Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mosque

Thiruvananthapuram

വി​ഴി​ഞ്ഞം മു​ഹി​യ്യി​ദ്ദീ​ൻ പ​ള്ളി ഉ​റൂ​സ്: ച​ന്ദ​ന​ക്കു​ടം നാ​ളെ

വി​ഴി​ഞ്ഞം:​ വി​ഴി​ഞ്ഞം മു​ഹി​യ്യി​ദ്ദീ​ൻ പ​ള്ളി ദ​ർ​ഗാ ​ഷെ​രി​ഫിലെ ച​ന്ദ​ന​ക്കു​ട മ​ഹോത്സവം നാ​ളെ ന​ട​ക്കും. ബു​ധ​നാ​ഴ്ച രാ​വി​ലെ ഉ​റൂ​സ് സ​മാ​പി​ക്കും. നാ​ളെ രാ​വി​ലെ 10 മു​ത​ൽ ച​ന്ദ​ന​ക്കു​ടം പ​രി​പാ​ടി​ക​ൾ, രാ​ത്രി എട്ടിന് റാ​ത്തീ​ബ്, ഒന്പതിന് ​ദ​ഫ്മു​ട്ട്, 9.30ന് ​അ​ൽ​ഹാ​ഫി​സ് സി​റാ​ജു​ദ്ദീ​ൻ ഖാ​സി​മി പ​ത്ത​നാ​പു​ര​ത്തി​ന്‍റെ പ്ര​ഭാ​ഷ​ണം, 12.30 ന് ​മ​ല​പ്പു​റം ഇ​ശ​ൽ മീ​ഡി​യ അ​വ​ത​രി​പ്പി​ക്കു​ന്ന ബു​ർ​ദ, മാ​പ്പി​ള​പ്പാ​ട്ട്, ഖ​വ്വാ​ലി, മ​ദ്ഹ് ഗാ​നം എ​ന്നി​വ ന​ട​ക്കും.

സ​മാ​പ​ന ദി​വ​സ​മാ​യ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ മൂന്നിനു പ​ട്ട​ണ​പ്ര​ദക്ഷി​ണം ഉണ്ടാകും. തു​ട​ർ​ന്ന് സു​ബ​്ഹി ന​മ​സ്കാ​രാ​ന​ന്ത​രം ചീ​ഫ് ഇ​മാം ഹാ​ഫി​സ് അ​ബ്ദു​ൽ ജ​വാ​ദ് മ​ന്നാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന മൗ​ലൂ​ദ് പാ​രാ​യ​ണ​ത്തി​നും സ​മൂ​ഹ പ്രാ​ർ​ഥ​നയ്​ക്കുംശേ​ഷം രാ​വി​ലെ ആറിന് അ​ന്ന​ദാ​ന​ത്തോ​ട്കൂ​ടി ഉ​റൂ​സ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ക്കും.

Latest News

Corehub Up