Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PCB

പി​​സി​​ബി​​ക്കു നേരേ ഐ​​സി​​സി ക​​ണ്ണു​​രു​​ട്ടി

ദു​​ബാ​​യ്: 2026 ട്വ​​ന്‍റി-20 പു​​രു​​ഷ ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ല്‍ ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ഗ്രൂ​​പ്പ് മ​​ത്സ​​ര​​ത്തി​​ല്‍​നി​​ന്നു പി​​ന്മാ​​റി​​യ പാ​​ക്കി​​സ്ഥാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ ന​​ട​​പ​​ടി​​ക്കെ​​തി​​രേ ഐ​​സി​​സി. സ​​ര്‍​ക്കാ​​ര്‍ നി​​ല​​പാ​​ടി​​നെ​​ക്കു​​റി​​ച്ച് ആ​​ഴ​​ത്തി​​ല്‍ ചി​​ന്തി​​ക്ക​​ണ​​മെ​​ന്നും ഭാ​​വി​​യി​​ല്‍ വ​​രും​​വ​​രാ​​യ്ക​​ക​​ള്‍ ഉ​​ണ്ടാ​​കു​​മെ​​ന്നും ഐ​​സി​​സി പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ര്‍​ഡി​​നെ (പി​​സി​​ബി) ഓ​​ര്‍​മി​​പ്പി​​ച്ചു. ലോ​​ക ക്രി​​ക്ക​​റ്റ് എ​​ക്കോ സി​​സ്റ്റ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​ണ് പാ​​ക്കി​​സ്ഥാ​​ന്‍ എ​​ന്നും സ്വ​​ന്തം ടീ​​മി​​ന്‍റെ നി​​ല​​നി​​ല്‍​പ്പി​​നെ ബാ​​ധി​​ക്കു​​ന്ന തീ​​രു​​മാ​​ന​​ങ്ങ​​ള്‍ കൈ​​ക്കൊ​​ള്ള​​രു​​തെ​​ന്നും പി​​സി​​ബി​​യെ ഓ​​ര്‍​മി​​പ്പി​​ക്കാ​​നും ഐ​​സി​​സി മ​​റ​​ന്നി​​ല്ല.

ഇ​​ന്ത്യ, പാ​​ക്കി​​സ്ഥാ​​ന്‍, ന​​മീ​​ബി​​യ, നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സ്, യു​​എ​​സ്എ ടീ​​മു​​ക​​ളാ​​ണ് ഗ്രൂ​​പ്പ് എ​​യി​​ലു​​ള്ള​​ത്. 15ന് ​​കൊ​​ളം​​ബോ​​യി​​ലാ​​ണ് ഇ​​ന്ത്യ x പാ​​ക്കി​​സ്ഥാ​​ന്‍ ഗ്രൂ​​പ്പ് ഘ​​ട്ട പോ​​രാ​​ട്ടം. ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ത്തി​​ല്‍ ത​​ങ്ങ​​ളു​​ടെ ക്രി​​ക്ക​​റ്റ് ടീം ​​ഫീ​​ല്‍​ഡി​​ല്‍ ഇ​​റ​​ങ്ങി​​ല്ലെ​​ന്ന് പാ​​ക് സ​​ര്‍​ക്കാ​​രാ​​ണ് അ​​റി​​യി​​ച്ച​​ത്. എ​​ന്തു കാ​​ര​​ണ​​ത്താ​​ലാ​​ണ് ഈ ​​പി​​ന്മാ​​റ്റം എ​​ന്ന് പാ​​ക് സ​​ര്‍​ക്കാ​​ര്‍ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടി​​ല്ല.

അ​​തേ​​സ​​മ​​യം, സു​​ര​​ക്ഷാ പ്ര​​ശ്‌​​ന​​ങ്ങ​​ളെ​​ത്തു​​ട​​ര്‍​ന്ന് ത​​ങ്ങ​​ളു​​ടെ മ​​ത്സ​​ര​​ങ്ങ​​ള്‍ ശ്രീ​​ല​​ങ്ക​​യി​​ലേ​​ക്കു മാ​​റ്റ​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട ബം​​ഗ്ലാ​​ദേ​​ശി​​നെ 2026 ലോ​​ക​​ക​​പ്പി​​ല്‍​നി​​ന്ന് ഐ​​സി​​സി ഒ​​ഴി​​വാ​​ക്കി​​യി​​രു​​ന്നു. ബം​​ഗ്ലാ​​ദേ​​ശി​​നു പ​​ക​​രം സ്‌​​കോ​​ട്ട്‌​‌​ല​​ന്‍​ഡി​​നെ ഉ​​ള്‍​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തു. ഐ​​സി​​സി അ​​ടി​​യ​​ന്ത​​ര​​യോ​​ഗ​​ത്തി​​ല്‍ ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ ആ​​വ​​ശ്യ​​ത്തോ​​ട് അ​​നു​​കൂ​​ല നി​​ല​​പാ​​ട് സ്വീ​​ക​​രി​​ച്ച​​ത് പി​​സി​​ബി മാ​​ത്ര​​മാ​​യി​​രു​​ന്നു.

സ​​ര്‍​ക്കാ​​ര്‍ തീ​​രു​​മാ​​നം: ആ​​ഘ

ക​​റാ​​ച്ചി: ഇ​​ന്ത്യ​​ക്കെ​​തി​​രേ 15നു ​​ന​​ട​​ക്കേ​​ണ്ട ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ലെ മ​​ത്സ​​രം ബ​​ഹി​​ഷ്‌​​ക​​രി​​ച്ച​​ത് സ​​ര്‍​ക്കാ​​രാ​​ണെ​​ന്നും ടീ​​മി​​ന്‍റെ നി​​ല​​പാ​​ട​​ല്ല അ​​തെ​​ന്നും പാ​​ക്കി​​സ്ഥാ​​ന്‍ ക്യാ​​പ്റ്റ​​ന്‍ സ​​ല്‍​മാ​​ന്‍ ആ​​ഘ. “ഞ​​ങ്ങ​​ള്‍ ലോ​​ക​​ക​​പ്പി​​ല്‍ ക​​ളി​​ക്കും. അ​​ത് (ഇ​​ന്ത്യ​​ക്കെ​​തി​​രേ ക​​ളി​​ക്കാ​​തി​​രി​​ക്കു​​ക) ടീ​​മി​​ന്‍റെ തീ​​രു​​മാ​​ന​​മ​​ല്ല. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ഞ​​ങ്ങ​​ള്‍​ക്ക് ഒ​​ന്നും ചെ​​യ്യാ​​ന്‍ സാ​​ധി​​ക്കി​​ല്ല. ഞ​​ങ്ങ​​ളു​​ടെ സ​​ര്‍​ക്കാ​​രും പി​​സി​​ബി ചെ​​യ​​ര്‍​മാ​​നും പ​​റ​​യു​​ന്ന​​ത് അ​​നു​​സ​​രി​​ക്കു​​ക​​യാ​​ണ് ഞ​​ങ്ങ​​ള്‍ ചെ​​യ്യു​​ന്ന​​ത്. അ​​വ​​ര്‍ എ​​ന്തു പ​​റ​​യു​​ന്നോ അ​​തു ഞ​​ങ്ങ​​ള്‍ ചെ​​യ്യും’’ - സ​​ല്‍​മാ​​ന്‍ ആ​​ഘ വ്യ​​ക്ത​​മാ​​ക്കി.

പി​​ഴ ഈ​​ടാ​​ക്കും?

ശ​​നി​​യാ​​ഴ്ച​​യാ​​ണ് 2026 ലോ​​ക​​ക​​പ്പ് ആ​​രം​​ഭി​​ക്കു​​ക. ഇ​​ന്ത്യ​​യും ശ്രീ​​ല​​ങ്ക​​യും സം​​യു​​ക്ത​​മാ​​യി ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കും. പാ​​ക്കി​​സ്ഥാ​​ന്‍റെ മ​​ത്സ​​ര​​ങ്ങ​​ള്‍ ശ്രീ​​ല​​ങ്ക​​യി​​ലാ​​ണ്. ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ല്‍​നി​​ന്നു പാ​​ക്കി​​സ്ഥാ​​ന്‍ പി​​ന്മാ​​റി​​യാ​​ല്‍ ഏ​​ക​​ദേ​​ശം 349 കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ട​​മാ​​ണ് ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടു​​ന്ന​​ത്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ ഐ​​സി​​സി പി​​സി​​ബി​​ക്കെ​​തി​​രേ പി​​ഴ ചു​​മ​​ത്താ​​നു​​ള്ള സാ​​ധ്യ​​ത​​യു​​മു​​ണ്ട്. എ​​ന്നാ​​ല്‍, ബോ​​ര്‍​ഡ് യോ​​ഗ​​ത്തി​​ല്‍ തീ​​രു​​മാ​​ന​​മാ​​യാ​​ല്‍ മാ​​ത്ര​​മേ പി​​ഴ ചു​​മ​​ത്താ​​നാ​​കൂ. അതേസമയം, ലോ​​ക​​ക​​പ്പി​​നാ​​യു​​ള്ള പാ​​ക് ക്രി​​ക്ക​​റ്റ് ടീം ​​ശ്രീ​​ല​​ങ്ക​​യി​​ലെ​​ത്തി.

Latest News

Corehub Up