Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NitinNabin

തോ​ൽ​വി സ​മ്മ​തി​ച്ച് ബി​ജെ​പി; ബ​ങ്കി​പ്പു​രി​ലും ദ​തി​യ​യി​ലും സ​മ​ഗ്ര പ​രി​ശോ​ധ​ന ന​ട​ത്തും: നി​തി​ൻ ന​ബി​ൻ

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്ന് ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബി​ൻ. പാ​ർ​ട്ടി​യു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​യ ബി​ഹാ​റി​ലെ ബ​ങ്കി​പ്പു​രി​ലും മ​ധ്യ​പ്ര​ദേ​ശി​ലെ ദ​തി​യ​യി​ലും ഉ​ണ്ടാ​യ പ​രാ​ജ​യം അ​തീ​വ ഗൗ​ര​വ​ത്തോ​ടെ കാ​ണും.

ഇ​തി​നെ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഗു​ജ​റാ​ത്തി​ലെ മ​ഞ്ച​ൽ​പു​ർ മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ച്ച വോ​ട്ട​ർ​മാ​ർ​ക്കും അ​വി​ട​ത്തെ പ്ര​വ​ർ​ത്ത​ക​ർ​ക്കും നി​തി​ൻ ന​ബി​ൻ ന​ന്ദി അ​റി​യി​ച്ചു. മൂ​ന്നു നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ ജ​ന​വി​ധി വി​ന​യ​ത്തോ​ടെ സ്വീ​ക​രി​ക്കു​ന്നു.

ബ​ങ്കി​പ്പു​രി​ലും ദ​തി​യ​യി​ലും പാ​ർ​ട്ടി​ക്ക് പ്ര​തീ​ക്ഷ​ക​ൾ​ക്കൊ​ത്ത് ഉ​യ​രാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും അദ്ദേഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ന​ഷ്ട​പ്പെ​ട്ട ജ​ന​വി​ശ്വാ​സം പൂ​ർ​ണ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും ഊ​ർ​ജ​സ്വ​ല​ത​യോ​ടെ​യും തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നും അ​ദ്ദേ​ഹം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​തി​ക​രി​ച്ചു.

Latest News

Corehub Up