Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MarvelCinematicUniverse

ഇന്ത്യയിൽ സ്‌​പൈ​ഡ​ർ​മാ​ൻ ത​രം​ഗം: ഷാരൂഖ് ഖാനെയും ര​ൺ​വീ​റിനെയും മറികടന്ന് ടോം ഹോളണ്ട്

ന്ത്യൻ മണ്ണിൽ ചരിത്രം സൃഷ്ടിച്ച് ബ്രഹ്മാണ്ഡ ഹോളിവുഡ് ചിത്രം സ്‌​പൈ​ഡ​ർ​മാ​ൻ: ബ്രാ​ൻ​ഡ് ന്യൂ ​ഡേ. ടോം ​ഹോ​ള​ണ്ട് ചി​ത്രം തി​യ​റ്റ​റു​ക​ളി​ൽ കു​തി​പ്പുതു​ട​രുകയാണ്. റി​ലീ​സ് ചെ​യ്ത ആ​ദ്യ ദി​നം ത​ന്നെ 72.44 കോ​ടി രൂ​പ​യു​ടെ ഗ്രോസ് ക​ള​ക്ഷ​നാ​ണ് ചി​ത്രം ഇ​ന്ത്യ​ൻ ബോക്സ്ഓഫീസിൽനിന്നു സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന ആ​ദ്യ​ദി​ന ക​ള​ക്ഷ​ൻ നേ​ടു​ന്ന ഹോ​ളി​വു​ഡ് ചി​ത്രം എ​ന്ന റെ​ക്കോ​ർ​ഡ് ടോം ​ഹോ​ള​ണ്ട്-​സെ​ൻ​ഡ​യ ചി​ത്രം സ്വ​ന്ത​മാ​ക്കി.

ഷാ​രൂ​ഖ് ഖാന്‍റെ പ​ത്താ​ൻ, ര​ൺ​വീ​ർ സിം​ഗിന്‍റെ ധു​ര​ന്ധ​ർ, ഋഷഭ് ഷെട്ടിയുടെ കാ​ന്താ​ര ചാ​പ്റ്റ​ർ 1 തു​ട​ങ്ങി​യ വ​ൻ​കി​ട ഇ​ന്ത്യ​ൻ ചി​ത്ര​ങ്ങ​ളു​ടെ​യും അ​വ​ഞ്ചേ​ഴ്‌​സ് എ​ൻ​ഡ്‌​ഗെ​യിം (65 കോ​ടി) സ്ഥാ​പി​ച്ച ആ​ദ്യ​ദി​ന റെ​ക്കോ​ർ​ഡു​ക​ളു​മാ​ണ് സ്‌​പൈ​ഡ​ർ​മാ​ൻ മ​റി​ക​ട​ന്ന​ത്. ട്രേഡ് അനലസ്റ്റ് സാക്നിൽക്കിന്‍റെ ​ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ന്ത്യ​യി​ൽനിന്നു മാ​ത്രം 60.60 കോ​ടി രൂ​പ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ നെ​റ്റ് ക​ള​ക്ഷ​ൻ.

രാ​ജ്യ​ത്തു​ട​നീ​ളം ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​യി 17000-ലേറെ പ്രദർശനങ്ങളാണു നടന്നത്. ഇം​ഗ്ലീ​ഷ് പ​തി​പ്പ് 32.25 കോ​ടി രൂ​പ നെ​റ്റ് ക​ള​ക്ഷ​ൻ നേ​ടി​യ​പ്പോ​ൾ, ഹി​ന്ദി ഡ​ബ്ബ് ചെ​യ്ത പ​തി​പ്പ് 22 കോ​ടി രൂ​പ നേ​ടു​ക​യും 95 ശ​ത​മാ​ന​ത്തോ​ളം തി​യേ​റ്റ​ർ ഒ​ക്യു​പ​ൻ​സി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ത​മി​ഴ്, തെ​ലു​ങ്ക് പ​തി​പ്പു​ക​ളും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണു സൃ​ഷ്ടി​ക്കു​ന്ന​ത്.

വ​രും ദി​ന​ങ്ങ​ളി​ലും ഈ ​ത​രം​ഗം തു​ട​രു​ക​യാ​ണെ​ങ്കി​ൽ ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ള​ക്ഷ​ൻ നേ​ടു​ന്ന ഹോ​ളി​വു​ഡ് ചി​ത്ര​മെ​ന്ന ബ​ഹു​മ​തി​യും സ്‌​പൈ​ഡ​ർ​മാ​ൻ: ബ്രാ​ൻ​ഡ് ന്യൂ ​ഡേ സ്വ​ന്ത​മാ​ക്കും.

Latest News

Corehub Up