Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : One More For Muslim League

Kannur

മു​സ്‌​ലിം ലീ​ഗി​ന് ഒ​രെ​ണ്ണം കൂ​ടു​ത​ൽ; കാ​ലാ​വ​ധി ര​ണ്ട​ര വ​ർ​ഷം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി വി​ഭ​ജ​നം സം​ബ​ന്ധി​ച്ച് മു​സ്‌​ലിം ലീ​ഗും കോ​ൺ​ഗ്ര​സും ത​മ്മി​ലു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ച്ചു. ഇ​തു​പ്ര​കാ​രം മു​ൻ​കാ​ല​ങ്ങ​ളി​ൽ നി​ന്ന് അ​ധി​ക​മാ​യി ഒ​രു ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​നം കൂ​ടി ര​ണ്ട​ര വ​ർ​ഷ​ത്തേ​ക്ക് ലീ​ഗി​ന് ന​ൽ​കാ​ൻ ധാ​ര​ണ​യാ​യി. ആ​ദ്യ ര​ണ്ട​ര വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​ത് കോ​ൺ​ഗ്ര​സി​ന് ന​ൽ​ക​ണ​മെ​ന്നാ​ണ് ധാ​ര​ണ. ഇ​ന്ന​ലെ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ന്പ​തി​ന് ന​ട​ക്കും.

മേ​യ​ർ​സ്ഥാ​നം പ​ങ്കി​ട്ടു​ള്ള ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യി​ൽ ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​കൂ​ടി​യാ​യ ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​ന​ത്തി​ന് പു​റ​മേ ര​ണ്ട് ചെ​യ​ർ​പേ​ഴ്സ​ൺ സ്ഥാ​ന​ങ്ങ​ളാ​യി​രു​ന്നു ലീ​ഗി​നു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത്ത​വ​ണ ഡെ​പ്യൂ​ട്ടി മേ​യ​ർ സ്ഥാ​ന​ത്തി​നൊ​പ്പം മൂ​ന്ന് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി വേ​ണ​മെ​ന്നാ​യി​രു​ന്നു ലീ​ഗി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് ഇ​തി​ന് ത​യാ​റാ​യി​രു​ന്നി​ല്ല. പ​ല​ത​വ​ണ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​ട്ടും എ​വി​ടെ​യു​മെ​ത്താ​തെ യോ​ഗം അ​ല​സി​പ്പി​രി​യു​ക​യാ​യി​രു​ന്നു. പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ കെ. ​സു​ധാ​ക​ര​ന്‍ എം​പി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച യോ​ഗം ചേ​ർ​ന്നെ​ങ്കി​ലും തീ​രു​മാ​ന​മാ​കാ​തെ പി​രി​ഞ്ഞു. തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച രാ​ത്രി വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് സ​മ​വാ​യം രൂ​പ​പ്പെ​ട്ട​ത്

മേ​യ​ർ സ്ഥാ​നം പ​ങ്കി​ടു​ന്ന​തു​പോ​ലെ നി​കു​തി അ​പ്പീ​ല്‍​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ര​ണ്ട​ര​വ​ർ​ഷ​ത്തേ​ക്ക് വീ​തം വ​യ്ക്കാ​മെ​ന്നാ​ണ് ധാ​ര​ണ. ആ​ദ്യ ഊ​ഴം ലീ​ഗി​ലെ വി.​കെ. മു​ഹ​മ്മ​ദ​ലി​ക്ക് ന​ൽ​കും. ര​ണ്ടാ​മൂ​ഴ​ത്തി​ൽ കോ​ൺ​ഗ്ര​സി​ലെ പ്ര​ദീ​പാ​യി​രി​ക്കും ചെ​യ​ർ​പേ​ഴ്സ​ൺ. റി​ജി​ല്‍ മാ​ക്കു​റ്റി, ശ്രീ​ജ മ​ഠ​ത്തി​ല്‍, സോ​ന ജ​യ​റാം എ​ന്നി​വ​രെ മ​റ്റു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​ക്കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ലീ​ഗി​ൽ നി​ന്ന് പി. ​ഷ​മീ​മ, റി​ഷാം താ​ണ എ​ന്നി​വ​രാ​കും ചെ​യ​ർ​പേ​ഴ്സ​ൺ​മാ​ർ.

Latest News

Corehub Up