Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mattancherry

മട്ടാഞ്ചേരി എംഡിഎംഎ വേട്ട: ലഹരി എത്തിച്ചത് ഡല്‍ഹിയില്‍ നിന്ന്, പ്രതികള്‍ അഞ്ചു വര്‍ഷമായി വില്‍പനയിൽ‌ സജീവം

കൊ​ച്ചി: മ​ട്ടാ​ഞ്ചേ​രി​യി​ലെ എം​ഡി​എം​എ വേ​ട്ട​യി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി നൗ​ഫ​ല്‍ ല​ഹ​രി എ​ത്തി​ച്ച​ത് ഡ​ല്‍​ഹി​യി​ല്‍ നി​ന്നാ​ണെ​ന്ന് വി​വ​രം. ക​ഴി​ഞ്ഞ നാ​ലു മാ​സ​ത്തി​നി​ടെ മൂ​ന്നു ത​വ​ണ നൗ​ഫ​ല്‍ ഡ​ല്‍​ഹി​യി​ലേ​ക്ക് പോ​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ എം​ഡി​എം​എ കൊ​ച്ചി​യി​ല്‍ എ​ത്തി​ച്ച​താ​യാ​ണ് പൊ​ലി​സി​ന് ല​ഭി​ച്ച വി​വ​രം.

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ടു കി​ലോ​യോ​ളം എം​ഡി​എം​എ​യാ​ണ് ഇ​ന്ന​ലെ പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്ത​ത്. നി​ര​വ​ധി ല​ഹ​രി കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​യ മ​ട്ടാ​ഞ്ചേ​രി ക​പ്പ​ല​ണ്ടി​മു​ക്ക് പു​തി​യ​റോ​ഡ് സ്വ​ദേ​ശി നൗ​ഫ​ല്‍ (32), ചെ​ന്നാ​ലി പ​റ​മ്പി​ല്‍ താ​ഴ​ക​ത്ത് വീ​ട്ടി​ല്‍ സ​ഫീ​ര്‍ (33) എ​ന്നി​വ​രാ​ണ് കൊ​ച്ചി സി​റ്റി പൊ​ലി​സി​ന്‍റെ വ​ല​യി​ല്‍ കു​ടു​ങ്ങി​യ​ത്.

മ​ട്ടാ​ഞ്ചേ​രി, തോ​പ്പും​പ​ടി സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ നി​ന്നാ​യാ​ണ് ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍​നൗ​ഫ​ലി​ന്റെ മ​ട്ടാ​ഞ്ചേ​രി​യി​ലെ വീ​ട്ടി​ല്‍ നി​ന്ന് 14 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി പൊ​ലി​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി​ക​ള്‍ കൊ​ണ്ടു വ​ന്ന കാ​റി​ല്‍ നി​ന്ന് വ​ന്‍ തോ​തി​ല്‍ ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ത്തി.

കാ​റി​ല്‍ ട​വ​ര്‍ ഫാ​നി​ന​ക​ത്തും കൂ​ള​റി​ന​ക​ത്തും പാ​യ്ക്ക് ചെ​യ്ത നി​ല​യി​ലാ​ണ് എം​ഡി​എം​എ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പ്ര​തി​ക​ള്‍ അ​ഞ്ചു വ​ര്‍​ഷ​മാ​യി ല​ഹ​രി വി​ല്‍​പ​ന​യി​ല്‍ സ​ജീ​വ​മാ​ണെ​ന്നും ഓ​ഗ​സ്റ്റി​ലും വ​ന്‍​തോ​തി​ല്‍ എം​ഡി​എം​എ എ​ത്തി​ച്ചി​രു​ന്നു​വെ​ന്ന വി​വ​ര​വും പൊ​ലി​സി​ന് ല​ഭി​ച്ചു. ല​ഹ​രി മ​രു​ന്നി​ന്റെ സാ​മ്പ​ത്തി​ക ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

District News

മ​ട്ടാ​ഞ്ചേ​രി ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം ന​ട​ത്തി

ഫോ​ർ​ട്ടു​കൊ​ച്ചി: മ​ട്ടാ​ഞ്ചേ​രി വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം 10ന് ​ആ​രം​ഭി​ക്കും. മ​ട്ടാ​ഞ്ചേ​രി ടി​ഡി സ്കൂ​ളു​ക​ളി​ലാ​ണ് ക​ലോ​ത്സ​വം. 83 സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 4,300 ഓ​ളം വി​ദ്യാ​ർ​ഥി​ക​ള്‍  17 വേ​ദി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ  പ​ങ്കെ​ടു​ക്കു​മെ​ന്ന് ആ​ഘോ​ഷ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ എ​ഇ​ഒ എ​ന്‍.​സു​ധ  പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

10ന് ​രാ​വി​ലെ 10ന് ​മ​ട്ടാ​ഞ്ചേ​രി നെ​ഹ്റു മെ​മ്മോ​റി​യ​ൽ ടൗ​ൺ​ഹാ​ളി​ൽ പ​ള്ളു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ത​മ്പി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം സി​നി ആ​ർ​ട്ടി​സ്റ്റ് മീ​നാ രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ഖ്യാ​തി​ഥി​യാ​യി കെ.​ജെ. മാ​ക്സി എം​എ​ൽ​എ, കു​മ്പ​ള​ങ്ങി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ലോ​ഗോ ഡി​സൈ​ൻ ചെ​യ്ത അ​ക്ഷ​ദ ക​മ്മ​ത്തി​ന് കൊ​ച്ചി ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ന്‍റ​ണി കു​രീ​ത്ത​റ സ​മ്മാ​നം ന​ൽ​കും.

ടി​ഡി സ്കൂ​ളി​ൽ ന​ട​ന്ന ലോ​ഗോ പ്ര​കാ​ശ​ന ക​ർ​മം കെ.​ജെ. മാ​ക്സി എം​എ​ൽ​എ നി​ർ​വ്വ​ഹി​ച്ചു. ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ​ൻ. സു​ധ, സ്കൂ​ൾ മാ​നേ​ജ​ർ​പി. അ​വി​നാ​ശ്, പി.​കെ. ഷി​ബു , ടി.​കെ. ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ക​ലോ​ത്സ​വം 13 ന് ​അ​വ​സാ​നി​ക്കും.

Latest News

Corehub Up