Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : OfficialAroma

വറുത്ത പച്ചമുളകിന്‍റെ മണം ഔദ്യോഗിക സുഗന്ധമായ നാടുണ്ട്, അമേരിക്കയിൽ!

രാ​ജ്യ​ങ്ങ​ള്‍​ക്ക് ഔ​ദ്യോ​ഗി​ക​ഭാ​ഷ, പു​ഷ്പം, മൃ​ഗം, പ​ക്ഷി, വൃ​ക്ഷം തു​ട​ങ്ങി​യ​വ​യു​ണ്ട്. എ​ന്നാ​ല്‍, ഔ​ദ്യോ​ഗി​ക 'സു​ഗ​ന്ധം' എ​ന്ന​തു പ​ല​ർ​ക്കും അ​ത്ര സു​പ​രി​ചി​ത​മാ​യി​രി​ക്കി​ല്ല! എ​ന്നാ​ൽ, ഔ​ദ്യോ​ഗി​ക സു​ഗ​ന്ധ​മു​ള്ള ഒ​രു നാ​ടു​ണ്ട്, ന​മ്മു​ടെ ദേ​ശ​ത്ത​ല്ല, അ​മേ​രി​ക്ക​യി​ൽ! അ​മേ​രി​ക്ക​യി​ലെ ന്യൂ ​മെ​ക്സി​കോ സ്‌​റ്റേ​റ്റ് ആ​ണ് വ​റു​ത്ത പ​ച്ച​മു​ള​കി​ന്‍റെ രു​ചി​പ​ര​ത്തു​ന്ന മ​ണം ഔ​ദ്യോ​ഗി​ക സു​ഗ​ന്ധ​മാ​യി സ്വീ​ക​രി​ച്ച​ത്.

ന്യൂ ​മെ​ക്സി​ക്കോ​യി​ലെ ജ​ന​ങ്ങ​ൾ​ക്കു ഭ​ക്ഷ​ണ​ത്തി​ല്‍ ഒ​ഴി​ച്ചു​കൂ​ടാ​ന്‍ പ​റ്റാ​ത്ത വി​ഭ​വ​മാ​ണു വ​റു​ത്ത പ​ച്ച​മു​ള​ക്. ബ​ർ​ഗ​ർ, സ്റ്റ്യൂ, ​ടാ​ക്കോ​സ്, പി​സ എ​ന്നി​വ​യി​ലെ​ല്ലാം അ​വ​ർ വ​റു​ത്ത പ​ച്ച​മു​ള​ക് ചേ​ർ​ക്കും. എ​ല്ലാ വ​ർ​ഷ​വും ഓ​ഗ​സ്റ്റ്-​സെ​പ്റ്റം​ബ​റി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള റോ​ഡ​രി​കു​ക​ളി​ലും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും വ​ലി​യ ഡ്ര​മ്മു​ക​ളി​ൽ പ​ച്ച​മു​ള​ക് വ​റു​ത്തെ​ടു​ക്കു​ന്ന​തു സാ​ധാ​ര​ണ കാ​ഴ്ച​യാ​ണ്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ പ്ര​ദേ​ശ​മാ​കെ വ​റു​ത്ത പ​ച്ച​മു​ള​കി​ന്‍റെ സു​ഗ​ന്ധം നി​റ​യും. ന്യൂ ​മെ​ക്സി​ക്കോ​യി​ലെ ജ​ന​ങ്ങ​ൾ കി​ലോ​ക്ക​ണ​ക്കി​നു പ​ച്ച​മു​ള​ക് വാ​ങ്ങി, ഫ്രീ​സ് ചെ​യ്തു സൂ​ക്ഷി​ക്കാ​റു​ണ്ട്.

ലോ​ക​ത്തിന്‍റെ 'ചി​ല്ലി ത​ല​സ്ഥാ​നം' എ​ന്ന​റി​യ​പ്പെ​ടു​ന്ന ന്യൂ ​മെ​ക്സി​ക്കോ​യി​ൽ പച്ചമുളക് വിളവെടുപ്പ് ഉത്സവം തന്നെയുണ്ട്. ഹാ​ച്ച് എ​ന്ന ചെ​റി​യ ഗ്രാ​മ​ത്തി​ലാ​ണ് ​ഉ​ത്സ​വം. പതിനായിരക്കണക്കിനു സന്ദർശകർ സെപ്റ്റംബർ ആദ്യവാരം ന്യൂമെക്സികോ സന്ദർശിക്കാൻ എത്തും. കർഷകരും പ്രദേശവാസികളും അണിചേരുന്ന, സംസ്ഥാനത്തിന്‍റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന ഘോഷയാത്ര വിളവെടുപ്പ് ഉത്സവത്തിന്‍റെ പ്രധാന ആഘോഷങ്ങളിലൊന്നാണ്.

ന്യൂ മെക്സിക്കോയിലെ ജനങ്ങൾക്കു വറുത്ത പച്ചമുളകിന്‍റെ സുഗ​ന്ധം അ​വ​രു​ടെ വീ​ടിന്‍റെയും നാ​ടിന്‍റെ​യും ഓ​ർമ​ക​ളാ​ണു സ​മ്മാ​നി​ക്കു​ന്ന​ത്. ഈ വൈ​കാ​രി​കബ​ന്ധം കാ​ര​ണ​മാ​ണ് സ്‌റ്റേറ്റിന്‍റെ ഔ​ദ്യോ​ഗി​ക സു​ഗ​ന്ധ​മാ​യി പ്ര​ഖ്യാ​പി​ച്ച​തു​പോ​ലും.

Latest News

Corehub Up