Sun, 13 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No X-ray

Wayanad

ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ക്‌​സ്‌​ റേ ഫി​ലിം ഇ​ല്ല, പ​ക​രം മൊ​ബൈ​ല്‍ ചി​ത്രം

സു​ല്‍​ത്താ​ന്‍ ​ബ​ത്തേ​രി: ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ക്‌​സ്‌​ റേ എ​ടു​ക്കു​ന്ന രോ​ഗി​ക​ള്‍​ക്ക് ഫി​ലിം ല​ഭി​ക്കി​ല്ല. പ​ക​രം കി​ട്ടു​ന്ന​ത് സോ​ഫ്റ്റ് കോ​പ്പി​യു​ടെ മൊ​ബൈ​ല്‍ ചി​ത്രം. എ​ക്‌​സ്‌​ റേ ഫി​ലിം തീ​ര്‍​ന്ന​താ​ണ് ഇ​തി​നു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

കെ​യ​ര്‍​സ്ട്രീം ഏ​ജ​ന്‍​സി​യാ​ണ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ക്‌​സ്‌​ റേ ഫി​ലിം വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ 30 പാ​ക്ക​റ്റ് വി​ത​ര​ണം ചെ​യ്യേ​ണ്ടി​യി​ട​ത്ത് 25പാ​ക്ക​റ്റാ​ണ് ല​ഭ്യ​മാ​ക്കി​യ​ത്. ഈ ​കു​റ​വാ​ണ് ഫി​ലിം ക്ഷാ​മ​ത്തി​ന് കാ​ര​ണ​മാ​യ​ത്. പ​ര്‍​ച്ചേ​സ് റൂ​ള്‍ അ​നു​സ​രി​ച്ച് നി​ല​വി​ലെ ക​മ്പ​നി​യു​ടെ ക​രാ​ര്‍ റ​ദ്ദാ​ക്കി പു​തി​യ ക​മ്പ​നി​യി​ല്‍​നി​ന്ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ ഫി​ലിം എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഫി​ലിം സ​പ്ലൈ ചെ​യ്തി​രു​ന്ന ക​മ്പ​നി​ക്ക് പ​ണം ന​ല്‍​കാ​നു​ണ്ട്. ഇ​താ​ണ് ക​മ്പ​നി ആ​ശു​പ​ത്രി​യി​ല്‍ ആ​വ​ശ്യ​മാ​യ ഫി​ലിം ല​ഭ്യ​മാ​ക്കാ​ത്ത​തി​ന് കാ​ര​ണ​മെ​ന്ന് സൂ​ച​ന​യു​ണ്ട്.

തു​ക മു​ട​ക്ക​മി​ല്ലാ​തെ കി​ട്ടി​യി​രു​ന്നു​വെ​ങ്കി​ല്‍ ഫി​ലിം കൃ​ത്യ​മാ​യി ന​ല്‍​കാ​ന്‍ ക​ഴി​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ക​മ്പ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ​റ​യു​ന്ന​ത്. ഫി​ലിം തീ​ര്‍​ന്നെ​ങ്കി​ലും രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സ ത​ട​സ​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് സോ​ഫ്റ്റ് കോ​പ്പി​യു​ടെ മൊ​ബൈ​ല്‍ ഫോ​ട്ടോ ന​ല്‍​കി​യ​തെ​ന്നാ​ണ് ആ​ശു​പ​ത്രി​അ​ധി​കൃ​ത​ര്‍ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

എ​ക്‌​സ്‌​ റേ ഫി​ലിം ക്ഷാ​മം: പ്ര​ചാ​ര​ണം തെ​റ്റി​ധാ​ര​ണാ​ജ​ന​കം

ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ എ​ക്‌​സ്‌​ റേ ഫി​ലിം ക്ഷാ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ചാ​ര​ണം തെ​റ്റി​ധാ​ര​ണാ​ജ​ന​ക​മാ​ണ്. 30 പാ​ക്ക​റ്റ് എ​ക്‌​സ്‌​ റേ ഫി​ലി​മി​നാ​ണ് ഓ​ര്‍​ഡ​ര്‍ ന​ല്‍​കി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ സ​പ്ലൈ ഏ​ജ​ന്‍​സി​യാ​യ കെ​യ​ര്‍ സ്ട്രീം 25 ​പാ​ക്ക​റ്റ് മാ​ത്ര​മാ​ണ് ല​ഭ്യ​മാ​ക്കി​യ​ത്.

ബാ​ക്കി ഫി​ലി​മു​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ല്‍ കാ​ല​താ​മ​സം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് സ്റ്റോ​ര്‍ പ​ര്‍​ച്ചേ​സ് റൂ​ള്‍ പ്ര​കാ​രം ക​രാ​ര്‍ റ​ദ്ദാ​ക്കു​ക​യും പു​തി​യ ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ച് സ​പ്ലൈ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഫി​ലി​മു​ക​ളു​ടെ ല​ഭ്യ​ത​യി​ല്‍ താ​ത്കാ​ലി​ക കു​റ​വു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗി​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് എ​ക്‌​സ്‌​റേ ഇ​മേ​ജ് ഫോ​ണി​ല്‍ പ​ക​ര്‍​ത്തി ഡോ​ക്ട​റെ കാ​ണി​ക്കു​ന്ന സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഉ​ള്‍​പ്പെ​ടെ വ​ലി​യ ആ​ശു​പ​ത്രി​ക​ളി​ലും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും സോ​ഫ്റ്റ് കോ​പ്പി സം​വി​ധാ​നം നി​ല​വി​ലു​ണ്ട്.

എ​ക്‌​സ്‌​ റേ ചി​ത്ര​ത്തി​ന്‍റെ വ്യ​ക്ത​ത​യി​ല്‍ സം​ശ​യം തോ​ന്നു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സി​സ്റ്റ​ത്തി​ല്‍ നേ​രി​ട്ട് പ​രി​ശോ​ധി​ക്കു​ന്ന​തി​നു സൗ​ക​ര്യ​മു​ണ്ട്. അ​തി​നാ​ല്‍ നി​ല​വി​ലെ താ​ത്കാ​ലി​ക സം​വി​ധാ​ന​ത്തി​ലൂ​ടെ ചി​കി​ത്സ​യി​ല്‍ പി​ഴ​വോ സു​ര​ക്ഷാ പ്ര​ശ്‌​ന​മോ ഉ​ണ്ടാ​കാ​റി​ല്ല. ആ​ശു​പ​ത്രി​യി​ല്‍ എ​ക്‌​സ്‌​ റേ സേ​വ​നം കൂ​ടു​ത​ല്‍ സ​മ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നും സി​ടി സ്‌​കാ​ന്‍ ഉ​ള്‍​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​തി​നും നീ​ക്കം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പ്ര​സ​ന്ന ശ​ശീ​ന്ദ്ര​ന്‍, പ്ര​സി​ഡ​ന്‍റ്,
ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്ത​ണം

വ​യ​നാ​ടി​ന്‍റെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ​ക്കാ​രും ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ങ്ങ​ളും ഏ​റെ ആ​ശ്ര​യി​ക്കു​ന്ന​താ​ണ് ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വി​ടെ ചി​കി​ത്സ​യ്‌​ക്കെ​ത്തു​ന്ന​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​ത​യാ​ണ്.

പ​രി​ശോ​ധ​ന, ലാ​ബ് സൗ​ക​ര്യ​ങ്ങ​ള്‍, മ​രു​ന്നു​ക​ളു​ടെ ല​ഭ്യ​ത, എ​ക്‌​സ്‌​ റേ ഉ​ള്‍​പ്പെ​ടെ രോ​ഗ​നി​ര്‍​ണ​യ സം​വി​ധാ​ന​ങ്ങ​ള്‍, അ​ടി​യ​ന്ത​ര ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്ത​ണം. ചെ​റി​യ സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വ് രോ​ഗി​ക​ളെ മ​റ്റ് ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​ത്. എ​ക്‌​സ്‌​ റേ ഫി​ലിം ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ പ​രി​ശോ​ധ​നാ​ഫ​ല​ത്തി​ന്‍റെ ചി​ത്രം മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി രോ​ഗി​ക​ള്‍​ക്ക് ന​ല്‍​കേ​ണ്ടി​വ​ന്ന​ത് ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്.

പു​തി​യ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​യ അ​റി​വി​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​രാ​ണ് ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ബു​ദ്ധി​മു​ട്ടു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ മി​ക​ച്ച ചി​കി​ത്സ​യും പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ളും രോ​ഗി​യു​ടെ അ​വ​കാ​ശ​മാ​ണ്.\

ജെ​റോം എ​ഡി​സ​ണ്‍- വ്യാ​പാ​രി,
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ ജി​ല്ലാ ആ​ശു​പ​ത്രി​യാ​ക്ക​ണം

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ ജി​ല്ലാ ആ​ശു​പ​ത്രി​യാ​യി ഉ​യ​ര്‍​ത്തു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണം. ഇ​തി​ന് ജ​ന​പ്ര​തി​നി​ധി​ക​ളും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യെ ആ​ശ്ര​യി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ള്‍​ക്ക് മി​ക​ച്ച ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി ഒ​രു​ക്ക​ണം.

പ​ല ചി​കി​ത്സ​ക​ള്‍​ക്കും പ​രി​ശോ​ധ​ന​ക​ള്‍​ക്കും മ​റ്റ് ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട സാ​ഹ​ച​ര്യം രോ​ഗി​ക​ള്‍​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ല്‍ കൂ​ടു​ത​ല്‍ വി​ദ​ഗ്ധ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കു​ന്ന​തി​നൊ​പ്പം ഡോ​ക്ട​ര്‍​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും കു​റ​വ് പ​രി​ഹ​രി​ക്ക​ണം. സാ​ധാ​ര​ണ​ക്കാ​രു​ടെ ചി​കി​ത്സാ​വ​കാ​ശം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം ന​ല്‍​ക​ണം.

സു​നി​ല്‍ ബാ​ബു
സാ​മൂ​ഹി​ക പ്ര​വ​ര്‍​ത്ത​ക​ന്‍, ബ​ത്തേ​രി.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്ക​ണം

ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ള്‍ ചി​കി​ത്സ​യ്ക്ക് ആ​ശ്ര​യി​ക്കു​ന്ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ആ​വ​ശ്യ​ത്തി​ന് ഡോ​ക്ട​ര്‍​മാ​രെ​യും ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ക്ക​ണം.

ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് സ്‌​പെ​ഷ്യ​ലി​സ്റ്റ് സേ​വ​ന​ങ്ങ​ളും ആ​ധു​നി​ക ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ളും ആ​ശു​പ​ത്രി​യി​ല്‍ സ​ജ്ജ​മാ​ക്കേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. രോ​ഗി​ക​ള്‍ ചി​കി​ത്സ​യ്ക്ക് മ​റ്റ് ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്കം അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം.

സാ​ജു സ്റ്റീ​ഫ​ന്‍-എ​കെ​സി​സി മാ​ന​ന്ത​വാ​ടി രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ്,
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി.

Latest News

Corehub Up