Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MoneyLaundering

Europe

യു​കെ​യി​ൽ വ​ൻ ക​ള്ള​പ്പ​ണ വേ​ട്ട; ശ​രീ​ര​ത്തി​ൽ ബെ​ൽ​റ്റു​കെ​ട്ടി കോ​ടി​ക​ൾ ഒ​ളി​പ്പി​ച്ച മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

ല​ണ്ട​ൻ: യു​കെ​യി​ൽ കോ​ടി​ക്ക​ണ​ക്കി​ന് പൗ​ണ്ടു​ക​ളു​ടെ ക​ള്ള​പ്പ​ണ വെ​ളു​പ്പി​ക്ക​ൽ ശൃം​ഖ​ല ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ത​ക​ർ​ത്തു. ല​ണ്ട​നി​ലെ ഈ​സ്റ്റ് ഹാ​മി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഒ​രു ഹൈ-​സ്ട്രീ​റ്റ് മ​ണി എ​ക്സ്ചേ​ഞ്ച് സ്ഥാ​പ​നം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന റെ​യ്ഡി​ലാ​ണ് വ​ൻ മാ​ഫി​യ സം​ഘ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ പു​റ​ത്താ​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​പ്ര​തി അ​ലി റ​സ​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ബെ​ൽ​റ്റി​ൽ അ​ര​യി​ലൊ​ളി​പ്പി​ച്ച നി​ല​യി​ൽ 1,50,000 പൗ​ണ്ടു​മാ​യാ​ണ് (ഏ​ക​ദേ​ശം 1.7 കോ​ടി രൂ​പ) അ​ലി റ​സ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​തിന്‍റെ ദൃ​ശ്യ​ങ്ങ​ൾ ഹോം ​ഓ​ഫീ​സ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

ഗു​രു​ത​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന മാ​ഫി​യാ സം​ഘ​ങ്ങ​ൾ​ക്കാ​യി വെ​റും മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ 14 ദ​ശ​ല​ക്ഷം പൗ​ണ്ടി​ന്‍റെ (160 കോ​ടി​യി​ല​ധി​കം രൂ​പ) ക​ള്ള​പ്പ​ണ​മാ​ണ് ഈ ​സ്ഥാ​പ​നം വ​ഴി വെ​ളു​പ്പി​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. റ​ഷ്യ​ൻ അ​ധോ​ലോ​ക ശൃം​ഖ​ല​യി​ൽ നി​ന്ന് ഒ​റ്റ​ത്ത​വ​ണ​യാ​യി 10 ല​ക്ഷം പൗ​ണ്ട് പ​ണ​മാ​യി കൈ​പ്പ​റ്റി​യ സം​ഭ​വ​വും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ 190 ദ​ശ​ല​ക്ഷം പൗ​ണ്ടി​ല​ധി​കം (ഏ​ക​ദേ​ശം 2,100 കോ​ടി രൂ​പ) തു​ക ഈ ​ശൃം​ഖ​ല വ​ഴി കൈ​മാ​റ്റം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ സം​ശ​യി​ക്കു​ന്ന​ത്. ഈ ​പ​ണം അ​ന്ത​ർ​ദേ​ശീ​യ ട്രാ​ൻ​സ്ഫ​റു​ക​ൾ വ​ഴി പ്ര​ധാ​ന​മാ​യും ദു​ബാ​യി​ലേ​ക്കാ​ണ് മാ​റ്റി​യ​തെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.

ഒ​രു ര​ഹ​സ്യ സേ​ഫി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 1.3 ദ​ശ​ല​ക്ഷം പൗ​ണ്ട്, പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത 3,00,000 യു​എ​സ് ഡോ​ള​ർ, കി​ഴ​ക്ക​ൻ ല​ണ്ട​നി​ലെ ഒ​രു സേ​ഫ്റ്റി ഡി​പ്പോ​സി​റ്റ് ബോ​ക്സി​ൽ നി​ന്നാ​യി സ്വ​ർ​ണ്ണ​വും മ​റ്റ് വി​ദേ​ശ ക​റ​ൻ​സി​ക​ളും സി​റ്റി ഓ​ഫ് ല​ണ്ട​ൻ പോ​ലീ​സ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ചെ​ടു​ത്തു.

ഈ ​വ​ൻ ക​ള്ള​പ്പ​ണ വേ​ട്ട​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, സം​ഘ​ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന ഹൈ-​സ്ട്രീ​റ്റ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഹോം ​ഓ​ഫീ​സ് അ​റി​യി​ച്ചു.

പു​തി​യ നി​യ​മ​ങ്ങ​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ ഇ​ത്ത​രം അ​ന​ധി​കൃ​ത സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടാ​നും, രാ​ജ്യ​വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കാ​നും സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. കു​റ്റ​വാ​ളി​ക​ളു​ടെ സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ൾ പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up