ലാഹോർ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള പാക്കിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാനെ ടീമിൽ നിന്ന് ഒഴിവാക്കിയപ്പോൾ മുന്‍ നായകന് ബാബർ അസം ടീമിലേക്ക് തിരിച്ചെത്തി.
30 മുതൽ ജൂൺ നാലുവരെയാണ് മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പര നടക്കുക. റാവൽപിണ്ടി, ലാഹോർ എന്നിവിടങ്ങളിലാണ് മത്സരം. ഇടംകയ്യൻ പേസർ ഷഹീൻ ഷാ അഫ്രീദിയാണ് ടീമിനെ നയിക്കുന്നത്. കഴിഞ്ഞ മാർച്ചിൽ നടന്ന ബംഗ്ലാദേശ് പര്യടനത്തിനുള്ള ഏകദിന ടീമിൽ നിന്ന് ബാബർ അസമിനെ ഒഴിവാക്കിയിരുന്നു.
തുടർന്ന് ഈ പരമ്പരയ്ക്കാണ് താരത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓപ്പണർമാരയാ സയ്യിം അയൂബും, ഫഖർ സമനും പരിക്കേറ്റ് പുറത്തായതും ബാബറിന്റെ തിരിച്ചുവരവിന് കാരണമായി.
പാകിസ്ഥാൻ ടീം: ഷഹീൻ ഷാ അഫ്രീദി (ക്യാപ്റ്റൻ), സൽമാൻ അലി ആഗ, അബ്ദുൾ സമദ്, അബ്രാർ അഹമ്മദ്, അഹമ്മദ് ഡാനിയൽ, അറഫാത്ത് മിൻഹാസ്, ബാബർ അസം, ഹാരിസ് റൗഫ്, മാസ് സദാഖത്, മുഹമ്മദ് ഗാസി ഘോരി, നസീം ഷാ, റൊഹൈൽ നസീർ, സാഹിബ്സാദ ഫർഹാൻ, ഷദാബ് ഖാൻ, ഷാമിൽ ഹുസൈൻ, സൂഫിയാൻ മുഖീം.