ചാലക്കുടി: ആത്മീയതയുടെ ആഴങ്ങളിൽ ജീവിച്ചുകൊണ്ട് സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ ആഹ്വാനം ചെയ്തു.
സിഎൽസി ദേശീയ, സംസ്ഥാന ഭാരവാഹികളുടെ നേതൃസംഗമം ‘സെർവിയം 2026’ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാലഘട്ടത്തിന്റെ ചുവടുകൾക്കനുസരിച്ച് പ്രവർത്തനങ്ങളെ കാലോചിതമായ മാറ്റങ്ങൾക്കു വിധേയമാക്കി മുന്നേറണമെന്ന് അധ്യക്ഷപ്രസംഗത്തിൽ കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിർദേശിച്ചു.
ഡേവിസ് കൊച്ചുവീട്ടിൽ പതാക ഉയർത്തി. വിവിധ സെഷനുകളിൽ ഫാ. ജോസ് ഇടശേരി, ഒ.ഡി. വർക്കി, പ്രഫ. ജോസഫ് സി. മറ്റം, അഡ്വ. ജോസഫ് അറങ്ങാശേരി, പി.എൽ. അനിൽ, ഒ.എസ്. ടോമി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
ഫൊറോന വികാരി ഫാ. വർഗീസ് പാത്താടൻ, ജോസി കോണോത്ത്, കോഓർഡിനേറ്റർ വിൽസൻ കല്ലൻ, ജോജോ മനക്കിൽ, സീന ജോസഫ്, ഇഗ്നേഷ്യസ് തോമസ്, ജോൺസൺ വാളൂർ, റീത്ത ദാസ്, സി.കെ. ഡാനി, സണ്ണി കുണ്ടുകുളം, ലീന ബാബു, ബാബു മേലേടത്ത് എന്നിവർ പ്രസംഗിച്ചു.