ന്യൂയോർക്ക്: സമാധാന നൊബേൽ കിട്ടാത്തത്തിലുള്ള പരിഭവം ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ട്രംപ്.
ലജ്ജാവഹമായ ഈ തീരുമാനം സമാധാന നൊബേൽ നല്കുന്ന നോർവേയ്ക്കുമേൽ മായാത്ത കറ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻവംശജയായ ദക്ഷിണാഫ്രിക്കൻ നിയമജ്ഞ നവി പിള്ളയ്ക്കാണ് ഇത്തവണ സമാധാന നൊബേൽ ലഭിച്ചത്. നവി പിള്ള ഒരു ദുരൂഹ വ്യക്തിയാണെന്നു ട്രംപ് പറഞ്ഞു.
“അവരെക്കുറിച്ച് ഞാനൊരിക്കലും കേട്ടിട്ടില്ല. ആരും കേട്ടിട്ടില്ല.” ഉത്തരകൊറിയ-ദക്ഷിണകൊറിയ, ജപ്പാൻ-ഉത്തരകൊറിയ, ചൈന-തായ്വാൻ യുദ്ധങ്ങൾ ഉണ്ടാകാതെ തടഞ്ഞത് താനാണെന്നും ട്രംപ് അവകാശപ്പെട്ടു.
ജനാധിപത്യത്തിന്റെയും സംസ്കാരത്തിന്റെയും ശത്രുക്കളായ ഒരുകൂട്ടം ആളുകൾ സമാധാന നൊബേൽ പുരസ്കാരത്തിന് അപകീർത്തിയുണ്ടാക്കിയിരിക്കുന്നു. ഞങ്ങൾ ഒരിക്കലും നോർവേയെ മറക്കില്ല - ട്രംപ് പരിതപിച്ചു.