ചങ്ങനാശേരി: അതിരൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബൈബിള്‍ വചന പഠന പദ്ധതിയായ നൂറുമേനി സീസണ് 4 മഹാസംഗമത്തിന്റെയും ഗ്രാന്‍ഡ് ഫിനാലെയുടെയും മുന്നോടിയായി നടന്ന വിളംബര സമ്മേളനം അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു. ബൈബിള്‍ അപ്പൊസ്തലേറ്റ് അതിരൂപത ഡയറക്ടര്‍ ഫാ. കുര്യന് മൂലയില്‍ അധ്യക്ഷത വഹിച്ചു.
നൂറുമേനി ചെയര്മാന് സണ്ണി തോമസ് ഇടിമണ്ണിക്കല്‍, പ്രഫ. ജോസഫ് ടിറ്റോ, ഡോ. ജോബിന് എസ്. കൊട്ടാരം, ടോമിച്ചന് കൈതക്കളം, ജോസുകുട്ടി കുട്ടംപേരൂര്‍, സൈബി അക്കര, സിസ്റ്റര്‍ ചെറുപുഷ്പം, സിബി മുക്കാടന്‍, അഡ്വ. ഡെന്നീസ് ജോസഫ്, ലാലി ഇളപ്പുങ്കല്‍, ഇ.ജെ. ജോസഫ്, മറിയം ജോര്‍ജ്, ജോഷി കൊല്ലാപുരം, ആന്റണി മലയില്‍, ജിക്കു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
11, 12 തീയതികളില്‍ എസ്ബി കോളജ് കാവുകാട്ട് ഹാളിലാണ് നൂറുമേനി ഗ്രാൻഡ് ഫിനാലേയും മഹാസംഗമവും നടക്കുന്നത്.