റോം: സ്കൂൾ ക്ലാസ് മുറികളിൽ ഇറ്റാലിയൻ അല്ലാതെ വിദേശഭാഷകൾ സംസാരിക്കുന്നതിനും ബൂർഖ, നിഖാബ് ഉൾപ്പടെ മുഖം മറയ്ക്കുന്ന വസ്ത്രധാരണങ്ങൾക്കും കർശന നിയന്ത്രണങ്ങളുമായി ഇറ്റാലിയൻ സർക്കാർ.
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ദേശീയ ഭാഷയും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ അടിയന്തര ഉത്തരവെന്ന് സർക്കാർ വ്യക്തമാക്കി.
ക്ലാസ് മുറികളിലും അധ്യാപനസമയത്തും ആശയവിനിമയം ഇറ്റാലിയൻ ഭാഷയിൽ മാത്രമായിരിക്കണമെന്നാണു പ്രധാന നിർദേശം.
വിദ്യാർഥികളുടെ ഐഡന്റിറ്റി വ്യക്തമായി തിരിച്ചറിയാൻ സാധിക്കാത്തവിധം മുഖം മറയ്ക്കുന്നത് ബോധന പ്രക്രിയയ്ക്കും സുരക്ഷയ്ക്കും തടസമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.