Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Modernisation

എ​യ​ർ മാ​ർ​ഷ​ൽ അ​ശു​തോ​ഷ് ദീ​ക്ഷി​ത് ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ പു​തി​യ ത​ല​വ​ൻ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ പു​തി​യ അ​ധ്യ​ക്ഷ​നാ​യി എ​യ​ർ മാ​ർ​ഷ​ൽ അ​ശു​തോ​ഷ് ദീ​ക്ഷി​തി​നെ നി​യ​മി​ച്ചു. വ്യോ​മ​സേ​ന​യു​ടെ 29-ാമ​ത് മേ​ധാ​വി​യാ​യാ​ണ് അ​ദ്ദേ​ഹം ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ അ​മ​ർ പ്രീ​ത് സിം​ഗ് ഒ​ക്ടോ​ബ​ർ 31-ന് ​വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലാ​ണ് നി​യ​മ​നം.

നി​ല​വി​ൽ വ്യോ​മ​സേ​നാ ഉ​പ​മേ​ധാ​വി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന അ​ശു​തോ​ഷ് ദീ​ക്ഷി​ത്, ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തോ​ടെ 'എ​യ​ർ ചീ​ഫ് മാ​ർ​ഷ​ൽ' പ​ദ​വി​യി​ലേ​ക്ക് ഉ​യ​രും. 3,500-ല​ധി​കം മ​ണി​ക്കൂ​ർ വി​മാ​നം പ​റ​ത്തി​യ പ​രി​ച​യ​സ​മ്പ​ത്തു​ള്ള പൈ​ല​റ്റാ​ണ് അ​ദ്ദേ​ഹം.

1986 ഡി​സം​ബ​റി​ൽ വ്യോ​മ​സേ​ന​യു​ടെ ഫൈ​റ്റ​ർ സ്ട്രീ​മി​ൽ ക​മ്മീ​ഷ​ൻ ചെ​യ്ത അ​ദ്ദേ​ഹം മി​റാ​ഷ്-2000, മി​ഗ്, ജാ​ഗ്വാ​ർ, തേ​ജ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പോ​ർ​വി​മാ​ന​ങ്ങ​ൾ പ​റ​ത്തി​യി​ട്ടു​ണ്ട്. കാ​ർ​ഗി​ൽ യു​ദ്ധ​കാ​ല​ത്തെ 'ഓ​പ്പ​റേ​ഷ​ൻ സ​ഫേ​ദ് സാ​ഗ​ർ', 'ഓ​പ്പ​റേ​ഷ​ൻ ര​ക്ഷ​ക്', 'ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ' എ​ന്നീ പ്ര​മു​ഖ സൈ​നി​ക ദൗ​ത്യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​രു​ന്നു.

മി​ക​ച്ച സേ​വ​ന​ത്തി​ന് പ​ര​മ വി​ശി​ഷ്ട സേ​വാ മെ​ഡ​ൽ (2026), അ​തി വി​ശി​ഷ്ട സേ​വാ മെ​ഡ​ൽ (2023), വി​ശി​ഷ്ട സേ​വാ മെ​ഡ​ൽ (2011), വാ​യു​സേ​നാ മെ​ഡ​ൽ (2006) എ​ന്നി​വ ന​ൽ​കി രാ​ജ്യം അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ച്ചി​ട്ടു​ണ്ട്. 

Latest News

Corehub Up