ചങ്ങനാശേരി: അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബൈബിൾ വചന പഠന പദ്ധതിയായ നൂറുമേനി സീസൺ 4 സമാപന സമ്മേളനവും ഗ്രാൻഡ് ഫിനാലെയും 11,12 തീയതികളിൽ എസ്ബി കോളജ് കാവുകാട്ട് ഹാളിൽ നടക്കും.
അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി എത്തയ്ക്കാട്ട് അധ്യക്ഷനായി 51 അംഗ കമ്മിറ്റിക്ക് രൂപം നൽകി.അതിരൂപത കുടുംബ കൂട്ടായ്മ, ബൈബിൾ അപ്പൊസ്ത ലേറ്റ് ഡയറക്ടർ ഫാ. കുര്യൻ മൂലയിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ നൂറുമേനി സീസൺ 4 സ്വാഗത സംഘം രൂപീകരിച്ചു. നൂറുമേനി ചെയർമാൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ മുഖ്യ പ്രഭാഷണം നടത്തി.
പ്രഫ. ജോസഫ് ടിറ്റോ, ഡോ. ജോബിൻ എസ്. കൊട്ടാരം എന്നിവരാണ് ഈ വർഷത്തെ നൂറുമേനി ജനറൽ കൺവീനർമാർ. ഡോ. റൂബിൾ രാജാണ് ഗ്രാൻഡ് ഫിനാലെക്ക് നേതൃത്വം നൽകുന്നത്. അതിരൂപത ബൈബിൾ അപ്പൊസ്തലേറ്റ് കൺവീനർ ഡോ. പി.സി. അനിയൻകുഞ്ഞ്, കുടുംബ കൂട്ടായ്മാ സെക്രട്ടറി ടോമിച്ചൻ കൈതക്കളം, ജിക്കു ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകും.