Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mathilakam

Thrissur

മതിലകം അ​ടി​പ്പാ​ത: അ​നി​ശ്ചി​ത​കാ​ല​സ​മ​രം 17 ദി​വ​സം പി​ന്നി​ട്ടു

ശ്രീ​നാ​രാ​യ​ണ​പു​രം: പ​ള്ളി​ന​ട​യി​ൽ എ​ൻ​എ​ച്ച് 66 അ​ടി​പ്പാ​ത അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന അ​നിശ്ചി​ത​കാ​ല സ​മ​രം 17 ദി​വ​സം പി​ന്നി​ട്ടു.

ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി ലു​മാ​യി സ്ഥി​തി​ചെ​യ്യു​ന്ന എം​എ​ആ​ർ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, വി​ല്ലേ​ജ് ഓ​ഫീ​സ്, നി​ർ​ദി​ഷ്ട സി​വി​ൽ​സ്റ്റേ​ഷ​ൻ, ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി, മു​സി​രി​സ് സെ​യ്തു​മു​ഹ​മ്മ​ദ് സ്മാ​ര​ക ലൈ​ബ്ര​റി, എം​എ​ൽ​എ ഓ​ഫീ​സ്, സാ​ഹി​ബി​ന്‍റെ പ​ള്ളി തു​ട​ങ്ങി​യ പ്ര​ധാ​ന​സ്ഥാ​പ​ന ങ്ങ​ളി​ലേ​ക്ക് ജ​ന​ങ്ങ​ൾ​ക്ക് എ​ത്തി​പ്പെ​ടു​ന്ന​തി​ന് കി​ലോ​മീ​റ്റ റു​ക​ൾ വ​ള​ഞ്ഞു വ​രേ​ണ്ട അ​വ​സ്ഥ​യാ​ണ്.അ​തു​കൊ​ണ്ടു​ത​ന്നെ ഹൈ​വേ​ക്ക് കു​റു​കെ അ​ടി​പ്പാ​ത അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും എം​എ​ൽ​എ​യും നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ൾ കേ​ന്ദ്ര​ഗ​താ​ഗ​ത മ​ന്ത്രി നി​ധി​ൻ ഗ​ഡ്ഗ​രി​ക്കും നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി സം​സ്ഥാ​ന റീ​ജ​ണ​ൽ ഓ​ഫി​സ​ർ​ക്കും ബെ​ന്നി​ബെ​ഹ​ന്നാ​ൻ എം​പി​ക്കും നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് ജ​ന​കീ​യ സ​മ​ര​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ച്ച​ത്. മു​ൻ എം​എ​ൽ​എ ഇ. ​ടി.​ടൈ​സ​ൻ പ​തി​നാ​റാം ദി​വ​സ​ത്തെ സ​മ​രം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് മി​നി ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​മോ​ഹ​ന​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​ൻ.​സ​തീ​ഷ് കു​മാ​ർ, ടി.​എ​സ്.​ ബീ​രു, ഇ​ബ്രാ​ഹിം കു​ട്ടി, പി.​എ നൗ​ഷാ​ദ്, പി.​എ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​വി. അ​ജ​യ​കു​മാ​ർ, സി.​പി. ലാ​ലു തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.

Latest News

Corehub Up