Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Monopolisticchokehold

ഇ​ന്ത്യ​യി​ൽ സ്റ്റാ​ർ​ലി​ങ്ക് ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത് ചി​ല വ​ൻ​കി​ട വ്യ​വ​സാ​യി​ക​ൾ; ആ​രോ​പ​ണ​വു​മാ​യി ഇ​ലോ​ൺ മ​സ്ക്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ സ്പേ​സ് എ​ക്സി​ന്‍റെ സാ​റ്റ​ലൈ​റ്റ് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​മാ​യ സ്റ്റാ​ർ​ലി​ങ്ക് ആ​രം​ഭി​ക്കു​ന്ന​തി​ന് പി​ന്നി​ൽ രാ​ജ്യ​ത്തെ ചി​ല വ​ൻ​കി​ട വ്യ​വ​സാ​യി​ക​ൾ ത​ട​സം നി​ൽ​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പ​ണ​വു​മാ​യി ഇ​ലോ​ൺ മ​സ്ക്. ഇ​ന്ത്യ​ക്കാ​രു​ടെ മേ​ൽ ത​ങ്ങ​ളു​ടെ കു​ത്ത​ക നി​ല​നി​ർ​ത്താ​ൻ വേ​ണ്ടി​യാ​ണ് ഇ​ത്ത​ര​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​സ്ക് സോ​ഷ്യ​ൽ മീ​ഡി​യ​യാ​യ എ​ക്സി​ൽ കു​റി​ച്ചു.

ഇ​ന്ത്യ​ക്ക് സ്റ്റാ​ർ​ലി​ങ്ക് സേ​വ​ന​ങ്ങ​ൾ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന ഒ​രു എ​ക്സ് ഉ​പ​യോ​ക്താ​വി​ന്‍റെ കു​റി​പ്പി​ന് മ​റു​പ​ടി​യാ​യാ​ണ് മ​സ്ക് ഈ ​രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. "നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ചി​ല വ​ൻ​കി​ട വ്യ​വ​സാ​യി​ക​ൾ ഇ​ന്ത്യ​ക്കാ​രു​ടെ മേ​ലു​ള്ള ത​ങ്ങ​ളു​ടെ കു​ത്ത​ക നി​ല​നി​ർ​ത്താ​നാ​യി ഞ​ങ്ങ​ളെ ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണ്. അ​വ​ർ ആ​രാ​ണെ​ന്ന് നി​ങ്ങ​ൾ​ക്ക് ഊ​ഹി​ക്കാ​മ​ല്ലോ... ഇ​ത് ഇ​ന്ത്യ​ൻ ജ​ന​ത​യോ​ട് ചെ​യ്യു​ന്ന വ​ലി​യ തെ​റ്റാ​ണ്" എ​ന്നാ​യി​രു​ന്നു മ​സ്കി​ന്‍റെ പ്ര​തി​ക​ര​ണം.

ഇ​ന്ത്യ​യി​ലെ ടെ​ലി​കോം വി​പ​ണി​യി​ൽ പ്ര​മു​ഖ സ്ഥാ​ന​ത്തു​ള്ള റി​ല​യ​ൻ​സ് ജി​യോ (മു​കേ​ഷ് അം​ബാ​നി), ഭാ​ര​തി എ​യ​ർ​ടെ​ൽ (സു​നി​ൽ ഭാ​ര​തി മി​ത്ത​ൽ) എ​ന്നി​വ​രെ ല​ക്ഷ്യ​മി​ട്ടാ​ണ് മ​സ്കി​ന്‍റെ ഈ ​പ​രോ​ക്ഷ വി​മ​ർ​ശ​ന​മെ​ന്നാ​ണ് നി​രീ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ഭൂ​രി​ഭാ​ഗം സാ​ങ്കേ​തി​ക അ​നു​മ​തി​ക​ളും സ്റ്റാ​ർ​ലി​ങ്ക് നേ​ടി​യെ​ങ്കി​ലും സു​ര​ക്ഷാ അ​നു​മ​തി​യും അ​ന്തി​മ എ​ഫ്ഡി​ഐ അ​നു​മ​തി​യും ഇ​പ്പോ​ഴും ല​ഭി​ച്ചി​ട്ടി​ല്ല.

 

Latest News

Corehub Up