Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meenakshipuram

പാ​ല​ക്കാ​ട്ടെ ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം; ഏ​ഴു പേ​ർ ക​സ്റ്റ​ഡി​യി​ൽ

പാ​ല​ക്കാ​ട്: മൂ​ല​ത്ത​റ ഡാ​മി​നു സ​മീ​പം അ​ജ്ഞാ​ത യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പൊ​ലി​സ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ഴി​ഞ്ഞാ​മ്പാ​റ സ്രാ​മ്പി ഉ​ന്ന​തി​യി​ലെ ഏ​ഴ് യു​വാ​ക്ക​ളെ മീ​നാ​ക്ഷി​പു​രം പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ഓ​ടെ​യാ​ണ് മൂ​ല​ത്ത​റ ഡാ​മി​നു സ​മീ​പം യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്. ഏ​ക​ദേ​ശം 40 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വാ​വി​ന്‍റെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. കൊ​ല്ല​പ്പെ​ട്ട യു​വാ​വ് പ്ര​ദേ​ശ​ത്തെ സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്തി​രു​ന്ന​താ​യും ഇ​ത് യു​വാ​ക്ക​ൾ ചോ​ദ്യം ചെ​യ്തി​രു​ന്ന​താ​യും പൊ​ലി​സ് പ​റ​ഞ്ഞു. 

സം​ഭ​വ​ത്തി​ൽ ചി​റ്റൂ​ർ ഡി​വൈ​എ​സ്പി എം. ​ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യോ​ള​മാ​യി യു​വാ​വി​നെ മൂ​ല​ത്ത​റ, മേ​ട്ടു​ക​ട പ്ര​ദേ​ശ​ങ്ങ​ളി​ൽ ചു​റ്റി​ത്തി​രി​യു​ന്ന​താ​യി ക​ണ്ടി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. യു​വാ​വ് മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​യാ​ളാ​യി​രി​ക്കാ​മെ​ന്നും നാ​ട്ടു​കാ​ർ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചു.

Latest News

Corehub Up