Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Messi Scam

മെ​സി​യു​ടെ പേ​രി​ലെ ക​ള്ള​ക്ക​ളി; എ​സ്ഐ​ടി വരും കേട്ടോ...

തി​രു​വ​ന​ന്ത​പു​രം: അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ടീ​മി​നെ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്ന പേ​രി​ൽ ന​ട​ത്തി​യ ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ ശി​പാ​ർ​ശ ചെ​യ്തു. ഇ​തു​സം​ബ​ന്ധി​ച്ച ഫ​യ​ൽ മു​ഖ്യ​മ​ന്ത്രി ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് കൈ​മാ​റി. 

തു​ട​ക്കം മു​ത​ൽ ന​ട​ന്ന മു​ഴു​വ​ൻ ന​ട​പ​ടി​ക​ളും അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്കും. മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​കും അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ക. റി​പ്പോ​ർ​ട്ട​ർ ക​മ്പ​നി​യെ സ്പോ​ൺ​സ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ങ്ങ​നെ, സ്വ​കാ​ര്യ ക​മ്പ​നി​ക്ക് അ​നു​കൂ​ല​മാ​യി വ​ഴി​വി​ട്ട നീ​ക്ക​ങ്ങ​ൾ ന​ട​ന്നോ​, സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും ഫ​ണ്ടി​ന്‍റെ സ്രോ​ത​സ് തു​ട​ങ്ങി​യ അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​രും.

മെ​സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്ന പേ​രി​ൽ ന​ട​ത്തി​യ വി​ദേ​ശ സ​ന്ദ​ർ​ശ​നം, ക​രാ​റു​ക​ൾ, വി​വി​ധ സ​ർ​ക്കാ​ർ രേ​ഖ​ക​ൾ, ബാ​ങ്ക് ഇ​ട​പാ​ടു​ക​ൾ എ​ന്നി​വ​യും പ​രി​ശോ​ധി​ക്കും. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് രേ​ഖ​ക​ളും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ടാ​കും.

Latest News

Corehub Up