Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Narendra Modi Mimicry

മോ​ദി അ​നു​ക​ര​ണം: ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് കൊ​മേ​ഡി​യ​ൻ പു​ൽ​കി​ത് മ​ണി​യു​ടെ യു​പി​യി​ലെ ഷോ​ക​ൾ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​നു​ക​രി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പം വേ​ദി​യി​ലെ​ത്തി​യ കൊ​മേ​ഡി​യ​ൻ പു​ൽ​കി​ത് മ​ണി​യു​ടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ന​ട​ത്താ​നി​രു​ന്ന മൂ​ന്ന് പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി. നോ​യി​ഡ, ല​ക്നൗ, കാ​ൺ​പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കാ​നി​രു​ന്ന പ​രി​പാ​ടി​ക​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.

ത​നി​ക്ക് തു​ട​ർ​ച്ച​യാ​യി ഭീ​ഷ​ണി​ക​ൾ ല​ഭി​ക്കു​ന്ന​തി​നാ​ലാ​ണ് പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കേ​ണ്ടി വ​ന്ന​തെ​ന്ന് പു​ൽ​കി​ത് മ​ണി സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി. എ​ന്നാ​ൽ ഭീ​ഷ​ണി​ക്ക് പി​ന്നി​ൽ ആ​രാ​ണെ​ന്ന കാ​ര്യം അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

ഇ​ൻ​ഡോ​റി​ൽ സം​ഘ​ടി​പ്പി​ച്ച 'ഛാത്രോം ​കി ഗൂ​ഞ്ച്' എ​ന്ന പ​രി​പാ​ടി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പം വേ​ദി​യി​ലെ​ത്തി​യ പു​ൽ​കി​ത് മോ​ദി​യു​ടെ സം​സാ​ര​ശൈ​ലി​യും ശ​രീ​ര​ഭാ​ഷ​യും അ​നു​ക​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ കോ​ൺ​ഗ്ര​സ് പു​റ​ത്തു​വി​ട്ട​തോ​ടെ​യാ​ണ് വി​വാ​ദ​മാ​യ​ത്. 

പ്ര​ക​ട​ന​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മാ​താ​വി​നെ പ​രാ​മ​ർ​ശി​ച്ച് അ​പ​മാ​നി​ച്ചെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി നേ​താ​ക്ക​ൾ കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ രം​ഗ​ത്തെ​ത്തു​ക​യും രാ​ഹു​ൽ ഗാ​ന്ധി മാ​പ്പു​പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. 

Latest News

Corehub Up