Thu, 8 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : P. K. Sreemathi

സ്ത്രീ ​പീ​ഡ​ക​രെ പാ​ര്‍​ട്ടി സം​ര​ക്ഷി​ക്കി​ല്ല; ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും: പി.​കെ. ശ്രീ​മ​തി

ന്യൂ​ഡ​ൽ​ഹി: സ്ത്രീ ​പീ​ഡ​ക​രെ പാ​ര്‍​ട്ടി സം​ര​ക്ഷി​ക്കി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച് സി​പി​എം നേ​താ​വ് പി.​കെ. ശ്രീ​മ​തി. താ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പാ​ര്‍​ട്ടി​യി​ല്‍ സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യും പെ​ണ്‍​ക്കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യും ആ​ര് അ​തി​ക്ര​മം കാ​ണി​ച്ചാ​ലും അ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​നി​യും അ​ത് അ​ങ്ങ​നെ ത​ന്നെ തു​ട​രു​മെ​ന്നും ശ്രീ​മ​തി പ​റ​ഞ്ഞു.

അ​തി​ക്ര​മം കാ​ണി​ച്ച​വ​രെ പാ​ര്‍​ട്ടി സം​ര​ക്ഷി​ക്കി​ല്ലെ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന നി​ല​പാ​ടി​ലു​റ​ച്ചാ​ണ് ശ്രീ​മ​തി. പാ​ര്‍​ട്ടി​യു​ടെ പാ​ര​മ്പ​ര്യം അ​നു​സ​രി​ച്ച് ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും ശ്രീ​മ​തി വ്യ​ക്ത​മാ​ക്കി.

ത​നി​ക്ക് എ​തി​രെ സൈ​ബ​ര്‍ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​ണെ​ന്നും എ.​കെ. ബാ​ല​നു​മാ​യു​ള്ള ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് ചോ​ദ്യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തു​ക​യാ​ണെ​ന്നും ശ്രീ​മ​തി ചൂ​ണ്ടി​ക്കാ​ട്ടി. ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ത്തി​ലാ​ണ് പി ​കെ ശ്രീ​മ​തി നി​ല​പാ​ട് വീ​ണ്ടും വ്യ​ക്ത​മാ​ക്കി​യ​ത്. 'സു​രേ​ഷ് ബാ​ബു എ​ന്ന​ല്ല മ​റ്റ് ആ​രാ​യാ​ലും സം​ര​ക്ഷി​ക്കി​ല്ല' എ​ന്നും ശ്രീ​മ​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up