Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mysterious Lights

1976-ലെ ​സം​ഭ​വം ആ​വ​ർ​ത്തി​ക്കു​ന്നോ? ടെ​ഹ്റാ​നി​ൽ വാ​നി​ട​ത്തി​ൽ നി​ഗൂ​ഢ വെ​ളി​ച്ചം; ച​ർ​ച്ച​യാ​യി വീ​ഡി​യോ​ക​ൾ

ടെ​ഹ്റാ​ൻ: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ 1976-ലെ ​ടെ​ഹ്റാ​ൻ യു​എ​ഫ്ഒ സം​ഭ​വ​ത്തി​ന് 50 വ​ർ​ഷ​ങ്ങ​ൾ തി​ക​യാ​നി​രി​ക്കെ, ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ൽ വീ​ണ്ടും നി​ഗൂ​ഢ വ​സ്‌​തു​വി​നെ ക​ണ്ട​താ​യി റി​പ്പോ​ർ​ട്ട്. സെ​പ്റ്റം​ബ​ർ 20-ന് ​ചി​ത്രീ​ക​രി​ച്ച​തെ​ന്ന പേ​രി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​ക​ളി​ലാ​ണ് രാ​ത്രി​യി​ൽ ആ​കാ​ശ​ത്ത് താ​ഴ്ന്ന് പ​റ​ക്കു​ന്ന വ​സ്‌​തു പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. 

ടെ​ഹ്റാ​നി​ലെ ആ​സാ​ദെ​ഗാ​ൻ എ​ക്സ്പ്ര​സ് വേ​യ്ക്ക് സ​മീ​പ​മാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​തെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റു​ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു. എ​ന്നാ​ൽ ഈ ​വ​സ്‌​തു ഏ​താ​ണെ​ന്നോ, എ​ത്ര ഉ​യ​ര​ത്തി​ത​ലാ​ണ് പ​റ​ന്ന​തെ​ന്നോ ഉ​ള്ള കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മി​ല്ല. ഇ​റാ​ൻ സൈ​ന്യ​മോ അ​ധി​കൃ​ത​രോ ഇ​തു​വ​രെ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

ഇ​റാ​നും അ​മേ​രി​ക്ക​യ്ക്കും ഇ​സ്ര​യേ​ലി​നും ഇ​ട​യി​ൽ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​വും സം​ഘ​ർ​ഷ​വും നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഈ ​വീ​ഡി​യോ​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. കാ​ണ​പ്പെ​ട്ട വെ​ളി​ച്ചം സൈ​നി​ക ഡ്രോ​ണു​ക​ളോ, ഒ​രു​മി​ച്ച് പ​റ​ന്ന ഡ്രോ​ൺ കൂ​ട്ട​ങ്ങ​ളോ ആ​കാം എ​ന്നാ​ണ് നി​ഗ​മ​നം. അ​ത​ല്ല, ദൂ​ര​ത്തു​നി​ന്ന് കാ​ണു​മ്പോ​ൾ ലൈ​റ്റു​ക​ൾ ഘ​ടി​പ്പി​ച്ച പ​ട്ടം പോ​ലെ എ​ന്തെ​ങ്കി​ലും വ​സ്തു ആ​കാം ഇ​തെ​ന്നും ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ ക​രു​തു​ന്നു.

 

Latest News

Corehub Up