​ന്നാ​ട്ടു​കൊ​ല്ലി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​ക​യും ക​ന​ത്ത കൃ​ഷി​നാ​ശം സം​ഭ​വി​ക്കു​ക​യും ചെ​യ്തു.
ക​ട്ട​പ്പ​ള്ളി,രാ​ജ​ഗി​രി സാ​ബു ഇ​ല്ലി​മൂ​ട്ടി​ലി​ന്‍റെ 10 ഏ​ക്ക​റി ല​ധി​കം കൃ​ഷി​ഭൂ​മി ന​ശി​ച്ചു. വീ​ടു​ക​ളി​ൽ ചെ​ളി​യും മ​ണ്ണും ക​യ​റി വാ​സ​യോ​ഗ്യ​മ​ല്ലാ​തെ​യാ​യി. മാ​ട്ടേ​ലാ​നി​യി​ൽ റോ​യി​യു​ടെ വീ​ടി​ന്‍റെ ഒ​രു ഭാ​ഗം മ​ല​വെ​ള്ള​പ്പാ​ട്ടി​ലി​ൽ ത​ക​ർ​ന്നു. ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും വീ​ടും കൃ​ഷി​യും ന​ശി​ച്ചു. ആ​കെ 53 ഓ​ളം വീ​ടു​ക​ൾ​ക്കാ​ണ് ഭാ​ഗി​ക​മാ​യും സാ​ര​മാ​യും നാ​ശ​ന​ഷ്‌​ട​ങ്ങ​ൾ ഉ​ണ്ടാ​യ​ത്.

പു​ളി​ങ്ങോ​ത്ത് മി​സി​രി​യ അ​ഞ്ചി​ല്ല​ത്ത്, ജു​ബൈ​രി​യ, നൗ​ഫ​ൽ ത​ല​യി​ല്ല​ത്ത് ഉ​മ​യം​ചാ​ൽ എ​ന്നി​വ​രു​ടെ ഉ​ൾ​പ്പെ​ടെ10 വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. പു​ളി​ങ്ങോം പാ​ല​ത്തി​ന് സ​മീ​പം ഒ​രു ഹോ​ട്ട​ൽ അ​ട​ക്കം ഒ​ന്പ​ത് ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റി. ഉ​മ​യം​ചാ​ലി​ൽ അ​ബ്‌​ദു​ൾ റ​ഹ്മാ​ന്‍റെ ക​ട അ​പ്പാ​ടെ വെ​ള്ള​ത്തി​ൽ ഒ​ലി​ച്ചു പോ​യി. പു​ളി​ങ്ങം പാ​ല​ത്തി​ന് സ​മീ​പം ഇ​ൻ​ഡോ​ർ കോ​ർ​ട്ടി​ൽ വെ​ള്ളം ക​യ​റി ഏ​ഴു​ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ൽ ക​ന്നി​ക്ക​ളം മു​സ്‌​ലിം പ​ള്ളി​യി​ൽ വെ​ള്ളം ക​യ​റി വ​ലി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.

പാ​ലാ​വ​യ​ൽ, ത​യ്യേ​നി വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ലെ പാ​ലാ​വ​യ​ൽ വി​ല്ലേ​ജി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ ക​ന​ത്ത ഉ​രു​ൾ​പ്പൊ​ട്ട​ലി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്‌​ടം സം​ഭ​വി​ച്ചു.
ത​യ്യേ​നി അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന്‍റെ 50 മീ​റ്റ​റോ​ളം വ​രു​ന്ന സം​ര​ക്ഷ​ണ മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണു. ത​യ്യേ​നി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള വേ​ലി​ക്ക​ക​ത്ത് ബേ​ബി തോ​മ​സി​ന്‍റെ ക​ട​യി​ലും സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും ചെ​ളി​വെ​ള്ള​വും മ​ണ്ണും ക​യ​റി വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ടം സം​ഭ​വി​ച്ചു.
കു​റു​ന്ത​ട്ട​യ്ക്ക് വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള ആ​ദി​വാ​സി മ​ല​വേ​ട്ടു​വ കോ​ള​നി​യി​ലാ​ണ് ഉ​രു​ൾ പ്പൊ​ട്ട​ൽ ഉ​ണ്ടാ​യ​ത്. ഇ​വി​ടു​ത്തെ റോ​ഡു​ക​ൾ ത​ക​രു​ക​യും കി​ണ​റു​ക​ളും ശു​ചി​മു​റി​ക​ളും ചെ​ളി നി​റ​ഞ്ഞ് ഉ​പ​യോ​ഗ ശൂ​ന്യ​മാ​വു​ക​യും ചെ​യ്തു. പ്ര​ദേ​ശ​ത്തെ അ​ങ്ക​ണ​വാ​ടി​യു​ടെ പി​ൻ​ഭാ​ഗം മ​ൺ​തി​ട്ട​യി​ടി​ഞ്ഞ് ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.

വാ​യ​ക്കാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ഉ​ണ്ടാ​യ ഉ​രു​ൾ​പ്പൊ​ട്ട​ലി​ൽ താ​ഴ്‌​വാ​ര​ത്തെ 30 മീ​റ്റ​റോ​ളം റോ​ഡ് ത​ക​ർ​ന്നു. ഒ​ഴു​ക​യി​ൽ സ​ജി​യു​ടെ വീ​ടി​ന് സ​മീ​പ​ത്തെ മ​ണ്ണ് ഒ​ലി​ച്ചു​പ്പോ​യ​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ നി​ര​വ​ധി വീ​ടു​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​ണെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.
ഇ​ഡ​ബ്ല്യൂ​എ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​തി​ന് സം​സ്ഥാ​ന​ത്തി​നും കേ​ന്ദ്ര​ത്തി​നും ര​ണ്ട് മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണു​ള്ള​ത്. കേ​ര​ള​ത്തി​ലെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ​ശ്ചാ​ത്ത​ലം മ​ന​സി​ലാ​ക്കാ​ത്ത നി​യ​മ​മാ​ണ് ഇ​വി​ടെ നി​ല നി​ൽ​ക്കു​ന്ന​ത്. ഇ​ഡ​ബ്ല്യൂ​എ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ വ്യ​വ​സ്ഥ​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി പു​ന​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് ആ​വ​ശ്യ​പ്പെ​ട്ടു.

മ​ല​യോ​ര മേ​ഖ​ല​യി​ലെ ഭൂ​മി​യു​ടെ കാ​ര്യ​ത്തി​ൽ റീ​സ​ർ​വേ​യോ​ട് അ​നു​ബ​ന്ധി​ച്ച് ശാ​സ്ത്രീ​യ​മാ​യ പ​ഠ​നം ന​ട​ത്തി ഫെ​യ​ർ​വാ​ല്യൂ പു​ന​ർ​നി​ർ​ണ​യി​ക്ക​ണം. ക​ർ​ഷ​ക​രെ മു​ഴു​വ​ൻ ക​മ്പ​ളി​പ്പി​ച്ചു കൊ​ണ്ട് ഇ​എ​സ്എ വി​സ്തീ​ർ​ണം പ​ഴ​യ​തു പോ​ലെ കൊ​ണ്ടു​വ​രാ​തെ ഉ​മ്മ​ൻ വി ​ഉ​മ്മ​ൻ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് ആ​വ​ശ്യ​പ്പെ​ട്ടു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ, മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, പ്രൊ​ക്യു​റേ​റ്റ​ർ ഫാ. ​ഡോ. ജോ​സ​ഫ് കാ​ക്ക​ര​മ​റ്റ​ത്തി​ൽ, ചാ​ൻ​സ​ല​ർ ഫാ. ​ഡോ.​ജോ​സ​ഫ് മു​ട്ട​ത്തു​കു​ന്നേ​ൽ, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​ഫി​ലി​പ്പ് ക​വി​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​മ്മി ആ​യി​ത്ത​മ​റ്റം, ട്ര​ഷ​റ​ർ സു​രേ​ഷ് കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ, ടോ​മി ക​ണി​യി​ങ്ക​ൽ, ജെ​യിം​സ് പെ​രു​ക്കു​ന്നേ​ൽ, ആ​ന്‍റോ തെ​രു​വും​കു​ന്നേ​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up