Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Medal Winners

85 മെ​ഡ​ലു​ക​ളു​ടെ തി​ള​ക്കം; ഏ​ഷ്യ​ൻ ഗെ​യിം​സ് താ​ര​ങ്ങ​ൾ​ക്ക് മോ​ദി​യു​ടെ ആ​ദ​രം

ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ മെ​ഡ​ലു​ക​ൾ നേ​ടി​യ കാ​യി​ക​താ​ര​ങ്ങ​ളെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ആ​ദ​രി​ക്കും. 15ന് ​വൈ​കു​ന്നേ​രം 4.30ന് ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര കാ​യി​ക​വേ​ദി​യി​ൽ ഇ​ന്ത്യ നേ​ടി​യ നേ​ട്ട​ങ്ങ​ൾ ആ​ഘോ​ഷി​ക്കാ​നും താ​ര​ങ്ങ​ളു​ടെ മി​ക​വി​നെ അം​ഗീ​ക​രി​ക്കാ​നു​മാ​ണ് കൂ​ടി​ക്കാ​ഴ്ച സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഐ​ച്ചി ന​ഗോ​യ​യി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ 21 സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ 85 മെ​ഡ​ലു​ക​ൾ ഇ​ന്ത്യ നേ​ടി​യി​രു​ന്നു. അ​മ്പെ​യ്ത്തി​ൽ അ​ഞ്ച് സ്വ​ർ​ണ​വും ര​ണ്ട് വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ ഒ​മ്പ​ത് മെ​ഡ​ലു​ക​ളാ​ണ് നേ​ടി​യ​ത്. ഗു​സ്തി​യി​ൽ ര​ണ്ട് സ്വ​ർ​ണം, ര​ണ്ട് വെ​ള്ളി, ര​ണ്ട് വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ ആ​റ് മെ​ഡ​ലു​ക​ൾ സ്വ​ന്ത​മാ​ക്കി. ബോ​ക്സി​ങ്ങി​ൽ മൂ​ന്ന് സ്വ​ർ​ണ​വും മൂ​ന്ന് വെ​ങ്ക​ല​വും ഉ​ൾ​പ്പെ​ടെ ആ​റ് മെ​ഡ​ലു​ക​ൾ ല​ഭി​ച്ചു.

പു​രു​ഷ, വ​നി​താ ഹോ​ക്കി ടീ​മു​ക​ൾ സ്വ​ർ​ണം നേ​ടി​യ​തും ഇ​ന്ത്യ​യു​ടെ നേ​ട്ട​ങ്ങ​ൾ​ക്ക് തി​ള​ക്ക​മാ​യി. ഫൈ​ന​ലി​ൽ ശ്രീ​ല​ങ്ക​യെ തോ​ൽ​പ്പി​ച്ച് ഇ​ന്ത്യ​ൻ വ​നി​താ ക്രി​ക്ക​റ്റ് ടീ​മും പാ​ക്കി​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി പു​രു​ഷ ക്രി​ക്ക​റ്റ് ടീ​മും ചാ​മ്പ്യ​ൻ​പ​ട്ടം നി​ല​നി​ർ​ത്തി. അ​ത്‌​ല​റ്റി​ക്സി​ൽ ഒ​രു സ്വ​ർ​ണം, ഒ​ൻ​പ​ത് വെ​ള്ളി, 14 വെ​ങ്ക​ലം എ​ന്നി​വ​യു​ൾ​പ്പെ​ടെ 24 മെ​ഡ​ലു​ക​ൾ നേ​ടി.

ഷൂ​ട്ടി​ങ്ങി​ൽ മൂ​ന്ന് സ്വ​ർ​ണം, എ​ട്ട് വെ​ള്ളി, നാ​ല് വെ​ങ്ക​ലം എ​ന്നി​വ​യു​ൾ​പ്പെ​ടെ 15 മെ​ഡ​ലു​ക​ളും ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി. വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ളി​ലെ താ​ര​ങ്ങ​ളു​ടെ ഈ ​നേ​ട്ട​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന​തി​നാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Latest News

Corehub Up