Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Maya Civilization

മായാത്ത മായൻ മുദ്രകൾ; മെക്സിക്കൻ കാ​ടു​ക​ളി​ൽ 1000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള മാ​യ​ൻ ന​ഗ​രം!

മായൻ നഗരം മാഞ്ഞില്ല... സ​ഹ​സ്രാ​ബ്ദ​ത്തി​ലേ​റെ​യാ​യി മഹാവനങ്ങൾക്കുള്ളിൽ ആധുനിക മനുഷ്യന്‍റെ കണ്ണുകളിൽനിന്നു മറ​ഞ്ഞു​കി​ട​ന്നു! ഇക്കാലമത്രയും ഗവേഷകരുടെ ശ്രദ്ധ പതിയാതെ മണ്ണിൽ തൊട്ടുകിടന്ന സ്മരണകളുടെ കലവറ സംസാരിച്ചുതുടങ്ങുകയാണ്, പുരാനഗരത്തിന്‍റെ ചരിത്രം. സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ പു​രാ​വ​സ്തു ക​ണ്ടെ​ത്ത​ലു​ക​ളി​ലൊ​ന്നാ​ണ് തെ​ക്ക​ൻ മെ​ക്സി​ക്ക​ൻ വ​ന​ങ്ങ​ളി​ൽ നടന്നത്.

കാം​പെ​ഷെ സം​സ്ഥാ​ന​ത്തെ ക​ല​ക്മു​ൽ ബ​യോ​സ്ഫി​യ​ർ റി​സ​ർ​വി​ന്‍റെ ഉ​ൾ​പ്ര​ദേ​ശ​ത്താ​ണ് ശാസ്ത്രലോകം കണ്ടെത്തിയ പുരാ​ന​ഗ​രം സ്ഥി​തിചെ​യ്യു​ന്ന​ത്. വ​ഴി​യി​ല്ലാ​ത്ത ഇ​ടം - എ​ന്ന​ർ​ഥം വ​രു​ന്ന യു​ക്കാ​ടെ​ക് മാ​യ​ൻ പ​ദ​മാ​യ മി​നാ​ൻ​ബെ - എ​ന്നാ​ണ് ഈ ​പ്ര​ദേ​ശ​ത്തി​ന് ഗ​വേ​ഷ​ക​ർ പേരു നൽകിയിരിക്കുന്നത്. അ​ത്ര​മേ​ൽ ദു​ർ​ഘ​ട​മാ​യ പാ​ത​ക​ൾ താ​ണ്ടി​യാ​ണ് ഗ​വേ​ഷ​കർ ഉൾവനങ്ങളിലെത്തിയത്.

മെ​ക്സി​ക്ക​ൻ-​സ്ലൊ​വേ​നി​യ​ൻ സം​യു​ക്ത ഗ​വേ​ഷ​ണസം​ഘ​മാ​ണ് വലിയ കണ്ടെത്തലിനു പിന്നിൽ. സ്ലൊ​വേ​നി​യ​ൻ അ​ക്കാ​ദ​മി ഓ​ഫ് സ​യ​ൻ​സ​സ് ആ​ൻ​ഡ് ആ​ർ​ട്സി​ലെ പു​രാ​വ​സ്തു ഗ​വേ​ഷ​ക​ൻ ഇ​വാ​ൻ സ്പ്രാ​ജ്ക് ആണ് നേതൃ​ത്വം നൽകുന്നത്. സെ​ൻ​ട്ര​ൽ മാ​യ​ൻ ലോ​ലാ​ൻ​ഡ്‌​സ്-ൽ ക​ഴി​ഞ്ഞ മൂ​ന്നു പ​തി​റ്റാ​ണ്ടിലേറെയായി ന​ട​ന്നു​വ​ന്ന ഗ​വേ​ഷ​ണ​ങ്ങ​ളു​ടെ വി​ജ​യ​ക​ര​മാ​യ ഫ​ല​മാ​ണി​ത്.

ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിംഗ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ആരണ്യകങ്ങളിലെ ഹരിതമേലാപ്പിനടിയിൽ, 15 ഹെ​ക്ട​റോ​ളം വി​സ്തൃ​തി​യി​ൽ പ​ര​ന്നു​കി​ട​ക്കു​ന്ന വലിയ ജ​ന​വാ​സകേ​ന്ദ്ര​ത്തി​ന്‍റെ സൂ​ച​ന​ക​ൾ ലഭിച്ചത്. തു​ട​ർ​ന്നു നടത്തിയ പരിശോധനയിലാണ് പൗരാണികന​ഗ​ര​ത്തിന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ കണ്ടെത്തുന്നത്.

നാ​ലുനി​ല കെ​ട്ടി​ട​ത്തോളം ഉ​യ​ര​മു​ള്ള പി​ര​മി​ഡ് ക്ഷേ​ത്രം, കൊ​ത്തു​പ​ണി​ക​ളോ​ടു കൂ​ടി​യ പ്രാർഥനാപീഠങ്ങൾ, സ്തൂ​പ​ങ്ങ​ൾ എ​ന്നി​വ മെ​ക്സി​ക്കോ​യി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ആ​ന്ത്ര​പ്പോ​ള​ജി ആ​ൻ​ഡ് ഹി​സ്റ്റ​റി സ്ഥിരീകരിച്ചിട്ടുണ്ട്. കൊ​ട്ടാ​ര​ങ്ങ​ൾ, പ്രാ​ർ​ഥനാ​ല​യ​ങ്ങ​ൾ, വ​ലി​യ ച​തു​ര​ങ്ങ​ൾ, കൃ​ത്രി​മ ത​ടാ​ക​ങ്ങ​ളും ക​നാ​ലു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന വി​പു​ല​മാ​യ ജ​ല​വി​ത​ര​ണ സം​വി​ധാ​നം എ​ന്നി​വ ഈ ​ന​ഗ​ര​ത്തി​ന്‍റെ മി​ക​ച്ച ആസൂ​ത്ര​ണ മി​ക​വ് വ്യ​ക്ത​മാ​ക്കു​ന്നു.

ക്ലാ​സി​ക് റി​യോ ബെ​ക് വാ​സ്തു​വി​ദ്യാ ശൈ​ലി​യി​ലാ​ണ് ഇ​വി​ടു​ത്തെ പി​ര​മി​ഡ് ക്ഷേ​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. എ​ഡി ഏ​ഴ് മു​ത​ൽ പ​ന്ത്ര​ണ്ടാം നൂ​റ്റാ​ണ്ട് വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ഈ ​ശൈ​ലി നി​ല​നി​ന്നി​രു​ന്ന​ത്. വ​ന​ന​ശീ​ക​ര​ണ​മോ ക​ള്ള​ക്ക​ട​ത്തു​കാ​രു​ടെ ആ​ക്ര​മ​ണ​മോ ഏ​ൽ​ക്കാ​തെ, പൂ​ർ​ണ​മാ​യും സു​ര​ക്ഷി​ത​മാ​യ രീ​തി​യി​ലാ​ണ് നഗരത്തിന്‍റെ നിർമിതി. എ​ഡി 600-900 കാ​ല​ഘ​ട്ട​ത്തി​ൽ, മാ​യ​ൻ സം​സ്കാ​രം അ​തി​ന്‍റെ ഏറ്റവും ഉന്നതിയിൽ നിൽക്കുന്പോഴാണ് ഈ ​ന​ഗ​ര​വും അ​ഭി​വൃ​ദ്ധി പ്രാ​പി​ച്ച​തെ​ന്നാ​ണ് പുരാവസ്തുഗവേഷകരുടെ അനുമാനം. പ്രാ​ദേ​ശി​ക കൃ​ഷി​യി​ലും വ്യാ​പാ​ര ശൃം​ഖ​ല​ക​ളി​ലും ​ന​ഗ​രവാസികൾ പ്ര​ധാ​ന പ​ങ്ക് വ​ഹി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഇ​വി​ടു​ത്തെ ചി​ല സ്മാ​ര​ക​ങ്ങ​ൾ​ ആക്രമണങ്ങൾക്കിരയായെന്നും കണ്ടെത്തിയിട്ടുണ്ട്. വി​ദേ​ശ അ​ധി​നി​വേ​ശ​ങ്ങ​ളോ ആ​ഭ്യ​ന്ത​ര യു​ദ്ധ​ങ്ങ​ളോ സംഭവിച്ചിട്ടുണ്ടാകാമെന്നാണ് ഗവേഷകർ കരുതുന്നത്. വി​ശ​ദ​മാ​യ പ​ഠ​ന​ങ്ങ​ളി​ലൂ​ടെ മാ​യ​ൻ ജ​ന​ത​യു​ടെ ജീ​വി​ത​രീ​തി​കളും, ത​ക​ർ​ച്ച​യി​ലേ​യ്ക്കു ന​യി​ച്ച കാ​ര​ണ​ങ്ങളും പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷയെന്ന് മെ​ക്സി​ക്ക​ൻ-​സ്ലൊ​വേ​നി​യ​ൻ പുരാവസ്തുഗ​വേ​ഷകർ പറഞ്ഞു.

Latest News

Corehub Up