Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PSCRank

സർക്കാർ വാഗ്ദാനം പാലിച്ചു; 18 അധ്യാപക തസ്തികകളുടെ പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി

തിരുവനന്തപുരം: സമരക്കാർക്ക് നൽകിയ ഉറപ്പ് പാലിച്ച് അധ്യാപക തസ്തികകളുടെ പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി ആറുമാസത്തേക്ക് നീട്ടി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സമരം നടത്തിയ ഉദ്യോഗാർഥികൾക്ക് നൽകിയ വാഗ്ദാനമാണ് സർക്കാർ ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്.

2026 സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്ന 18 അധ്യാപക തസ്തികകളിലെ റാങ്ക് പട്ടികകളാണ് ഇത്തരത്തിൽ നീട്ടിനൽകുന്നത്. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്ത് ലഹരിവസ്തുക്കൾക്കെതിരെയുള്ള 'ഓപ്പറേഷൻ തൂഫാൻ' നടപടികളുടെ ഭാഗമായി പുതിയ എൻഡിപിഎസ് കോടതികൾ ആരംഭിക്കാനും മന്ത്രിസഭായോഗത്തിൽ തീരുമാനമായിട്ടുണ്ട്. മഞ്ചേരി, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലായിരിക്കും പുതിയ മൂന്ന് കോടതികൾ പ്രവർത്തനം ആരംഭിക്കുക.

ചേന്തിയിൽ തനിക്കെതിരെയുണ്ടായ പ്രതിഷേധ സംഭവങ്ങളിലും മുഖ്യമന്ത്രി വിശദീകരണം നൽകി. തന്നെ ആരും തടഞ്ഞിട്ടില്ലെങ്കിലും മോശമായ പെരുമാറ്റമാണ് അവിടെയുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി. ചേന്തി അനിലിനെ വ്യക്തിപരമായി പരിചയമില്ലെന്നും, ചേന്തിയിലെ പരിപാടി നേരത്തെ തന്നെ ഉപേക്ഷിച്ചിരുന്നതായി പൊലിസ് റിപ്പോർട്ട് ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Latest News

Corehub Up