Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Masappadi

മാ​സ​പ്പ​ടി​യി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് എ​ന്ത്?; ചോ​ദ്യ​ങ്ങ​ളു​മാ​യി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: മാ​സ​പ്പ​ടി വി​വാ​ദ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. വ​ലി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി​യാ​ണ് വി.​ഡി. സ​തീ​ശ​ന്‍റെ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തെ​ന്നും സം​സ്ഥാ​ന​ത്ത് രാ​ഷ്ട്രീ​യ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ളു​ടെ ക​മ്പ​നി​ക്ക് സേ​വ​നം ന​ൽ​കാ​തെ​യും പ​ണം ല​ഭി​ച്ച സാ​ഹ​ച​ര്യ​മു​ണ്ടാ​യെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ ആ​രോ​പി​ച്ചു. അ​വി​ടെ ഒ​രു കൊ​ള്ള ന​ട​ന്നു. കൊ​ള്ള​യ്ക്ക് പി​ന്നി​ൽ ക്രി​മി​ന​ൽ​സു​ണ്ട്. എ​ന്നാ​ൽ ഇ​തു​വ​രെ സ​ർ​ക്കാ​ർ എ​ക്സാ ലോ​ജി​ക്കി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

മാ​സ​പ്പ​ടി കേ​സി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യോ ന​ട​പ​ടി​യെ​ടു​ക്കു​ക​യോ ചെ​യ്യു​ന്നി​ല്ല. എ​ന്തു​കൊ​ണ്ടാ​ണ് ഇ​തെ​ന്ന് ജ​ന​ങ്ങ​ൾ ചോ​ദി​ക്കു​ക​യാ​ണെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. ശ​ശി​ധ​ര​ൻ ക​ർ​ത്ത​യു​ടെ ഡ​യ​റി​യി​ൽ നി​ല​വി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും പേ​രു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​ത വ​രു​ത്ത​ണം.

വി​ശ്വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി സ​ർ​ക്കാ​ർ ഒ​ന്നും ചെ​യ്യു​ന്നി​ല്ല. അ​യ്യ​പ്പ​ന്‍റെ പേ​ര് പ​റ​ഞ്ഞ് പ്ര​ചാ​ര​ണം ന​ട​ത്തി​യ കോ​ൺ​ഗ്ര​സ് ഇ​പ്പോ​ൾ വി​ശ്വാ​സി​ക​ളെ മ​റ​ന്നു. പി​ണ​റാ​യി വി​ജ​യ​ൻ ജ​യി​ലി​ൽ പോ​ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണ്.

മു​ഖ്യ​മ​ന്ത്രി​യു​ടെ വി​മാ​ന​യാ​ത്ര​യു​ടെ ചെ​ല​വ് സ​ർ​ക്കാ​ർ വ​ഹി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ ആ​രാ​ണ് പ​ണം ന​ൽ​കി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. യാ​ത്ര​യു​ടെ ചെ​ല​വ് സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up