Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : May He Shine

Ernakulam

പ്രി​യ​പ്പെ​ട്ട​വ​ൻ കി​യാ​ൻ.... ക​രു​ത​ലി​ന്‍റെ ക​ര​ങ്ങ​ളി​ൽ അ​വ​ൻ മി​ടു​ക്ക​നാ​ക​ട്ടെ

കൊ​ച്ചി: ന​ഴ്സി​ന്‍റെ കൈ​യി​ലെ ചു​വ​ന്ന ട​വ്വ​ലി​ൽ നി​ഷ്ക​ള​ങ്ക​മാ​യ പു​ഞ്ചി​രി​യോ​ടെ കി​ട​ന്നു​റ​ങ്ങു​ന്ന അ​വ​ന്‍റെ കു​ഞ്ഞു മു​ഖ​ത്തു നോ​ക്കി ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി ചെ​യ​ർ​മാ​ൻ അ​ഡ്വ. ഉ​ല്ലാ​സ് മ​ധു ഇ​ങ്ങ​നെ വി​ളി​ച്ചു- കി​യാ​ൻ. രാ​ജ​കീ​യ​പ​രി​വേ​ഷ​മു​ള്ള​വ​ൻ എ​ന്ന​ർ​ഥം വ​രു​ന്ന അ​വ​ന്‍റെ പു​തി​യ പേ​രു കേ​ട്ട് ചു​റ്റും കൂ​ടി​നി​ന്ന​വ​രു​ടെ മു​ഖ​ത്തും സ​ന്തോ​ഷ​ത്തി​ന്‍റെ നി​റ​പു​ഞ്ചി​രി.

ദേ​ശീ​യ​പാ​ത കു​ണ്ട​ന്നൂ​രി​ലെ വ​ഴി​യോ​ര​ത്തെ ത​ട്ടു​ക​ട​യി​ൽ പാ​തി​രാ​ത്രി​യി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കു​ഞ്ഞി​നെ ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി (സി​ഡ​ബ്ല്യു​സി) ഔ​ദ്യോ​ഗി​ക​മാ​യി ഏ​റ്റെ​ടു​ത്തു. അ​വ​ന് ഇ​നി പേ​ര് കി​യാ​ൻ. എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ പൂ​ർ​ത്തി​യാ​ക്കി​യ കു​ഞ്ഞി​ന്‍റെ തു​ട​ർ​ന്നു​ള്ള സം​ര​ക്ഷ​ണ​വും പ​രി​ച​ര​ണ​വും സ്പെ​ഷ​ൽ അ​ഡോ​പ്ഷ​ൻ ഏ​ജ​ൻ​സി​യാ​യ അ​ങ്ക​മാ​ലി എ​ട​ക്കു​ന്നി​ൽ സി​സ്റ്റേ​ഴ്‌​സ് ഓ​ഫ് ന​സ്ര​ത്ത് (സി​എ​സ്എ​ന്‍) സ​ന്യാ​സി​നി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന​സ്ര​ത്ത് ശി​ശു​ഭ​വ​നി​ലാ​ണ്.

കു​ണ്ട​ന്നൂ​രി​ലെ മാ​ളി​നു സ​മീ​പ​ത്തെ അ​ട​ഞ്ഞു​കി​ട​ന്ന ത​ട്ടു​ക​ട​യി​ല്‍ ക​ഴി​ഞ്ഞ 28നു ​പു​ല​ര്‍​ച്ചെ 12.30നാ​ണ് ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ചോ​ര​ക്കു​ഞ്ഞി​നെ ക​ണ്ട​ത്. വി​വ​ര​മ​റി​ഞ്ഞ​യു​ട​ൻ ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യും മ​ര​ട് പോ​ലീ​സും ചേ​ർ​ന്ന് എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ന​വ​ജാ​ത ശി​ശു​ക്ക​ളു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ഞ്ഞ് നി​ല​വി​ൽ പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​ണെ​ന്നു ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

ഒ​ന്പ​തു ദി​വ​സ​ത്തെ ചി​കി​ത്സ​യും പ​രി​ച​ര​ണ​വും പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് ഇ​ന്ന​ലെ കു​ഞ്ഞി​നെ ഏ​റ്റെ​ടു​ത്തു ശി​ശു​ഭ​വ​ൻ അ​ധി​കൃ​ത​ർ​ക്കു കൈ​മാ​റി​യ​ത്. ജി​ല്ലാ സി​ഡ​ബ്ല്യു​സി ചെ​യ​ർ​മാ​ൻ അ​ഡ്വ. ഉ​ല്ലാ​സ് മ​ധു, അം​ഗ​ങ്ങ​ളാ​യ ഡോ. ​ബി​നു സ​നാ​ത​ന​ൻ, അ​ഡ്വ. കെ. ​ശ്രീ​ല​ക്ഷ്മി, ജി​ൻ​സി​മോ​ൾ കു​രി​യ​ൻ, വി.​കെ. സ​ന്ധ്യ, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റ് (ഡി​സി​പി​യു) പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ ഷാ​നോ ജോ​സ്, സ്റ്റേ​സി മാ​ഞ്ഞൂ​രാ​ൻ, ജ​ന​റ​ൽ ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​കെ.​എ​ൻ. സ​തീ​ഷ്, പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗം മേ​ധാ​വി ഡോ. ​വി​നീ​ത, ആ​ർ​എം​ഒ ഡോ. ​അ​മീ​റ, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​സെ​ൻ​സി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ന​വ​ജാ​ത ശി​ശു​വി​നെ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് സി​ഡ​ബ്ല്യു​സി സ്വ​മേ​ധ​യാ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഇ​ടു​ക്കി സ്വ​ദേ​ശി​നി​യാ​യ യു​വ​തി പ്ര​സ​വി​ച്ച​ശേ​ഷം കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്നാ​ണു മ​ര​ട് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട്. പോ​ലീ​സി​നു പു​റ​മേ, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റും വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

Latest News

Corehub Up