Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nurses

America

ഒ​രേ ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ​വി​ഭാ​ഗ​ത്തി​ലെ 17 ന​ഴ്‌​സു​മാ​ർ ഗ​ർ​ഭി​ണി​ക​ൾ; അ​പൂ​ർ​വ "ബേ​ബി ബൂം' ​ശ്ര​ദ്ധേ​യ​മാ​യി

ഡേ​ട്ട​ൺ (ഒ​ഹാ​യോ): അ​മേ​രി​ക്ക​യി​ലെ ഒ​ഹാ​യോ സം​സ്ഥാ​ന​ത്തെ മി​യാ​മി വാ​ലി ഹോ​സ്പി​റ്റ​ലി​ൽ അ​പൂ​ർ​വ "ബേ​ബി ബൂം'. ​ആ​ശു​പ​ത്രി​യി​ലെ ലേ​ബ​ർ ആ​ൻ​ഡ് ഡെ​ലി​വ​റി വി​ഭാ​ഗ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന 17 ന​ഴ്‌​സു​മാ​ർ ഒ​രേ സ​മ​യ​ത്ത് ഗ​ർ​ഭി​ണി​ക​ളാ​യ​തോ​ടെ​യാ​ണ് ഈ ​അ​പൂ​ർ​വ സം​ഭ​വം ശ്ര​ദ്ധേ​യ​മാ​യ​ത്.

ഇ​തോ​ടെ 2019-ൽ ​ഒ​രേ​സ​മ​യം 11 ന​ഴ്‌​സു​മാ​ർ ഗ​ർ​ഭി​ണി​ക​ളാ​യി​രു​ന്ന ആ​ശു​പ​ത്രി​യു​ടെ മു​ൻ റിക്കാ​ർ​ഡും മ​റി​ക​ട​ന്നു. ഗ​ർ​ഭി​ണി​ക​ളാ​യ ന​ഴ്‌​സു​മാ​രി​ൽ ചി​ല​ർ ആ​ദ്യ കു​ഞ്ഞി​നെ പ്ര​തീ​ക്ഷി​ക്കു​ന്ന​വ​രാ​ണ്. മ​റ്റു​ചി​ല​ർ ര​ണ്ടാ​മ​ത്തെ​യോ അ​തി​ല​ധി​ക​മോ കു​ഞ്ഞി​നെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്.

പ​ര​സ്പ​രം അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചും ഗ​ർ​ഭ​കാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ർ​ദേ​ശ​ങ്ങ​ൾ കൈ​മാ​റി​യും എ​ല്ലാ​വ​രും ഈ ​പ്ര​ത്യേ​ക ഘ​ട്ടം ഒ​രു​മി​ച്ച് ആ​ഘോ​ഷി​ക്കു​ക​യാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ്ര​ത്യേ​ക​ത​യെ​ന്നാ​ൽ, ചി​ല ന​ഴ്‌​സു​മാ​ർ​ക്ക് സ്വ​ന്തം സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ലും പ​രി​ച​ര​ണ​ത്തി​ലു​മാ​കും പ്ര​സ​വം ന​ട​ക്കു​ക. ഒ​രേ​സ​മ​യം ഇ​ത്ര​യും ജീ​വ​ന​ക്കാ​ർ പ്ര​സ​വാ​വ​ധി​യി​ലേ​ക്ക് പോ​കു​ന്ന​ത് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ലേ​ബ​ർ ആ​ൻ​ഡ് ഡെ​ലി​വ​റി വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടെ ഏ​ക​ദേ​ശം 200 ന​ഴ്‌​സു​മാ​രും സ​പ്പോ​ർ​ട്ട് സ്റ്റാ​ഫും പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും ആ​ശു​പ​ത്രി അ​റി​യി​ച്ചു.

അ​സാ​ധാ​ര​ണ​മാ​യ ഈ "ബേ​ബി ബൂം' ​ആ​ശു​പ​ത്രി​യി​ലും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും വ​ലി​യ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്.

Latest News

Corehub Up