Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mass Dismissal

Kannur

ക​രാ​ർ ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ട​പി​രി​ച്ചു​വി​ട​ൽ; ഡി​ജി​റ്റി​ൽ സ​ർ​വേ​യു​ടെ താ​ളം തെ​റ്റി​ക്കും

ക​ണ്ണൂ​ര്‍: ഡി​ജി​റ്റ​ല്‍ സ​ര്‍​വേ​യി​ൽ​നി​ന്ന് ക​രാ​ര്‍ ജീ​വ​ന​ക്കാ​രെ കൂ​ട്ട​ത്തോ​ടെ പി​രി​ച്ചു​വി​ട്ട​ത് ഡി​ജി​റ്റ​ൽ സ​ർ​വേ ന​ട​പ​ടി​ക​ളു​ടെ തു​ട​ർ​ച്ച പ്ര​തി​സ​ന്ധി​യി​ലാ​ക്കും. റ​വ​ന്യൂ​വ​കു​പ്പ് എം​പ്ലോ​യ്മെ​ന്‍റ് എ​ക്ചേ​ഞ്ച് മു​ഖേ​ന നി​യ​മി​ച്ച സ​ര്‍​വേ​യ​ര്‍, ഹെ​ല്‍​പ്പ​ര്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട 2800 ഓ​ളം ജീ​വ​ന​ക്കാ​രെ​യാ​ണ് സം​സ്ഥാ​ന​ത്ത് ഡി​ജി​റ്റി​ൽ സ​ർ​വേ പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​ന്പാ​യി പി​രി​ച്ചു​വി​ട്ട​ത്. ഒ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ സ​ർ​വേ ഡ​യ​റ​ക്ട​ർ കൂ​ട്ട പി​രി​ച്ചു​വി​ട​ൽ ഉ​ത്ത​ര​വി​റ​ക്കു​ക​യാ​യി​രു​ന്നു. നാ​ലു മാ​സ​ത്തെ ശ​ന്പ​ളം കു​ടി​ശി​ക​യാ​ക്കി​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്.

കു​ടി​ശി​ക എ​പ്പോ​ൾ ല​ഭി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ലും അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ൾ വ്യ​ക്ത​ത​യി​ല്ലാ​ത്ത ഉ​ത്ത​ര​മാ​ണ് ല​ഭി​ച്ച​തെ​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട ക​രാ​ർ ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.​സ​ര്‍​വേ​യ​ര്‍​ക്ക് പ്ര​തി​മാ​സം 24,520 രൂ​പ​യും ഹെ​ല്‍​പ്പ​ര്‍​മാ​ര്‍​ക്ക് 18,390 രൂ​പ​യു​മാ​യി​രു​ന്നു ശ​ന്പ​ളം. അ​തേ​സ​മ​യം ക​രാ​ര്‍ ജീ​വ​ന​ക്കാ​രെ ഒ​ഴി​വാ​ക്കി സ​ര്‍​വേ തു​ട​രാ​ന്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​മു​ണ്ടെ​ങ്കി​ലും ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം വ​ലി​യ പ്ര​തി​സ​ന്ധി​യാ​ണ്.

സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച നൂ​റു​ദി​ന ക​ര്‍​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 228 വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ ന​ട​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​ല്‍​നി​ന്ന് നാ​മ​മാ​ത്ര​മാ​യ ആ​ളു​ക​ളെ മാ​ത്രം നി​യോ​ഗി​ച്ചെ​ങ്കി​ലും ഒ​ക്ടോ​ബ​റോ​ടെ ഇ​വ​രും പു​റ​ത്താ​കു​മെ​ന്നാ​ണ് വി​വ​രം. ഡി​ജി​റ്റ​ല്‍ സ​ര്‍​വേ​യ്ക്കാ​യി ആ​രം​ഭി​ച്ച ക്യാ​മ്പ് ഓ​ഫീ​സു​ക​ളു​ക​ളു​ടെ​യ​ട​ക്കം പ്ര​വ​ര്‍​ത്ത​നം ക​ഴി​ഞ്ഞ ദി​വ​സ​ത്തോ​ടെ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നി​രു​ന്നു.

ഡി​ജി​റ്റ​ല്‍ സ​ര്‍​വേ പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട​ത്തി​നാ​യി റീ​ബി​ല്‍​ഡ് കേ​ര​ള ഇ​നീ​ഷ്യേ​റ്റീ​വ് മു​ഖാ​ന്ത​രം അ​നു​വ​ദി​ച്ച 453.71 കോ​ടി​യി​ല്‍ ക​രാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം എ​ന്ന ക​മ്പോ​ണ​ന്‍റി​ലെ തു​ക 2025-26 സാ​മ്പ​ത്തി​ക വ​ര്‍​ഷം പൂ​ര്‍​ണ​മാ​യും ചെ​ല​വ​ഴി​ച്ചു​വെ​ന്നാ​ണ് സ​ര്‍​വേ വി​ഭാ​ഗം പ​റ​യു​ന്ന​ത്.

ഡി​ജി​റ്റ​ല്‍ സ​ര്‍​വേ ര​ണ്ടാം ഘ​ട്ട​ത്തി​നാ​യി അ​നു​വ​ദി​ച്ച 50 കോ​ടി 2026 മാ​ര്‍​ച്ച് 31 വ​രെ​യു​ള്ള ചെ​ല​വി​ന​ങ്ങ​ള്‍​ക്ക് മാ​ത്ര​മാ​യി സ​ര്‍​ക്കാ​ര്‍ നി​ജ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും 2026-27 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ ഡി​ജി​റ്റ​ല്‍ സ​ര്‍​വേ ആ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഫ​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നും ബ​ന്ധ​പ്പെ​ട്ട ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Latest News

Corehub Up