Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Move To Hike

Pathanamthitta

ത​മി​ഴ്നാ​ട് നി​രോ​ധ​ന​ത്തി​ന്‍റെ മ​റ​വി​ൽ ക്ര​ഷ​ർ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​ല ഉ​യ​ർ​ത്താ​ൻ നീ​ക്കം

പ​ത്ത​നം​തി​ട്ട: ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് പാ​റ​ക്ക​ല്ലു​ക​ൾ, എം ​സാ​ൻ​ഡ് , മെ​റ്റ​ൽ ജെ​ല്ലി, ബ്രേ​ക്ക​ഡ് സ്റ്റോ​ൺ, റോ​ഡ് നി​ർ​മാ​ണ വ​സ്തു​ക്ക​ൾ എ​ന്നി​വ കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ന് മൂ​ന്നു മാ​സ​ത്തേ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​ല കൂ​ട്ടാ​ൻ വീ​ണ്ടും ശ്ര​മം. അ​ടു​ത്ത​കാ​ല​ത്താ​ണ് ക്ര​ഷ​ർ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ത്തി​യ​ത്.
നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ക്ഷാ​മം ഉ​ണ്ടാ​ക്കി വി​ല കൂ​ട്ടാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്.

ത​മി​ഴ്നാ​ട്ടി​ലെ പാ​റ ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നാ​ണ് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ നി​ർ​മാ​ണ​ത്തി​ലു​ള്ള വ​ൻ​കി​ട പ​ദ്ധ​തി​ക​ളെ ഇ​തു സാ​ര​മാ​യി ബാ​ധി​ക്കും. ദേ​ശീ​യ​പാ​ത വി​ക​സ​നം, റെ​യി​ൽ​പാ​ത, വി​ഴി​ഞ്ഞം തു​റ​മു​ഖം വി​ക​സ​നം, തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യി​ല​ട​ക്കം ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള പാ​റ​ക്ക​ല്ലു​ക​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. വി​ഴി​ഞ്ഞ​ത്തു മാ​ത്രം വ​ൻ​തോ​തി​ൽ ക​ല്ലു​ക​ൾ ഇ​റ​ക്കി​യി​രു​ന്നു. റെ​ഡി​മി​ക്സ് പ്ലാ​ന്‍റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും നി​ല​ച്ചുതു​ട​ങ്ങി.

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ച് വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ മു​ന്നോ​ട്ടു പോ​കി​ല്ല. 2023നു ​ശേ​ഷം സം​സ്ഥാ​ന​ത്ത് ചെ​റു​കി​ട ക്ര​ഷ​റു​ക​ൾ ഏ​റെ​യും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.

തെ​ങ്കാ​ശി, ക​ന്യാ​കു​മാ​രി ജി​ല്ല​ക​ളി​ൽ ലോ​റി നീ​ക്ക​ത്തി​ന് നി​യ​ന്ത്ര​ണം നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് ഇ​പ്പോ​ൾ മൂ​ന്നു​മാ​സ​ത്തെ നി​രോ​ധ​ന​ത്തി​ലേ​ക്കു നീ​ങ്ങി​യ​ത്. സ​ർ​ക്കാ​ർ പാ​സ് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളു​ടെ പേ​രി​ലാ​ണ് ന​ട​പ​ടി​യെ​ന്നു പ​റ​യു​ന്നു.

നി​ർ​മാ​ണ മേ​ഖ​ല​യെ സാ​ര​മാ​യി ബാ​ധി​ക്കും

വ​ൻ​കി​ട പ​ദ്ധ​തി​ക​ളെ മാ​ത്ര​മ​ല്ല, സാ​ധാ​ര​ണ​ക്കാ​രു​ടെ വീ​ടു നി​ർ​മാ​ണ​ത്തെ​വ​രെ ക്ര​ഷ​ർ മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി ബാ​ധി​ക്കും. സ​മീ​പ​കാ​ല​ത്തെ വി​ല വ​ർ​ധ​ന​യും ക്ഷാ​മ​വും നി​ർ​മാ​ണ മേ​ഖ​ല​യെ സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു. വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ​ക്കാ​യി പാ​റ​ക​ളും എം ​സാ​ൻ​ഡ് അ​ട​ക്ക​മു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളും നീ​ക്കി​യാ​ൽ ചെ​റു​കി​ട മേ​ഖ​ല​ക​ൾ ത​ട​സ​പ്പെ​ടും. കെ​ട്ടി​ട​ങ്ങ​ൾ, റോ​ഡു​ക​ൾ, ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ൾ ഇ​വ​യെ ഇ​തു സാ​ര​മാ​യി ബാ​ധി​ക്കും.

മ​ണ​ൽ​വാ​ര​ലി​ന് അ​നു​മ​തി ന​ൽ​ക​ണം

പ​ത്ത​നം​തി​ട്ട: സോ​ഷ്യ​ൽ ഓ​ഡി​റ്റിം​ഗി​നു വി​ധേ​യ​മാ​യി ജി​ല്ല​യി​ലെ ന​ദി​ക​ളി​ൽ​നി​ന്നു മ​ണ​ൽ​വാ​രാ​ൻ അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ക​രി​ങ്ക​ല്ല് ആ​ൻ​ഡ് ക​ൺ​സ്ട്ര​ക്‌​ഷ​ൻ​സ് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ന​ദി​ക​ളി​ൽ മ​ണ​ൽ​ശേ​ഖ​രം ഉ​ള്ള​തി​നാ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് വാ​രാ​മെ​ന്ന പ​ഠ​ന റി​പ്പോ​ർ​ട്ട് നേ​ര​ത്തേ പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നാ​യി സ​ർ​ക്കാ​ർ​അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്ത​താ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​മാ​ണ മേ​ഖ​ല നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സോ​ഷ്യ​ൽ ഓ​ഡി​റ്റിം​ഗി​ലൂ​ടെ മ​ണ​ൽ​വാ​ര​ൽ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള നി​രോ​ധ​നം മ​റ​യാ​ക്കി കേ​ര​ള​ത്തി​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​ല കൂ​ട്ടാ​ൻ ക്ര​ഷ​ർ ഉ​ട​മ​ക​ൾ ശ്ര​മം ആ​രം​ഭി​ച്ച​താ​യി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ൻ​രാ​ജ് പ​റ​ഞ്ഞു.

കൃ​ത്രി​മ​ക്ഷാ​മം സൃ​ഷ്ടി​ച്ചാ​ണ് വി​ല കൂ​ട്ട​ൽ ത​ന്ത്രം ന​ട​പ്പാ​ക്കു​ക. ക്ര​ഷ​ർ യൂ​ണി​റ്റു​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്ന ലോ​റി ഡ്രൈ​വ​ർ​മാ​രു​മാ​യി ഇ​തി​ന്‍റെ പേ​രി​ൽ സം​ഘ​ർ‌​ഷ​മു​ണ്ടാ​ക്കു​ക​യും പ​തി​വാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ജ​റ​ൽ സെ​ക്ര​ട്ട​റി അ​ങ്ങാ​ടി​ക്ക​ൽ വി​ജ​യ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സ​ജി കെ. ​സൈ​മ​ൺ, റെ​നീ​സ് മു​ഹ​മ്മ​ദ്, നി​ഖി​ൽ ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up