Thu, 17 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Methanol Poisioning

നൈജീരിയയിൽ വിഷമദ്യ ദുരന്തം; എഥനോൾ മദ്യം കഴിച്ച് മരണമടഞ്ഞത് 48 പേർ

ലാഗോസ്: നൈജീരിയയിൽ വ്യാജമദ്യ ദുരന്തം. വിഷവസ്തുവായ മെഥനോൾ കലർന്ന പാനീയം കഴിച്ച് 48 പേർ മരിച്ചു. രണ്ടാഴ്ചയ്ക്കിടെയാണ് ഇത്രയും മരണങ്ങളെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.

തെക്കൻ നൈജീരിയയിലെ ഓണ്ടോ സംസ്ഥാനത്ത് രണ്ടു പ്രദേശങ്ങളിലാണ് ദുരന്തമുണ്ടായത്. 182 പേർ വിഷമദ്യം കഴിച്ചുവെന്നാണ് അധികൃതർ അറിയിച്ചത്.

ഇതിൽ നൂറോളം പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മദ്യഉത്പാദനവുമായി ബന്ധമുള്ള 15 പേരെ പോലീസ് അറസ്റ്റ് ചയ്തു.

മെഥനോൾ നേരിയ അളവിൽപ്പോലും ശരീരത്തിനുള്ളിൽ ചെന്നാൽ അന്ധതയോ മരണമോ സംഭവിക്കാം.

Latest News

Corehub Up