Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mega Cleaning

Kottayam

കാ​ന്ത​ല്ലൂ​രി​ൽ മ​ഴ​ക്കാ​ല മു​ന്നൊ​രു​ക്ക​മായി മെ​ഗാ ശു​ചീക​ര​ണ കാ​മ്പ​യി​ൻ

​മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ഴ​ക്കാ​ല​പൂ​ർ​വ മെ​ഗാ ശു​ചീക​ര​ണ കാമ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പ്, ഹ​രി​ത​ക​ർ​മ​സേ​ന, കു​ടും​ബ​ശ്രീ, മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ, ആ​ശാ​വ​ർ​ക്ക​ർ​മാ​ർ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കാമ്പ​യി​ൻ ന​ട​പ്പാ​ക്കി​യ​ത്.

കോ​വി​ൽ​ക്ക​ട​വ് ടൗ​ണി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ശി​വ​ൻ​രാ​ജും കാ​ന്ത​ല്ലൂ​ർ ടൗ​ണി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ത്യാ രാ​ജ​നും കാ​മ്പ​യി​നു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും ബ​ന്ധ​പ്പെ​ട്ട വാ​ർ​ഡ് മെംബ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു.

Latest News

Corehub Up