Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mitchell Santner

മും​ബൈ​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി; മി​ച്ച​ൽ സാ​ന്‍റ്ന​ർ പു​റ​ത്ത്

മും​ബൈ: ഐ​പി​എ​ല്ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് ക​ന​ത്ത തി​രി​ച്ച​ടി. തു​ട​ർ തോ​ൽ​വി​ക​ളി​ൽ വ​ല​യു​ന്ന ‌ടീ​മി​ൽ നി​ന്ന് പ​രി​ക്കേ​റ്റ സൂ​പ്പ​ർ​താ​രം മി​ച്ച​ൽ സാ​ന്‍റ്ന​ർ പു​റ​ത്താ​യി. ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ​യാ​ണ് താ​ര​ത്തി​ന് പ​രി​ക്കേ​റ്റ​ത്.

കാ​ര്‍​ത്തി​ക് ശ​ര്‍​മ​യു​ടെ ക്യാ​ച്ചെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് സാ​ന്‍റ്ന​റു​ടെ തോ​ളി​ന് പ​രി​ക്കേ​റ്റ​ത്. സാ​ന്‍റ്ന​റു​ടെ പ​ക​ര​ക്കാ​ര​നാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഇ​ടം കൈ​യ​ൻ സ്പി​ന്ന​ർ കേ​ശ​വ് മ​ഹാ​രാ​ജി​നെ മും​ബൈ ടീ​മി​ലെ​ത്തി​ച്ചു.

ഡ​ൽ​ഹി​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലും സാ​ന്‍റ്ന​റു​ടെ തോ​ളി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും ചെ​ന്നൈ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ അ​തേ തോ​ളി​ൽ ത​ന്നെ വീ​ണ്ടും പ​രി​ക്കേ​റ്റ​ത് വി​ന​യാ​യി.

സീ​സ​ണി​ൽ ഇ​തു​വ​രെ മി​ക​ച്ച ഫോ​മി​ലേ​ക്ക് ഉ​യ​രാ​ൻ സാ​ധി​ക്കാ​ത്ത മും​ബൈ ഇ​ന്ത്യ​ൻ​സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ്. ചെ​ന്നൈ​ക്കെ​തി​രാ​യ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ 103 റ​ൺ​സി​ന്‍റെ ക​ന​ത്ത തോ​ൽ​വി​യാ​ണ് ടീം ​ഏ​റ്റു​വാ​ങ്ങി​യ​ത്.

Latest News

Corehub Up