Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Officials Say Inauguration

Palakkad

സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡ് ടെ​ർ​മി​ന​ലി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​കി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ

പാ​ല​ക്കാ​ട്: സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡ് ടെ​ർ​മി​ന​ലി​ന്‍റെ അ​വ​സാ​ന​ഘ​ട്ട പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഈ​മാ​സം 15ന​കം ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

നേ​രത്തേ പ​ത്തി​ന​കം ഉ​ദ്ഘാ​ട​നം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി 2020 മാ​ർ​ച്ചോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ടെ​ർ​മി​ന​ൽ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ സ്റ്റാ​ൻ​ഡി​ലെ സ്ഥ​ല​പ​രി​മി​തി​ക്കു പ​രി​ഹാ​ര​മാ​കും.

ബ​സു​ക​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് പു​നഃ​ക്ര​മീ​ക​രി​ക്കാ​നു​മാ​കും. പു​തി​യ ബ​സ് ടെ​ർ​മി​ന​ലി​ൽ ഒ​രേ​സ​മ​യം 32 ബ​സു​ക​ൾ നി​ർ​ത്തി​യി​ടാ​നാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. ഏ​ഴു​വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷ​മാ​ണ് ബ​സ് സ്റ്റാ​ൻ​ഡ് ടെ​ർ​മി​ന​ൽ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. ജി​ല്ല​യി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലൊ​ന്നാ​ണ് ബ​സ് സ്റ്റാ​ൻ​ഡ്. ബ​സ് സ്റ്റാ​ൻ​ഡി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 2019ലാ​ണ് ബ​സ് ടെ​ർ​മി​ന​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ അ​മൃ​ത് പ​ദ്ധ​തി​യി​ൽ 3.18 കോ​ടി രൂ​പ ചെ​ല​വി​ട്ട്, നി​ല​വി​ലെ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം ബ​സ് ടെ​ർ​മി​ന​ൽ ഒ​രു​ക്കു​ന്ന​ത്.

Latest News

Corehub Up