Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mohammed Azharuddeen

101/5ൽ ​നി​ന്ന് 245/6 ലേ​ക്ക്; സ​ച്ചി​ൻ ബേ​ബി​യു​ടെ സെ​ഞ്ചു​റി​യി​ൽ കേ​ര​ള​ത്തി​ന്‍റെ തി​രി​ച്ചു​വ​ര​വ്

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ ഒ​ഡീ​ഷ​യ്ക്കെ​തി​രെ കേ​ര​ളം ഭേ​ദ​പ്പെ​ട്ട നി​ല​യി​ൽ. ആ​ദ്യ​ദി​നം സ്റ്റം​പെ​ടു​ക്കു​മ്പോ​ൾ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 245 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ് കേ​ര​ളം. ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യു​മാ​യി സ​ച്ചി​ൻ ബേ​ബി (112) ന​ട​ത്തി​യ പ്ര​ക​ട​ന​വും മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​നൊ​പ്പ​മു​ള്ള (72*) നി​ർ​ണാ​യ​ക കൂ​ട്ടു​കെ​ട്ടു​മാ​ണ് കേ​ര​ള​ത്തി​ന് ക​രു​ത്താ​യ​ത്.

മൂ​ന്ന് റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ ഓ​പ്പ​ണ​ർ​മാ​രെ ന​ഷ്ട​മാ​യ കേ​ര​ള​ത്തി​ന് തു​ട​ക്ക​ത്തി​ൽ ത​ന്നെ തി​രി​ച്ച​ടി​യേ​റ്റു. അ​ഭി​ഷേ​ക് പി. ​നാ​യ​ർ റ​ൺ​സൊ​ന്നു​മെ​ടു​ക്കാ​തെ പു​റ​ത്താ​യ​പ്പോ​ൾ അ​ഭി​ഷേ​ക് ജെ. ​നാ​യ​ർ 11 റ​ൺ​സെ​ടു​ത്ത് മ​ട​ങ്ങി. ജ​ല​ജ് സ​ക്സേ​ന​യ്ക്കും അ​ക്കൗ​ണ്ട് തു​റ​ക്കാ​നാ​യി​ല്ല. വി​ഷ്ണു വി​നോ​ദും സ​ൽ​മാ​ൻ നി​സാ​റും 21 റ​ൺ​സ് വീ​തം നേ​ടി പു​റ​ത്താ​യി. 

ഇ​തോ​ടെ കേ​ര​ളം അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 101 റ​ൺ​സെ​ന്ന നി​ല​യി​ൽ ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലെ​ത്തി. തു​ട​ർ​ന്ന് ക്രീ​സി​ൽ ഒ​ത്തു​ചേ​ർ​ന്ന സ​ച്ചി​ൻ ബേ​ബി​യും മു​ഹ​മ്മ​ദ് അ​സറു​ദ്ദീ​നും ചേ​ർ​ന്നാ​ണ് കേ​ര​ള​ത്തെ ക​ര​ക​യ​റ്റി​യ​ത്. ആ​റാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 141 റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക കൂ​ട്ടു​കെ​ട്ടു​യ​ർ​ത്തി. ഒ​ഡീ​ഷ​യ്ക്കാ​യി ല​ളി​ത് യാ​ദ​വും സൗ​മ്യ​ര​ഞ്ജ​ൻ ലെ​ങ്ക​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Latest News

Corehub Up