Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NFDC

ന​ട​ൻ കൃ​ഷ്ണ​കു​മാ​ർ എ​ൻ​എ​ഫ്ഡി​സി ചെ​യ​ർ​മാ​ൻ

ദേ​ശീ​യ ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ന്‍റെ (എ​ൻ​എ​ഫ്ഡി​സി) പാ​ർ​ട് ടൈം ​ചെ​യ​ർ​മാ​നാ​യി ന​ട​ൻ ജി. ​കൃ​ഷ്ണ​കു​മാ​റി​നെ നി​യ​മി​ച്ചു. മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം.

കൃ​ഷ്ണ​കു​മാ​റി​നെ എ​ൻ​എ​ഫ്ഡി​സി​യു​ടെ നോ​ൺ ഒ​ഫി​ഷ്യ​ൽ ഡ​യ​റ​ക്ട​റാ​യി രാ​ഷ്ട്ര​പ​തി നി​യ​മി​ച്ച​താ​യി കേ​ന്ദ്ര വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​ണ് കൃ​ഷ്ണ​കു​മാ​ർ.

2021-ൽ ​കൃ​ഷ്ണ​കു​മാ​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മ​ത്സ​രി​ച്ചി​രു​ന്നു. 2024 ലെ ​പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ല്ലം മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ജ​ന​വി​ധി തേ​ടി​യി​രു​ന്നു. ര​ണ്ടി​ട​ത്തും വി​ജ​യി​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

ദൂ​ര​ദ​ർ​ശ​നി​ൽ വാ​ർ​ത്താ അ​വ​താ​ര​ക​നാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ സീ​രി​യ​ലി​ൽ അ​ഭി​ന​യി​ച്ചാ​ണ് കൃ​ഷ്ണ​കു​മാ​ർ അ​ഭി​ന​യ ജീ​വി​തം ആ​രം​ഭി​ച്ച​ത്.1994​ൽ പു​റ​ത്തി​റ​ങ്ങി​യ ക​ശ്മീ​രം എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മാ രം​ഗ​ത്തേ​ക്ക് എ​ത്തി​യ​ത്. അ​തി​നു​ശേ​ഷം നി​ര​വ​ധി മ​ല​യാ​ള സി​നി​മ​ക​ളി​ലും ടി​വി സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചു.

Latest News

Corehub Up