Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nikol Pashinyan

റഷ്യൻ സ്വാധീനത്തിന് തിരിച്ചടി; അർമേനിയയിൽ നികോൾ പാഷിന്യാൻ വീണ്ടും അധികാരത്തിൽ

യെ​​​​റി​​​​വാ​​​​ൻ: റ​​​​ഷ്യ​​​​യു​​​​ടെ ക​​​​ടു​​​​ത്ത സാ​​​​മ്പ​​​​ത്തി​​​​ക-​​​​രാ​​​ഷ്‌​​​ട്രീ​​​​യ സ​​​​മ്മ​​​​ർ​​​​ദങ്ങ​​​​ളെ മ​​​​റി​​​​ക​​​​ട​​​​ന്ന് അ​​​​ർ​​​​മേ​​​​നി​​​​യ​​​​ൻ പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി നി​​​​കോൾ പാ​​​​ഷി​​​​ന്യാ​​​​ൻ ന​​​​യി​​​​ക്കു​​​​ന്ന സി​​​​വി​​​​ൽ കോ​​​​ൺ​​​​ട്രാ​​​​ക്ട് പാ​​​​ർ​​​​ട്ടി​​​​ക്ക് വ​​​​ൻ​​​​വി​​​​ജ​​​​യം.

മേ​​​​ഖ​​​​ല​​​​യി​​​​ൽ റ​​​​ഷ്യ​​​​യു​​​​ടെ സ്വാ​​​​ധീ​​​​നം അ​​​​ള​​​​ക്കു​​​​ന്ന നി​​​​ർ​​​​ണാ​​​​യ​​​​ക പ​​​​രീ​​​​ക്ഷ​​​​ണ​​​​മെ​​​​ന്ന് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ട്ട പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സി​​​​വി​​​​ൽ കോ​​​​ൺ​​​​ട്രാ​​​​ക്ട് പാ​​​​ർ​​​​ട്ടി 49.8 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടു​​​​ക​​​​ൾ നേ​​​​ടി.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ര​​​​ണ്ടാ​​​​മ​​​​തെ​​​​ത്തി​​​​യ റ​​​​ഷ്യ​​​​ൻ അ​​​​നു​​​​കൂ​​​​ലി​​​​യാ​​​​യ സാം​​​​വെ​​​​ൽ ക​​​​രാ​​​​പെ​​​​ത്യാ​​​ന്‍റെ സ്‌​​​​ട്രോം​​​ഗ് അ​​​​ർ​​​​മേ​​​​നി​​​​യ സ​​​​ഖ്യ​​​​ത്തി​​​​ന് 23.3ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടു​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് സ​​​​മാ​​​​ഹ​​​​രി​​​​ക്കാ​​​​നാ​​​​യ​​​​ത്. മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി റോ​​​​ബ​​​​ർ​​​​ട്ട് കൊ​​​​ച്ചാ​​​​ര്യ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള അ​​​​ർ​​​​മേ​​​​നി​​​​യ സ​​​​ഖ്യം 9.93 ശ​​​​ത​​​​മാ​​​​നം വോ​​​​ട്ടു​​​​ക​​​​ൾ നേ​​​​ടി മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തെ​​​​ത്തി.

പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത​​​​മാ​​​​യി റ​​​​ഷ്യ​​​​യോ​​​​ടു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന അ​​​​ടു​​​​പ്പ​​​​ത്തി​​​​ൽ നി​​​​ന്നു​​​​മാ​​​​റി യു​​​​എ​​​​സ്, യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി കൂ​​​​ടു​​​​ത​​​​ൽ ബ​​​​ന്ധം സ്ഥാ​​​​പി​​​​ക്കാ​​​​നാ​​​​ണ് നി​​​​കോ​​​​ൾ പാ​​​​ഷി​​​​ന്യാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്. പാ​​​​ഷി​​​​ന്യാ​​​​ന്‍റെ ന​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​യാ​​​​ണ് സി​​​​വി​​​​ൽ കോ​​​​ൺ​​​​ട്രോ​​​​ക്ട് പാ​​​​ർ​​​​ട്ടി ഈ ​​​​വി​​​​ജ​​​​യ​​​​ത്തി​​​​നെ കാ​​​​ണു​​​​ന്ന​​​​ത്.

അ​​​​ർ​​​​മേ​​​​നി​​​​യ​​​​ൻ ജ​​​​ന​​​​ത സ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നും ഐ​​​​ക്യ​​​​ത്തി​​​​നു​​​​മാ​​​​ണ് വോ​​​​ട്ടു​​​​ചെ​​​​യ്‌​​​​തെ​​​​ന്ന് നി​​​​കോ​​​​ൾ പാ​​​​ഷി​​​​ന്യാ​​​​ൻ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. ഫ്രാ​​​​ൻ​​​​സും യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​ണി​​​​യ​​​​ൻ അ​​​​ട​​​​ക്ക​​​​മു​​​​ള്ള​​​​വ​​​​ർ പാ​​​​ഷി​​​​ന്യാ​​​​നെ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ച് രം​​​​ഗ​​​​ത്തെ​​​​ത്തി.

അ​​​​ർ​​​​മേ​​​​നി​​​​യ​​​​യു​​​​ടെ പു​​​​തി​​​​യ നീ​​​​ക്ക​​​​ത്തി​​​​ൽ റ​​​​ഷ്യ നേ​​​​ര​​​​ത്തേ​​​​ത​​​​ന്നെ ക​​​​ടു​​​​ത്ത അ​​​​തൃ​​​​പ്തി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. യു​​​​ക്രൈ​​​​യ്‌​​​​ന്‍റെ പാ​​​​ത പി​​​​ന്തു​​​​ട​​​​ർ​​​​ന്നാ​​​​ൽ പ്ര​​​​ത്യാ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡന്‍റ് വ്‌​​​​ളാ​​​​ദി​​​​മ​​​​ർ പു​​​​ടി​​​​ൻ മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ വ്യാ​​​​പ​​​​ക​​​​മാ​​​​യി ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ ന​​​​ട​​​​ന്നെ​​​​ന്നാ​​​​രോ​​​​പ​​​​ണ​​​​വു​​​​മാ​​​​യി പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് രം​​​​ഗ​​​​ത്തെ​​​​ത്തി.

30 ല​​​​ക്ഷം ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ള്ള ദ​​​​ക്ഷി​​​​ണ കോ​​​​ക്ക​​​​സ​​​​സ് രാ​​​​ജ്യ​​​​മാ​​​​യ അ​​​​ർ​​​​മേ​​​​നി​​​​യ 2023ൽ ​​​​അ​​​​സ​​​​ർ​​​​ബൈ​​​​ജാ​​​​നോ​​​​ട് ക​​​​ന​​​​ത്ത സൈ​​​​നി​​​​ക പ​​​​രാ​​​​ജ​​​​യം ഏ​​​​റ്റു​​​​വാ​​​​ങ്ങി​​​​യ​​​​തി​​​നു​​​ശേ​​​​ഷ​​​​മു​​​​ള്ള ആ​​​​ദ്യ പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പാ​​​​ണി​​​​ത്.

Latest News

Corehub Up