Sat, 15 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NandedCourt

സു​ഖ്ബീ​ർ സിം​ഗ് ബാ​ദ​ലി​നെ ആ​ക്ര​മി​ച്ച കേസ്; പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു

ച​ണ്ഡീ​ഗ​ഡ്: ശി​രോ​മ​ണി അ​കാ​ലി​ദ​ൾ അ​ധ്യ​ക്ഷ​നും പ​ഞ്ചാ​ബ് മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ സു​ഖ്ബീ​ർ സിം​ഗ് ബാ​ദ​ലി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ന്ദേ​ഡി​ലു​ള്ള ഗു​രു​ദ്വാ​ര​യി​ൽ ക​ഴി​ഞ്ഞ 13 നു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി ജ​സ്പാ​ൽ സിം​ഗി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. 

62കാ​ര​നാ​യ പ്ര​തി​യെ 24 വ​രെ​യാ​ണ് ന​ന്ദേ​ഡി​ലെ മു​ദ്ഖേ​ഡ് കോ​ട​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ട​ത്. വ്യാ​ഴാ​ഴ്ച ന​ന്ദേ​ഡി​ലെ ഗു​രു​ദ്വാ​ര​യ്ക്കു​ള്ളി​ൽ വെ​ച്ചാ​ണ് സെ​ഡ് പ്ല​സ് സു​ര​ക്ഷ​യി​ലു​ണ്ടാ​യി​രു​ന്ന സു​ഖ്ബീ​ർ സിം​ഗ് ബാ​ദ​ലി​നെ​തി​രെ ക​ത്തി ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ ബാ​ദ​ലി​ന്‍റെ കൈ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ​ത്തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചി​രു​ന്നു. 2024 ഡി​സം​ബ​റി​ൽ അ​മൃ​ത്സ​റി​ലെ സു​വ​ർ​ണ​ക്ഷേ​ത്ര​ത്തി​ൽ​വ​ച്ച്  സു​ഖ്ബീ​ർ സിം​ഗ് ബാ​ദ​ലി​നെ ഒ​രാ​ൾ വെ​ടി​വ​യ്ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

Latest News

Corehub Up